LHC0088 • 1 hour(s) ago • views 380
കൊല്ലം ∙ മക്കൾക്ക് ഒരു ആപത്തും ഉണ്ടാകരുതേ എന്ന വീട്ടുകാരുടെ പ്രാർഥനയ്ക്ക് ഒരു രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുന്നുള്ളു. ഇന്നലെ രാവിലെ വീട്ടുകാർ അറിഞ്ഞത് ഇവരുടെ വിയോഗ വാർത്തയാണ്. ശനിയാഴ്ച വൈകിട്ട് പരവൂർ പൊഴിക്കര കടലിൽ വീണ് കാണാതായ അയത്തിൽ ഭാനുമതി വിലാസത്തിൽ ബിബിൻരാജിന്റെയും അയൽവാസി മനയ്ക്കര കിഴക്കതിൽ കണ്ണൻ രാജിന്റെയും മൃതദേഹമാണ് ഇന്നലെ ഉച്ചയോടെയാണ് താന്നിയിൽ കണ്ടെത്തിയത്. ശനി വൈകിട്ട് 3.30നാണ് 5 അംഗ സുഹൃത്ത് സംഘം പൊഴിക്കരയിൽ എത്തിയത്. കാൽ നനയ്ക്കുന്നതിനിടെ ബിബിൻരാജും കണ്ണൻ രാജും അബു താഹിറും തിരയിൽപ്പെട്ടു. അബുതാഹിറിനെ അഗ്നിരക്ഷാ സേനയാണ് രക്ഷിച്ചത്. സംഘത്തിലുണ്ടായിരുന്ന അർജുനും ഹിനാനും ഈ സമയം കരയ്ക്കു നിൽക്കുകയായിരുന്നു.
പോളയത്തോട് ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 4.30ന് ബാബിൻരാജിന്റെ സംസ്കാരം നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കണ്ണൻ രാജിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിക്കും. കണ്ണൻരാജിന്റെ വിദേശത്തുള്ള അച്ഛൻ ഇന്നു രാവിലെ വീട്ടിലെത്തും. ഒരുവിളിപ്പാട് അകലെ മാത്രമാണ് ബിബിൻരാജിന്റെയും കണ്ണൻ രാജിന്റെയും വീടുകൾ. എവിടെപ്പോയാലും ഒരുമിച്ചായിരുന്നു യാത്രകൾ. തൊട്ടടുത്ത വീടുകളിലെ കുട്ടികളുടെ വിയോഗ വാർത്ത നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി.
കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു
പരവൂർ (കൊല്ലം)∙ പൊഴിക്കര ക്ഷേത്രത്തിനു സമീപം കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥികളുടെ മൃതദേഹം പൊഴിക്കര താന്നി തീരത്തു കണ്ടെടുത്തു. കൊല്ലം അയത്തിൽ വിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി അയത്തിൽ ഗാന്ധിനഗർ മുന്നണികുളം ഭാനുമതി വിലാസത്തിൽ ബിബിൻ രാജ് (16), കടപ്പാക്കട ടികെഡിഎംഎച്ച്എസ്‍എസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി അയത്തിൽ മനയ്ക്കര കിഴക്കതിൽ കണ്ണൻരാജ് (16) എന്നിവരുടെ മൃതദേഹങ്ങളാണു ലഭിച്ചത്.
പരവൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ബിബിൻരാജിന്റെ സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. ഇന്നലെ രാവിലെ 10.30നു മത്സ്യത്തൊഴിലാളികളാണു താന്നി തീരത്തിനു സമീപം കടലിൽ ബിബിൻരാജിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. കണ്ണൻരാജിന്റെ മൃതദേഹം 12.20നു പൊഴിക്കര താന്നി കടലിൽ നിന്നാണു കണ്ടെത്തിയത്. ADVERTISEMENT Go AD-FREE
നീണ്ടകര കോസ്റ്റൽ പൊലീസ് എസ്ഐമാരായ എബി, സജി എന്നിവരുടെ നേതൃത്വത്തിൽ യോദ്ധ, ദർശന എന്നീ കോസ്റ്റൽ പൊലീസ് യാനങ്ങൾ, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട്, കോസ്റ്റ് ഗാർഡ് കപ്പൽ, നേവി ഹെലികോപ്റ്റർ, പരവൂർ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ ദൗത്യങ്ങൾ നടത്തിയത്. ശെൽവരാജ്–സുലേഖ ദമ്പതികളുടെ മകനാണു ബിബിൻ രാജ്. സഹോദരൻ: ഷിബിൻരാജ്. ജയരാജ്–സുജ ദമ്പതികളുടെ മകനാണ് കണ്ണൻരാജ്. സഹോദരി ദുർഗാ രാജ്. English Summary:
Two friends drowned in Paravur, Kollam, a tragedy that has deeply saddened the local community. Their bodies were recovered from the sea after a search operation, highlighting the devastating loss for their families and the entire region. |
|