deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘പരമാധികാരത്തിന്മേലുള്ള കടന്നാക്രമണം’: പാക്ക് വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകുമെന്ന് താലിബാൻ

cy520520 2025-11-26 05:51:29 views 206

  



കാബൂൾ ∙ അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളിൽ പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകുമെന്ന് താലിബാൻ ഭരണകൂടം. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവർത്തിക്കുന്നു’ – താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തിൽ പോസ്‌റ്റു ചെയ്‌ത പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാർ പ്രവിശ്യകളിൽ പാകിസ്ഥാൻ സേന നടത്തിയ വ്യോമാക്രമണങ്ങൾ, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി.

  • Also Read ഫ്രാൻസുമായി ചേർന്ന് ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ, കരാർ ഒപ്പുവച്ചു; ഹാമർ മിസൈലുകൾ റഫാൽ വിമാനങ്ങളിൽ ഘടിപ്പിക്കും   


അഫ്‌ഗാനിസ്ഥാനിൽ ചൊവ്വാഴ്‌ച പുലർച്ചെ മൂന്നു മണിയോടെ പാക്കിസ്‌ഥാൻ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ് സ്‌ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങൾക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത തരത്തിൽ വളരെ മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.  

  • Also Read ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി; സന്ദർശനം റദ്ദാക്കുന്നത് ഈ വർഷം മൂന്നാം തവണ   


അതേസമയം, തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി), ഹാഫിസ് ഗുൽ ബഹാദൂർ ഭീകരസംഘടനകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്‌ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാക്കിസ്‌ഥാനും അഫ്ഗാനിസ്‌ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഏതാനും നാളുകളായി തകർന്ന നിലയിലാണ്.  
    

  • വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tensions Escalate: Pakistan airstrike in Afghanistan has escalated tensions with the Taliban. The Taliban condemned the attack as a violation of sovereignty and warned of a response, further straining the already fragile diplomatic relations between the two nations.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124083