deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘പാക്കിസ്ഥാൻ സന്ദർശനം ഔദ്യോഗികം, വാങ്ചുക് മോദിയെ പ്രശംസിച്ചു സംസാരിച്ചയാൾ, സിആർപിഎഫ് എന്തിനാണു വെടിവച്ചത് ?’_deltin51

LHC0088 2025-9-29 02:50:59 views 1270

  



ലേ ∙ ലഡാക്ക് പ്രക്ഷോഭ നേതാവ് സോനം വാങ്ചുക് വർഷങ്ങളായി ഗാന്ധിയൻ രീതിയിലാണു പ്രതിഷേധിക്കുന്നതെന്നും സെപ്റ്റംബർ 24ന് സ്ഥിതി വഷളാക്കിയത് സിആർപിഎഫിന്റെ നടപടികളാണ് എന്നും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. സോനം വാങ്ചുക് തടങ്കലിൽ ആയതിനുശേഷം അദ്ദേഹവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല. വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്തതിനുശേഷം തടങ്കലിലാക്കാനുള്ള ഉത്തരവ് താൻ കണ്ടിട്ടില്ലെന്നും ഗീതാഞ്ജലി ആരോപിച്ചു.



സോനം വാങ്ചുക്കിന്റെ പാക്കിസ്ഥാൻ സന്ദർശനം പൂർണമായും ഔദ്യോഗികമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ വിദേശ സന്ദർശനങ്ങളും പ്രശസ്ത സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ക്ഷണപ്രകാരമായിരുന്നു. കാലാവസ്ഥയെപ്പറ്റി സംസാരിക്കാനായിരുന്നു അദ്ദേഹം വിദേശ സന്ദർശനം നടത്തിയിരുന്നതെന്നും ഗീതാഞ്ജലി പറഞ്ഞു. സോനം വാങ്ചുക്കിനു പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന ലഡാക്ക് ഡിജിപിയുടെ ആരോപണങ്ങൾക്കാണു ഗീതാഞ്ജലി മറുപടി നൽകിയത്. K.B. Ganesh Kumar, NSS General Secretary, Sukumaran Nair, Pathanapuram NSS, Minister\“s Support, NSS Leadership, Sukumaran Nair Stances, Ganesh Kumar Speech, Pathanamthitta Allegations, NSS Controversy, Mannath Padmanabhan, Community Leadership, Sukumaran Nair Integrity, Nair Community, Political Endorsement, Kerala Political News, Ministerial Statement, NSS President Re-election, Organizational Solidarity, Kerala Minister Support, കെ.ബി.ഗണേഷ് കുമാർ, എൻഎസ്എസ്, പത്തനംതിട്ട, സുകുമാരൻ നായർ, വിവാദം, നായർ സമുദായം, Malayalam News, Latest News In Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ, ശബരിമല   


‘‘ഐക്യരാഷ്ട്ര സംഘടന നടത്തിയ ഒരു സമ്മേളനത്തിൽ ഞങ്ങൾ പങ്കെടുത്തിട്ടുണ്ട്. അത് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ളതായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ഒരു പ്രബന്ധം അവതരിപ്പിക്കാനാണ് ഞാൻ അവിടെ പോയത്. വാസ്തവത്തിൽ, അദ്ദേഹം (വാങ്ചുക്) വേദിയിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചാണു സംസാരിച്ചത്. ഇന്ത്യൻ സൈന്യത്തിന് ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനെ കുറിച്ചും ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ചും സംസാരിക്കുന്ന ഒരാളെ എങ്ങനെയാണ് നിങ്ങൾക്ക് ദേശവിരുദ്ധനായി ചിത്രീകരിക്കാൻ കഴിയുക ? 12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന കർശനമായ കുറ്റം അദ്ദേഹത്തിന് എതിരെ ചുമത്തിയതു തെറ്റാണ്’’ – ഗീതാഞ്ജലി പറഞ്ഞു.


‘‘ബിജെപി നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ ലഡാക്ക് നിവാസികൾ‌ക്ക് നൽകിയ വാഗ്ദാനങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുക മാത്രമാണ് വാങ്‌ചുക് ചെയ്തത്. പ്രതിഷേധം സമാധാനപരമായിരുന്നു. വിഡിയോകൾ‌ ഞങ്ങളുടെ പക്കലുണ്ട്. സമാധാനപരമായ ഒരു പ്രതിഷേധം നടത്താനേ അദ്ദേഹത്തിന് അറിയുകയുള്ളൂ. എന്നാൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചപ്പോൾ, യുവാക്കൾ കല്ലെറിഞ്ഞു. ഇത് സ്ഥിതിഗതികൾ വഷളാക്കി. സിആർപിഎഫിനു വെടിവയ്ക്കാൻ ആരാണ് അവകാശം നൽകിയത് ? സ്വന്തം ജനതയ്ക്കു നേരെ, സ്വന്തം യുവാക്കൾക്കു നേരെ എന്തിനാണ് നിങ്ങൾ വെടിവയ്ക്കുന്നത്’’ – ഗീതാഞ്ജലി പറഞ്ഞു.


വാങ്ചുക് പാക് മാധ്യമമായ ഡോണ്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും കേന്ദ്രവുമായുള്ള സംസ്ഥാന പദവി ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ലഡാക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) എസ്.ഡി.സിങ് ജംവാള്‍ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വാങ്ചുക്കുമായി ബന്ധമുള്ള പാക്കിസ്ഥാൻ രഹസ്യ ഏജന്റിനെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ‘‘വാങ്ചുക്ക് പാക്കിസ്ഥാനിൽ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബംഗ്ലദേശും സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ദുരൂഹതയുണ്ട്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് വിവരങ്ങള്‍ കൈമാറുന്ന മറ്റൊരാളെ കണ്ടെത്തിയിട്ടുണ്ട്. ആ വ്യക്തിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 24ന് ലേയില്‍ അക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് വാങ്ചുക്കാണ്. അറബ് വസന്തം, നേപ്പാള്‍, ബംഗ്ലദേശ് എന്നിവയെക്കുറിച്ച് ജനങ്ങളോട് വാങ്ചുക് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ലഭിച്ച വിദേശ ധനസഹായങ്ങളെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്’’ – ഡിജിപി സിങ് ജംവാൾ പറഞ്ഞു. English Summary:
Ladakh Protest Leader Sonam Wangchuk\“s Detention: Sonam Wangchuk\“s Pakistan visit sparks controversy amidst allegations of anti-national activities. The visit was questioned and his wife defends his actions, citing his environmental work and praise of Prime Minister Modi. She also criticizes the CRPF\“s actions during a peaceful protest in Ladakh.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68548