തിരുവനന്തപുരം∙ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. \“വാനോളം മലയാളം, ലാല്‍ സലാം\“ എന്ന പേരില്‍ ശനിയാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും ലാല്‍ സലാം എന്നു പേരിട്ടത് ലാലിനുള്ള സലാം എന്ന അര്‍ഥത്തിലാണെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.Ladakh tourism crisis, Leh curfew impact tourism, Sonam Wangchuk arrest Ladakh, Pahalgam attack tourism impact, Ladakh travel cancellations, Tourism revenue loss Ladakh, Leh internet shutdown tourism, Ladakh tourism industry, Malayala Manorama Online News, Ladakh unrest tourism, ലഡാക്ക് ടൂറിസം പ്രതിസന്ധി, ലേ കർഫ്യൂ ടൂറിസം, ലഡാക്കിലെ യാത്രാ റദ്ദാക്കലുകൾ, Leh Ladakh travel guide, ലഡാക്ക് യാത്ര, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം \“ആടാം നമുക്ക് പാടാം\“ മോഹന്‍ലാല്‍ സിനിമകളിലെ നായികമാരും ഗായികമാരും ചേര്‍ന്ന് വേദിയില്‍ എത്തിക്കും.
ഗായികമാരായ സുജാത മോഹന്‍, ശ്വേതാ മോഹന്‍, സിത്താര, ആര്യ ദയാല്‍, മഞ്ജരി, ജ്യോത്സന, മൃദുല വാര്യര്‍, നിത്യ മാമന്‍, സയനോര, രാജലക്ഷ്മി, കല്‍പ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവര്‍ മോഹന്‍ലാല്‍ സിനിമകളിലെ ഹൃദ്യമായ മെലഡികള്‍ അവതരിപ്പിക്കും. ഓരോ ഗാനത്തിനും മുന്‍പായി മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ ഉര്‍വശി, ശോഭന, മഞ്ജു വാര്യര്‍, പാര്‍വതി, കാര്‍ത്തിക, മീന, നിത്യ മേനന്‍, ലിസി, രഞ്ജിനി, രമ്യ കൃഷ്ണന്‍, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോന്‍, മാളവിക മോഹന്‍ എന്നിവര്‍ വേദിയില്‍ സംസാരിക്കും. പരിപാടിയുടെ ലോഗോ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. English Summary:
Kerala Government Honors Mohanlal through Lal Salam event: Mohanlal is being honored by the Kerala government with the \“Vanoolam Malayalam Lal Salam\“ event.  |