കോഴിക്കോട്∙ കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായ സംവിധായകൻ വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇതോടെ വി.എം.വിനുവിന് കോർപറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് വ്യവസ്ഥയുണ്ട്. കല്ലായി ഡിവിഷനിൽ നിന്നായിരുന്നു കോൺഗ്രസ് വിനുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ട പ്രചാരണവും വിനു ആരംഭിച്ചിരുന്നു.
- Also Read പട്ടികയിൽ ഇല്ലാത്തയാളെ സ്ഥാനാർഥിയാക്കി; ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസിക്ക് കത്ത്; എറണാകുളം കോൺഗ്രസിൽ പൊട്ടിത്തെറി
നേരത്തെ തിരുവന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസിന്റെ വൈഷ്ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞത്. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. English Summary:
Another Setback for Congress: Congress faces a major setback in Kozhikode as mayoral candidate V.M. Vinu\“s name is missing from the voter list |