ജക്കാർത്ത∙ ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രയ്ക്ക് സമീപം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സൂനാമി ഭീഷണിയില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ഇന്തൊനീഷ്യൻ മേഖല. ആളപായമോ നാശനഷ്ടമോ റിപ്പോർട്ടു ചെയ്തിട്ടില്ല.
- Also Read ഹിമാലയത്തിൽ രണ്ട് വലിയ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പുമായി ഗവേഷകർ
ദിവസങ്ങൾക്കു മുൻപുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും സുമാത്രയിൽ വലിയ നാശനഷ്ടമുണ്ടായിരുന്നു. 23 പേരാണ് മരിച്ചത്. നിരവധിപേരെ കാണാതായി. English Summary:
Earthquake in Northern Sumatra: Indonesia earthquake hits Northern Sumatra with a magnitude of 6.3. No tsunami warning has been issued, and no casualties or damages have been reported yet. |