പത്തനംതിട്ട ∙ മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാം പടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
- Also Read ഇടിമിന്നലോടെ കനത്ത മഴ, പുതിയ ന്യൂനമർദം; വിവിധ ജില്ലകളിൽ യെലോ അലർട്ട്
6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകള്‍ ഇല്ല. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനം തുടങ്ങും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.
- Also Read ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ കെ.ജയകുമാർ സന്നിധാനത്ത് എത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡിസംബര്‍ രണ്ടുവരെ എല്ലാ ദിവസവും വെർച്വൽ ബുക്കിങ് കഴിഞ്ഞു. ഒരുദിവസം 70,000 പേരെയാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. പമ്പ, നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍, എരുമേലി എന്നിവിടങ്ങളിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളില്‍ 20,000 പേര്‍ക്കുകൂടി ബുക്കുചെയ്യാം. നവംബറില്‍ ബുക്കിങ് പൂര്‍ത്തിയായതിനാല്‍ ഇനി എന്താണ് വഴിയെന്നുള്ള അന്വേഷണം ദേവസ്വത്തില്‍ വരുന്നുണ്ട്. സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ടെന്ന മറുപടിയാണ് നല്‍കുന്നത്. ഇക്കണക്കിന് സ്‌പോട്ട് ബുക്കിങ് പരിധിയും കഴിയാന്‍ സാധ്യതയുണ്ട്.
- Also Read മന്ത്രിയാണ് പഞ്ചായത്ത് പ്രസിഡന്റ്..!! ഒരേ സമയം പഞ്ചായത്ത് അംഗവും എംഎൽഎയും; പഞ്ചായത്ത് രാജ് നിലവിൽ വരും മുൻപുള്ള ഇരട്ട റോൾ
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
നട തുറന്ന ദിവസമായ ഇന്നുതന്നെ 3500 പൊലീസുകാരെയാണ് നിയോഗിച്ചത്. ഇത്രയേറെ പൊലീസുകാരെ നിയോഗിക്കുന്നത് തീര്‍ഥാടനചരിത്രത്തില്‍ ആദ്യമാണ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ മൊത്തം പൊലീസ് വിന്യാസമാണിത്. കഴിഞ്ഞവര്‍ഷം 2800 പൊലീസുകാരേ ആദ്യദിനത്തില്‍ ഉണ്ടായിരുന്നുള്ളൂ. മകരവിളക്കു ദിവസം മുന്‍വര്‍ഷങ്ങളില്‍ 3500നും 4000നും ഇടയിലായിരുന്നു സേനാബലം. 2023ലെ തീര്‍ഥാടനകാലത്ത് അപ്രതീക്ഷിതമായി തിരക്ക് വന്നപ്പോഴാണ് അധികമായി 1000 പൊലീസുകാരെ എത്തിച്ചത്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ കൂടാതെ ഏകോപനത്തിനായി ഒരു കണ്‍ട്രോള്‍ റൂം പത്തനംതിട്ടയിലും ഉണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്ത് വരുന്നവരെ പരിശോധിച്ചു വേഗം കടത്തിവിടാന്‍ 60 പൊലീസുകാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. English Summary:
Sabarimala Mandala-Makara Vilakku Pilgrimage Season Begins: Sabarimala Mandala-Makara Vilakku pilgrimage has officially commenced with the opening of the temple gates. New chief priests were consecrated, and comprehensive arrangements, including unprecedented police deployment and virtual queue management, are in place for devotees. |