കൊല്ലം ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. രാജിവച്ചാൽ അവർക്ക് പോയി. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. ഇതിനായി കാശു മുടക്കുന്നതും പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു.Sonam Wangchuk, Ladakh protest, CRPF firing, Pakistan visit Sonam Wangchuk, Gitanjali Wangchuk interview, Ladakh DGP allegations, Climate change activist, Malayala Manorama Online News, Sonam Wangchuk arrest, Ladakh Union Territory, സോനം വാങ്ചുക്ക്, ലഡാക്ക് പ്രതിഷേധം, പാക്കിസ്ഥാൻ സന്ദർശനം, ഗീതാഞ്ജലി വാങ്ചുക്ക്, ലഡാക്ക് ഡിജിപി, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, ലഡാക്ക് പ്രക്ഷോഭം, ലഡാക്ക് സംസ്ഥാന പദവി
സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ താനും പത്തനാപുരം എൻഎസ്എസ് യൂണിയനും ഉറച്ചുനിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘‘ഏറ്റവും കരുത്തുറ്റ നേതാവാണ് സുകുമാരൻ നായർ. അദ്ദേഹത്തിന്റെ നിലപാടുകൾ രാഷ്ട്രീയമല്ല. അഭിപ്രായം പറയാൻ പാടില്ല എന്നു പറയുന്നത് ശരിയല്ല. സുകുമാരൻ നായർ മുൻപ് ഈ സർക്കാരിനെതിരെ പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രകീർത്തിച്ചാൽ മറ്റുള്ളവരെല്ലാം മോശമാണ് എന്നല്ല അർഥം. മടിയിൽ കനമുള്ളവനേ ഭയമുള്ളൂ. സുകുമാരൻ നായരുടെ കൈയ്യിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാൽ ഈ സമുദായത്തെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരാളെ കണ്ടുപിടിക്കാൻ പ്രയാസമാണ്. എൻഎസ്എസിനു നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യാറില്ല’’ – ഗണേഷ് കുമാർ പറഞ്ഞു. English Summary:
Minister K.B. Ganesh Kumar has expressed unwavering support for NSS General Secretary Sukumaran Nair, defending his leadership and integrity against various allegations.  |