deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇസ്രയേലിന്റെ കപ്പലുകൾ ആക്രമിക്കുന്നത് നിർത്തിയെന്ന് ഹൂതികൾ; ‘വെടിനിർത്തൽ ലംഘിച്ചാൽ വീണ്ടും തുടങ്ങും’

Chikheang 2025-11-11 20:51:18 views 159

  



സന∙ ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ആക്രമിക്കുന്നത് നിർത്തിവച്ചുവെന്ന് യെമനിലെ ഹൂതി വിമതർ. ഗാസയിൽ വെടിനിർത്തൽ നടപ്പായതിനെത്തുടർന്നാണ് തീരുമാനമെന്ന് ഹമാസിന്റെ ഖാസം ബ്രിഗേഡിന് അയച്ച കത്തിൽ ഹൂതികൾ വ്യക്തമായി പറയുന്നുണ്ട്. എന്നാണ് എഴുതിയതെന്ന് വ്യക്തമല്ലാത്ത ഈ കത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ വീണ്ടും കപ്പലുകൾ ലക്ഷ്യമിടുമെന്നും ഹൂതികൾ അറിയിച്ചു.

  • Also Read 35നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ, റേഷൻ കാർഡ് മഞ്ഞയോ പിങ്കോ ആയിരിക്കണം; മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ   


ഹൂതി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ യൂസഫ് ഹസ്സൻ അൽ–മദനിയുടെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഈ കത്ത് കൂടാതെ ഇസ്രയേലിന്റെ കപ്പലുകൾക്ക് നേർക്കുള്ള ആക്രമണം നിർത്തിയെന്നതിൽ ഔദ്യോഗികമായി ഹൂതികൾ എവിടെയും വിശദീകരിച്ചിട്ടില്ല. ഇസ്രയേൽ സൈന്യവും ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ – ഹമാസ് യുദ്ധകാലത്താണ് ഹൂതികൾ ഇസ്രയേലിന്റെ കപ്പലുകൾ ആക്രമിച്ച് രാജ്യാന്തര രംഗത്ത് ശ്രദ്ധനേടുന്നത്. ഗാസയിൽനിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുകയാണു ലക്ഷ്യമെന്നായിരുന്നു അന്ന് പറഞ്ഞത്.

  • Also Read കൊച്ചിയിൽ ആയാ റാം ഗയാ റാം, മറുകണ്ടം ചാടി സ്ഥാനാർഥികൾ; ചാക്കിട്ടുപിടിച്ച് രാഷ്ട്രീയ പാർട്ടികൾ   


ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ഇന്നുവരെ ഹൂതികളുടെ ആക്രമണം ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലിന്റെ കപ്പലുകൾക്ക് നേർക്കുണ്ടായിട്ടില്ല. ഹൂതികൾ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ ഒൻപതു നാവികർക്ക് ജീവൻ നഷ്ടപ്പെടുകയും നാലു കപ്പലുകൾ മുങ്ങുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ കപ്പലുകളെ ആക്രമിക്കുമെന്ന് പറയുമ്പോഴും ഇസ്രയേൽ – ഹമാസ് യുദ്ധവുമായി എന്തെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകളെ വരെ ഹൂതികൾ ആക്രമിച്ചിരുന്നു.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Houthi attacks on Israeli ships: Houthi attacks on Israeli ships in the Red Sea have reportedly ceased due to a ceasefire in Gaza. They have warned that attacks may resume if Israel violates the ceasefire agreement.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

910K

Credits

Forum Veteran

Credits
98152