കൊച്ചി ∙ ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി. സിനിമയില്‍ രണ്ടു മാറ്റങ്ങൾ വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം എന്നാണ് കോടതി പറഞ്ഞത്. ധ്വജ പ്രണാമത്തിലെ ‘ധ്വജ’ മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല.
- Also Read ശബരിമല സ്വർണക്കൊള്ള: ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ചൊവ്വാഴ്ച വരെ വിലക്ക്
സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സെൻസർ ബോർഡ് അനാവശ്യമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വാദം.
രണ്ടു ദിവസത്തിനകം സെൻസർ ബോർഡിനു വീണ്ടും അപേക്ഷ നൽകുമെന്ന് സിനിമയുടെ സംവിധായകൻ റഫീഖ് വീര പറഞ്ഞു. 14 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം എന്നാണ് വിധി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നും റഫീഖ് വീര പറഞ്ഞു.
- Also Read ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ അറസ്റ്റ് ഉടൻ; തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാർട്ടിക്ക് വലിയ ക്ഷീണമെന്ന് നേതാക്കൾ
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
ഹർജി പരിഗണിച്ച ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ സ്റ്റുഡിയോയിൽ നേരിട്ടെത്തി സിനിമ കണ്ടതിനു ശേഷമാണ് വിശദമായ വാദം കേട്ടത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, സംഘം കാവലുണ്ട്, ധ്വജപ്രണാമം തുടങ്ങിയ വാക്കുകളും ഒഴിവാക്കുന്നത് ഉൾപ്പെടെ 15 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. English Summary:
High Court Approves Haal Movie Release: The court directed the censor board to grant certification within 14 days, allowing for a potential release by the end of the month or early next month. The movie faced objections from the censor board, but the court\“s intervention has paved the way for its release. |