deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൃഷ്ണാദി ആശാൻ കൊച്ചിയുടെ പിതാവ്; കായൽ സമ്മേളനം മനുസ്മൃതി സംസ്കാരത്തിന്റെ പ്രതികരണം: ചരിത്രം ചർച്ചയായി ഹോർത്തൂസ്

Chikheang 2025-11-27 21:21:40 views 842

  



കൊച്ചി ∙ 1913ലെ കായൽ സമ്മേളനം പൊതു ചരിത്രത്തിന്റെ ഭാഗമാണെന്നും അതിന്റെ സംഘാടകനായ കൃഷ്ണാദി ആശാനാണ് ഒരർഥത്തിൽ കൊച്ചിയുടെ പിതാവെന്നു വിളിക്കപ്പെടേണ്ടതെന്നും എൻ.എസ്.മാധവൻ. മനോരമ ഹോർത്തൂസിന്റെ ഒന്നാം ദിവസം ‘കടലിനു ജാതിയില്ല: കായൽസമ്മേളനത്തിന്റെ ഒരു നൂറ്റാണ്ട്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറായി രാംദാസ്, സുനിൽ പി ഇളയിടം, ഡോ. വിനിൽ പോൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഡോ. കെ.ആർ.സജിതയായിരുന്നു മോഡറേറ്റർ.  

  • Also Read ‘എടാ ഹെൽത്തി കുട്ടാ’; വൈറലായി കേരള ടൂറിസം പേജിലെ നെറ്റ്ഫ്ലിക്സിന്റെ കമന്റ്   


‘‘സഞ്ചാര സ്വാതന്ത്രത്തെ വെല്ലുവിളിക്കുന്ന നടപടികൾക്കെതിരെ 1913 ഏപ്രില്‍ 21-ാം തീയതി മുളവുകാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു ചാത്തൻ കൃഷ്ണാദിയെന്ന കൃഷ്ണാദി ആശാന്റെ നേതൃത്വത്തില്‍ പുലയര്‍ വള്ളങ്ങളില്‍ ടി.കെ.കൃഷ്ണമേനോന്റെ വീടിനു പടിഞ്ഞാറു ഭാഗത്തെ കൊച്ചി കായല്‍ പരപ്പില്‍ എത്തിച്ചേര്‍ന്നു. പുലയ സമുദായാംഗങ്ങളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയവയ്‌ക്കായി സഭ രൂപീകരിക്കാൻ പണ്ഡിറ്റ് കറുപ്പന്‍ നിര്‍ദേശിച്ചു. എന്നാൽ കരയിൽ സമ്മേളനം നടത്താൻ അനുവാദം നൽകാതിരുന്നതിനെ തുടർന്ന് കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി പലകയിട്ട് സമ്മേളനം നടത്തി. ഏകദേശം പതിനായിരം ചതുരശ്ര അടി വിസ്തീർ‍ണത്തിലായിരുന്നു അത്. മാസങ്ങൾക്കുള്ളിൽ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ പണ്ഡിറ്റ് കറുപ്പന്‍ മുന്‍കൈയെടുത്ത് മറ്റൊരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ഇതിലാണ് പുലയ മഹാസഭ രൂപീകരിച്ചത്. കൃഷ്ണാദിയാശാന്‍ പ്രസിഡന്റും പി.സി.ചാഞ്ചന്‍ സെക്രട്ടറിയും ആയി. പുലയ സമുദായാംഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിയായിരുന്നു ലക്ഷ്യം. 2013–ൽ കായൽ സമ്മേളനം ശതാബ്ദി ആഘോഷിച്ചപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി എത്തി’’. ഹോർത്തൂസ് വേദിയിൽ കായൽ സമ്മേളനനത്തിന്റെ സംക്ഷിപ്ത ചരിത്രം വരച്ചുകാട്ടുകയായിരുന്നു എൻ. എസ് മാധവൻ. ഒരു രീതിയിൽ പറഞ്ഞാൽ കൃഷ്ണാദി ആശാനാണ് കൊച്ചിയുടെ പിതാവെന്നും ചർച്ചയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

