ദുബായ് ∙ മദീനയ്ക്ക് സമീപം 42 ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. മുഹമ്മദ് അബ്ദുൽ ഷോയബ് എന്ന 24 വയസ്സുകാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്നു ഇയാൾ. ഷോയബ് ഹൈദരാബാദ് സ്വദേശിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായ റിപ്പോർട്ടുകൾ വന്നിട്ടില്ല.
Also Read ‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഇത്തരം രാഷ്ട്രീയം വേണോ?, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് ’
തിങ്കളാഴ്ച പുലർച്ചെയാണ് മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് ഡീസൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ സൗദി അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങൾ തേടുന്ന ബന്ധുക്കളെ സഹായിക്കുന്നതിനായി, തെലങ്കാന സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
ഹെൽപ്പ്‌ലൈൻ നമ്പറുകൾ : 79979 59754, 9912919545
ഇന്ത്യൻ എംബസി: 8002440003 English Summary:
Saudi Arabia bus accident claims the lives of 42 Indian Umrah pilgrims near Madina: The accident involved a collision with a diesel lorry, leaving one survivor and prompting assistance from the Indian Embassy and Telangana government.