മുംബൈ ∙ മഹാരാഷ്ട്രയിലെ മൃഗസംരക്ഷണ – പരിസ്ഥിതി വകുപ്പു മന്ത്രി പങ്കജ മുണ്ടെയുടെ പഴ്‌സനൽ അസിസ്റ്റന്റിന്റെ ഭാര്യ സെൻട്രൽ മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്തു. പഴ്‌സനൽ അസിസ്റ്റന്റായ അനന്ത് ഗാർജെയുടെ ഭാര്യ ഗൗരി പാൽവയാണ് വോർളി പ്രദേശത്തെ വീട്ടിൽ തൂങ്ങിമരിച്ചത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു അനന്തിന്റെയും ഗൗരിയുടെയും വിവാഹം. കെഇഎം ആശുപത്രിയിലെ ദന്ത വിഭാഗത്തിൽ ഡോക്ടറായിരുന്നു ഗൗരി.
- Also Read ചാക്കു തേടി നടന്നു, മൃതദേഹം വലിച്ചിഴച്ച് കുഴഞ്ഞു, കളവ് പറഞ്ഞു; മുറിക്കുള്ളിൽ തളംകെട്ടിയ രക്തം, ഒടുവിൽ ജോർജ് പെട്ടു
ഭർത്താവും മന്ത്രിയുടെ സ്റ്റാഫുമായ അനന്ത് ഗൗരിയെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. English Summary:
The wife of Maharashtra minister Pankaja Munde\“s personal assistant committed suicide: Allegations of domestic violence have surfaced, prompting a police investigation into the circumstances surrounding her death. |