deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ദേശീയ പുരസ്കാരത്തിന് അപേക്ഷ സമർ‌പ്പിക്കാനാകാതെ ‘ബൊഗെയ്ന്‍ വില്ല’; 10 ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവ്

LHC0088 2025-11-14 21:51:45 views 671

  



കൊച്ചി ∙ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായുള്ള ബൊഗെയ്ന്‍ വില്ല സിനിമയുടെ അപേക്ഷ സ്വീകരിക്കണോ എന്നതിൽ 10 ദിവസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.  ഒക്ടോബർ 31 വരെയായിരുന്നു ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള സമയം. എന്നാൽ കേന്ദ്ര മന്ത്രാലയത്തിന്റെ വെബ് പോർട്ടലിലെ തകരാറുമൂലം അപേക്ഷ സമർപ്പിക്കാനായില്ല എന്നാണ് സിനിമയുടെ നിർമാതാക്കളായ അമൽ നീരദ് പ്രൊഡക്ഷൻസ് അറിയിച്ചത്.  

  • Also Read ‘എസ്ഐആർ നീട്ടിവയ്ക്കാൻ‌ സുപ്രീം കോടതിയെ സമീപിക്കാം’: സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി   


ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന് ഇമെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് നിർമാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക പോർട്ടൽ ഒക്ടോബർ 10 മുതൽ തുറന്നിരുന്നുവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഹർജിക്കാർ ഉന്നയിച്ച കാരണങ്ങൾ പരിശോധിച്ച് അപേക്ഷയുടെ കാര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നാണ് വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനു ഹൈക്കോടതിയുടെ നിർദേശം. ഏഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ‘ബൊഗെയ്ന്‍ വില്ല’ നേടിയിരുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Amal Neerad എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala High Court on Bogainvillea movie award application issue: National Film Awards application for \“Bogainvillea\“ is under review following a High Court order. The court has directed the Information and Broadcasting Ministry to decide on accepting the application within ten days.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
106265
Random