  • Also Read ‘ബസ് അസ്വാഭാവികമായി പോകുന്നു, നിങ്ങൾ പോയി ഉറങ്ങിക്കോളൂ എന്ന് ഡ്രൈവർ, ബോധമില്ലാതെ ക്ലീനർ’; ഫിറ്റായി ബസ് ഓടിച്ചയാൾക്ക് ‘പണികിട്ടും’   


കായൽസമ്മേളനത്തിന്റെ ഏകരേഖ ടി.കെ കൃഷ്ണമേനോന്റെ ആത്മകഥയാണെന്ന് എഴുത്തുകാരൻ ചെറായി രാമദാസ് പറഞ്ഞു. തന്റെ വീടിനു പടിഞ്ഞാറു ഭാഗത്തെ കൊച്ചി കായല്‍പരപ്പില്‍ പുലയർ വള്ളത്തിൽ ഒത്തുചേർന്നതിനെപ്പറ്റി അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ഹിറ്റ്ലറുടെ ചങ്ങാതിയായ സുഭാഷ് ചന്ദ്രബോസിന്റെ പേരാണ് ഹോർത്തൂസ് സംഘടിപ്പിച്ചിരിക്കുന്ന പാർക്കിനു നൽകിയിട്ടുള്ളത്. അതിനു പകരമായി പണ്ഡിറ്റ് കറുപ്പന്റേയോ കൃഷ്ണാദി ആശാന്റെയോ പേരു നൽകണമെന്നും ചെറായി രാമദാസ് അഭിപ്രായപ്പെട്ടു.  
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മനുസ്മൃതി സംസ്കാരം ഇന്ത്യയിൽ ഉണ്ടായതു കൊണ്ടാണ് കൊച്ചിയിൽ കായൽ സമ്മേളനമുണ്ടായതെന്ന് ചരിത്രകാരൻ ഡോ. വിനിൽ പോൾ പറഞ്ഞു. ചരിത്രത്തിൽ 1913–ന് വലിയ പ്രധാന്യമാണുള്ളത്. കായൽ സമ്മേളനത്തിനു പുറമേ, തിരുവിതാംകൂറിൽ പുലയ സമുദായത്തിൽ നിന്നുള്ള വ്യക്തി സബ് ഇൻസ്പെക്ടറായി, സിഎംഎസ് കോളജിൽ ദളിതർക്ക് പ്രവേശനം അനുവദിച്ചു, പെൺകുട്ടികൾക്കും പഠിക്കാൻ അവസരം നൽകി തുടങ്ങിയ സുപ്രധാന സംഭവങ്ങളും 1913ന്റെ ഭാഗമാണ്. ഹ്യൂമൻ ഡിഗ്നിറ്റിയിൽ അധിഷ്ഠിതമായാണ് കായൽ സമ്മേളനം നടന്നത്. നവോത്ഥാനം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിനിൽ പോൾ ചർച്ചയിൽ പറഞ്ഞു.  

കേരളത്തിന്റെ നവോത്ഥാനത്തിന്റെയും പ്രാഥമിക സമൂഹരൂപീകരണത്തിന്റേയും ചരിത്രമെടുത്താൽ സ്ഥലാധികാരത്തെ സ്ഥാപിച്ചെടുക്കാൻ കേരളത്തിന്റെ ചരിത്രത്തിൽ നടന്ന ശ്രമമാണ് കായൽ സമ്മേളനമെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. ഏറ്റവും ഭൗതികപരമായ അടിസ്ഥാനപ്രശ്നങ്ങളിൽ നിന്നു വികസിച്ചുവന്ന സമരമായി കായൽ സമ്മേളനത്തെ കാണാമെന്നും അദ്ദേഹം പറഞ്ഞു. English Summary:
Manorama Hortus 2025: Dr. Vinil Paul, NS Madhavan, Cherai Ramdas, Sunil P Ilayidom participated in discussion on Kayal Sammelanam
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
130032