ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്ക്. ഇസ്‌ലാമാബാദിലെ കോടതിക്കു മുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്ക്കായി എത്തിയവർക്കാണ് പരുക്കേറ്റത്. ഒരു വാഹനത്തിനുള്ളിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read ഫരീദാബാദിൽ പിടിയിലായ വനിതാ ഡോക്ടർ; ജയ്ഷെയുടെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാൾ
ചാവേറാക്രമണമാണ് നടന്നതെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞു. പാക്കിസ്ഥാൻ യുദ്ധ സാഹചര്യത്തിലാണെന്നും ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചയിൽ ശുഭകരമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് നിഷ്ഫലമായിരിക്കുമെന്നും പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഡൽഹിയിൽ സ്ഫോടനമുണ്ടായതിന്റെ പിറ്റേന്നാണ് പാക്കിസ്ഥാനിലും സമാനരീതിയിലുള്ള ചാവേറാക്രമണം ഉണ്ടായിട്ടുള്ളത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @coolfunnyninja എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Pakistan blast kills 12 near Islamabad court: The explosion injured many who were present for court proceedings. The incident follows a similar attack in Delhi and raises concerns about regional security.