deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘അവിടെയും ഇവിടെയും നമ്മുടെ ജനങ്ങളല്ലേ, പക്ഷേ...’; സ്ഥാനാർഥി കം ബിഎൽഒ; ഇരട്ട പോരാട്ടത്തിൽ ഷക്കീർ

Chikheang 3 day(s) ago views 398

  

    



ഇവിടെ തിരഞ്ഞെടുപ്പ്, അവിടെ എസ്ഐആർ! ഇതാണ് ഒരുമനയൂർ പഞ്ചായത്തിലെ ബിഎൽഒയും യുഡിഎഫ് സ്ഥാനാർഥിയുമായ ആർ.എസ്.ഷക്കീർ നേരിടുന്ന അവസ്ഥ. 11–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. മൂന്നാം വാർഡിൽ ബിഎൽഒയായി ജോലി ചെയ്യണം. പ്രചാരണവും തിരഞ്ഞെടുപ്പു ജോലിയുമായി നെട്ടോട്ടത്തിലാണ് ഷക്കീർ. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കു മുൻപ് തന്നെ, ബിഎൽഒ സ്ഥാനത്തുനിന്ന് മാറ്റാൻ അപേക്ഷ കൊടുത്തിരുന്നെങ്കിലും തീരുമാനമായിട്ടില്ല. എടക്കഴിയൂർ സീതി സാഹിബ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഷക്കീർ. തിരഞ്ഞെടുപ്പിനെക്കുറിച്ചും ബിഎൽഒ ജോലിയെക്കുറിച്ചും ആർ.എസ്.ഷക്കീർ മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.      

∙നിർദേശിച്ചത് പാർട്ടി

യുഡിഎഫിലെ ലീഗ് സ്ഥാനാർഥിയാണ്. ഒരുമന്നൂർ പഞ്ചായത്തിലെ 11–ാം വാർഡിൽ ആദ്യമായാണ് മത്സരിക്കുന്നത്. നേരത്തേ എളവള്ളി പഞ്ചായത്തിൽ മത്സരിച്ചിട്ടുണ്ട്. ബിഎൽഒ ജോലിയിൽ ആദ്യമായാണ്. നേരത്തേ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിലുണ്ട്. അധ്യാപക സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വാർഡിൽ മത്സരിക്കാൻ പാർട്ടി നിർദേശിക്കുകയായിരുന്നു. സമഗ്രവോട്ടർ പട്ടികപട്ടിക പരിഷ്്കരണത്തിനു മുൻപ്  തന്നെ ബിഎൽഒ സ്ഥാനത്തുനിന്ന് മാറ്റാൻ അപേക്ഷ കൊടുത്തിരുന്നു. ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ബിഎൽഒ ജോലി

മത്സരരംഗത്തേക്ക് വന്നപ്പോൾ എന്നെ ഒഴിവാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ബിഎൽഒമാരുടെ പട്ടികയിൽ ഉണ്ടെന്നു പറഞ്ഞ് ജോലി ചെയ്യിച്ചു. ആദ്യം കുറച്ച് ജോലി ചെയ്തശേഷം പകരം ആളെ നിയമിക്കാം എന്നാണ് പറഞ്ഞിരുന്നത്. ആദ്യം ഞാൻ തയാറായില്ല. പിന്നെ ജനം ബുദ്ധിമുട്ടിലാകുമെന്ന് കരുതി എസ്ഐആർ ജോലി ചെയ്തു തുടങ്ങി. മുന്നൂറോളം ഫോം ഇതുവരെ ശേഖരിച്ചു. ആകെ എണ്ണൂറോളം ഫോമുകളുണ്ട്.

  • Also Read ‘പിന്‍വലിച്ചില്ലെങ്കിൽ തട്ടിക്കളയും’; പത്രിക പിൻവലിക്കാന്‍ ഭീഷണി, മുൻ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കൽ സെക്രട്ടറി   


∙ പ്രചാരണത്തിനിടെ ഫോം കൊടുക്കൽ

തിരഞ്ഞെടുപ്പ് പ്രവർത്തനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനിടയിൽ എന്നെ വില്ലേജിൽ വിളിച്ച് ഫോം അപ്‌ലോഡ് ചെയ്യിക്കാൻ നോക്കി. അതിനു കഴിയില്ലെന്നു ഞാൻ പറഞ്ഞു. പകരം ആളെ ആക്കിയിട്ടുണ്ടെന്ന് പിന്നീട് വിളിച്ചു പറഞ്ഞു. പ്രചാരണത്തിനിടയിലാണ് രാവിലെയും വൈകിട്ടും ഫോം കൊടുക്കാൻ പോകുന്നത്. വിളിക്കുന്നവരും നമ്മുടെ ജനങ്ങളാണല്ലോ. പക്ഷേ, അതിനിടയിൽ പ്രചാരണത്തിന്റെ സമയമാണ് നഷ്ടമാകുന്നത്.

FAQ

1. ആരാണ് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ)?

വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ വരുത്തൽ എന്നിവയ്ക്കു സഹായിക്കുന്ന ബൂത്ത് തല ഉദ്യോഗസ്ഥൻ.

2. ബിഎൽഒ ആകാനുള്ള പ്രധാന യോഗ്യതകൾ എന്താണ്?

ബൂത്ത് പരിധിയിലെ താമസക്കാരനും വോട്ടറുമാകണം. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ല. ജോലി അവശ്യ–സുരക്ഷാ സർവീസിലാകരുത്.

3. ആരെല്ലാം ബിഎൽഒമാരായി നിയോഗിക്കപ്പെടാം?

തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിലെ ഗ്രൂപ്പ് സി ജീവനക്കാർ. കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന അധ്യാപകർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ, നഗരപ്രദേശങ്ങളിൽ ക്ലാർക്കുമാർ എന്നിവരെയും നിയമിക്കാം.

4. പ്രധാന ചുമതലകൾ എന്തൊക്കെയാണ്?

വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകളും പരാതികളും ഫോട്ടോയും രേഖകളും മൊബൈൽ നമ്പറും സ്വീകരിക്കുക, പട്ടിക ശുദ്ധീകരണത്തിനായി ഗൃഹസന്ദർശനം നടത്തുക, താമസം മാറിയവരും മരിച്ചവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക, ഇആർഒമാർക്ക് റിപ്പോർട്ട് നൽകുക, കരടു പട്ടിക നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബോധവൽക്കരണവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർസ്ലിപ് വിതരണം നടത്തുക. English Summary:
Kerala election news focuses on R.S. Shakeer, a UDF candidate in Onamannur Panchayat, who is juggling election campaigning and BLO duties. This dual role presents significant challenges as he balances political aspirations with public service responsibilities.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128206