search

രാഹുൽ ഈശ്വറുമായി പൊലീസിന്റെ തെളിവെടുപ്പ്; ലാപ്ടോപ്പിനായി തിരച്ചിൽ, വിഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് പ്രതികരണം

deltin33 2025-12-1 16:51:20 views 1162
  



തിരുവനന്തപുരം∙ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിൽ അറസ്റ്റു ചെയ്ത രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് പൗഡിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതിയെ അധിക്ഷേപിക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ടെന്നു കരുതുന്ന ലാപ് ടോപ് കണ്ടെത്താൻ പരിശോധന നടത്തി.  

  • Also Read രാഹുലിന്റെ യാത്ര സിസിടിവിയുള്ള റോഡ് ഒഴിവാക്കി! പൊലീസ് നീക്കങ്ങൾ ചോരുന്നു? അറസ്റ്റിൽ സർക്കാരിന്റെ പ്ലാൻ ഇത്; പേടി അന്നത്തെ ‘അറസ്റ്റ്’   


ലാപ്ടോപ് ഓഫിസിലാണെന്നാണ് രാഹുൽ ആദ്യം പൊലീസിനോട് പറഞ്ഞത്. ഇന്നലെ രാഹുൽ പുറത്തുവിട്ട വിഡിയോയിൽ ലാപ്ടോപ് വീട്ടിൽനിന്ന് മാറ്റുകയാണെന്ന് പറഞ്ഞിരുന്നു. ലാപ്ടോപ് കണ്ടെത്താനാണ് രാഹുലിനെ വീട്ടിലെത്തിച്ചത്. കേസിലെ പ്രധാന തെളിവാണ് ലാപ്ടോപ്പ്. തെളിവെടുപ്പിനുശേഷം കോ‌ടതിയിൽ ഹാജരാക്കും. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വിഡിയോ ചിത്രീകരിക്കുന്നത് തുടരുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

  • Also Read ‘വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ല’; പിന്തുണയുമായി സത്യഭാമ   


ആളെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരോപിച്ച് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

  • Also Read രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; യുവതിക്ക് പൊലീസ് സുരക്ഷ, ഗർഭഛിദ്രം അപകടകരമായ രീതിയിലെന്ന് മൊഴി   

    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്നു പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണു രണ്ടും മൂന്നും പ്രതികൾ. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് ആറാം പ്രതി. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്നാണു വിവരം.  English Summary:
Rahul Easwar Arrest: Rahul Easwar\“s arrest is connected to a social media abuse case where police are searching for a laptop as key evidence. The investigation continues, and Rahul Easwar states he will continue creating videos in support of Rahul Mamkootathil.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
462302

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com