പള്ളിക്കത്തോട്∙ കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് പഞ്ചായത്തിലെ 10-ാം വാർഡിൽ തട്ടുകടയിൽ നിന്നും അങ്കത്തട്ടിലേക്ക് ഒരു സിപിഐ സ്ഥാനാർഥി. ഇടത്തിനകത്തു മത്സരിക്കുന്ന തങ്കുവാണ് താരം. പകൽ സമയം ഓട്ടോറിക്ഷ ഓടിച്ചും വൈകിട്ട് നാലു മുതൽ അർധരാത്രി വരെ സ്വന്തം തട്ടുകട നടത്തിയുമാണ് തങ്കുവിന്റെ ഉപജീവനം. അതിനിടയിലാണ് തങ്കു എന്ന വിളിപ്പേരുള്ള ബിനു ജെ.ചക്കാമ്പൂഴ ഇടതു മുന്നണിക്കുവേണ്ടി ജനവിധി തേടുന്നത്.
18 വർഷമായി പള്ളിക്കത്തോട്ടിൽ തങ്കൂസ് എന്ന തട്ടുകട നടത്തിവരികയാണ് ഈ സ്ഥാനാർത്ഥി. കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുമായി നല്ല സൗഹൃദത്തിലാണെന്നും ഓട്ടോ ഡ്രൈവർ ജോലി ആളുകളുമായി ആഴത്തിലുള്ള ബന്ധങ്ങൾ സൃഷ്ടിക്കാൻ കാരണമായെന്നും പറയുന്നു തങ്കു. ഈ സൗഹൃദങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
- Also Read പ്രായമേ പോയി പണിനോക്ക്! എല്ലാവർക്കും ഇൻഷുറൻസ്, ഫ്ലക്സ് പ്രചാരണമില്ല; 89ാം വയസിൽ കന്നി മത്സരത്തിന് നാരായണൻ നായർ
മുൻ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും കായികാധ്യാപകനുമായ സതീഷ് ചന്ദ്രനാണ് എൻഡിഎ സ്ഥാനാർഥി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക് അംഗവുമായിരുന്ന സതീഷ് വാസുവാണ് യുഡിഎഫ് സ്ഥാനാർഥി.
- Also Read ഇരു മുന്നണികളുടെയും സ്ഥാനാർഥികളെ കുഴക്കിയ ചോദ്യങ്ങളുമായി വിദ്യാർഥികൾ
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Story of CPI Candidate Thangu: He is well-known in the community for running a tea shop and working as an auto-rickshaw driver, and his campaign is centered on his close ties to the local people. |