പട്‌ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ തമ്മിലടി തുടരുന്നു. ലാലുവിന്റെ മകൾ രോഹിണി ആചാര്യയ്ക്കു പിന്നാലെ മൂന്നു പെൺമക്കൾ കൂടി വീടുവിട്ടു. രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്കു പോയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സംഭവങ്ങളിൽ ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് വിവരം. 7 പെൺമക്കളും ആൺമക്കളായ തേജസ്വി യാദവും തേജ്പ്രതാപും ഉൾപ്പെടെ 9 മക്കളാണ് ലാലുവിന് ഉള്ളത്.
- Also Read സ്ഫോടന സ്ഥലത്ത് 9 എംഎം കാലിബര്‍ വെടിയുണ്ടകൾ, പൊതുജനങ്ങൾക്ക് കൈവശംവയ്ക്കാൻ അനുമതിയില്ലാത്തത്; കണ്ടെത്തിയത് മൂന്നെണ്ണം
താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബത്തെ തള്ളിപ്പറയുകയാണെന്നും രോഹിണി ആചാര്യ ഇന്നലെ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. 2022ൽ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിനു താൻ വൃക്ക ദാനം ചെയ്തതെന്നു കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി എക്സ് പോസ്റ്റിൽ പറയുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആർജെഡി രാജ്യസഭാ എംപി സഞ്ജയ് യാദവ്, റമീസ് എന്നിവരുമായുള്ള വാക്കുതർക്കത്തിനിടെ തനിക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ഒരാൾ ചെരിപ്പുകൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും രോഹിണി എക്സിൽ കുറിച്ചിരുന്നു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Lalu Prasad\“s Family Crisis Deepens: Lalu Prasad Yadav family feud escalates as 3 more daughters leave home amidst internal conflict. The RJD founder\“s family faces turmoil following the Bihar election defeat, with accusations and disputes leading to further divisions.The family drama is a topic of political discussion and debate. |