തൃശൂർ∙ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽകുമാറിനെയും ഡ്രൈവർ അജീഷിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 ഗുണ്ടകൾ പിടിയിൽ. ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സാമ്പത്തിക തർക്കത്തെ തുടർന്ന് 3 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ സൂത്രധാരൻ അടക്കം 4 പേർ നേരത്തേ അറസ്റ്റിലായിരുന്നു.
- Also Read ചിക്കൻ കഴുകുന്നത് യൂറോപ്യൻ ക്ലോസറ്റിൽ; ലൈസൻസില്ല, ഹോട്ടലിൽ കടുത്ത ദുർഗന്ധം; നടപടിയുമായി നഗരസഭ
ഗുണ്ടാസംഘത്തെ ക്വട്ടേഷൻ ഏൽപിച്ച തൃശൂർ അഞ്ചേരി ക്രിസ്റ്റഫർ നഗർ പറമ്പിത്തറ സിജോ ജോയി (36), അയ്യന്തോൾ കളളിക്കാടൻ ഡിക്സൻ വിൻസൺ (33), വിൽവട്ടം കുറ്റുമുക്ക് ആലപ്പാട്ട് തോംസൺ സണ്ണി (35), കുരിയച്ചിറ ചേലക്കോട്ടുകര ആലപ്പാട്ട് എഡ്വിൻബാബു (28) എന്നിവരെയാണു മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
- Also Read ആനകൾ കിടക്കുന്ന രീതി തെറ്റിയാൽ പ്രശ്നം; പുത്തൂരിലെ ഹൃദയാഘാതം ആരുടെ നുണ? ‘അങ്ങനെയൊന്നും മാനുകൾ ചാകില്ല’
20ന് രാത്രി 11.50നാണ് കേസിനാസ്പദമായ സംഭവം. വാഹനങ്ങളിൽ എത്തിയ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സുനിലിനെയും അജീഷിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ലക്ഷങ്ങൾ പ്രതിഫലം നൽകി ക്വട്ടേഷൻ സംഘത്തെ കണ്ടെത്തി നിയോഗിച്ചത് സിജോ ആണ്. എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ ആർ. രാജേഷ്, കെ.എം. ഷാജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒല്ലൂർ, നെടുപുഴ സ്റ്റേഷൻ പരിധികളിൽ ഒളിവിലായിരുന്നു ഇവർ.
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Two arrested in Ragam theater operator and driver attack case: attack was allegedly commissioned due to a financial dispute, with several individuals already in custody for their involvement in the crime. |