deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മൂന്നാറിലെ ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; ഓൺലൈൻ ടാക്സി എല്ലായിടത്തും ഓടുമെന്ന് ഗതാഗത മന്ത്രി

LHC0088 2 hour(s) ago views 726

  



തൊടുപുഴ ∙ മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽനിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. 6 കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടിക്കഴിഞ്ഞാൽ ഉടൻ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Also Read ‘പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’   


ഓൺലൈൻ ടാക്സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു മൂന്നാറിലും ഓടും. തടയാൻ ടാക്സി തൊഴിലാളികൾക്ക് അവകാശമില്ല. മൂന്നാറിൽ നടക്കുന്നതു തനി ഗുണ്ടായിസമാണ്. ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ടാക്സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവർ അനുഭവിച്ചു. മൂന്നാറിൽ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ കട‌ുത്ത നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുതെന്നും അദ്ദേഹം പറഞ്ഞു.

  • Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?   


അതിനിടെ, അറസ്റ്റിലായ 3 ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ആർടിഒയ്ക്കു കത്തുനൽകി. ഇവരുടെ വാഹന പെർമിറ്റ്‌ റദ്ദു ചെയ്യുന്നതിനുള്ള കത്ത് ഇന്നു നൽകുമെന്നും ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ പറഞ്ഞു.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസുകാരിൽ നിന്നും നേരിട്ട ദുരനുഭവം മുംബൈ സ്വദേശിയായ അസിസ്റ്റന്റ് പ്രഫസർ ജാൻവി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ഓൺലൈൻ ടാക്സി മൂന്നാറിലെ ടാക്സി ഡ്രൈവർമാർ തടയുകയായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും പൊലീസും ടാക്സിക്കാരുടെ പക്ഷം ചേർന്നു. ഇതോടെ മറ്റൊരു ടാക്സിയിൽ യാത്രചെയ്യേണ്ടിവന്നു. ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ഇനി കേരളത്തിലേക്ക് ഇല്ലെന്നുമാണ് ജാൻവി വിഡിയോയിൽ പറഞ്ഞത്. സംഭവത്തിൽ മൂന്ന് ഡ്രൈവർമാരെ അറസ്റ്റു ചെയ്യുകയും രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. English Summary:
Munnar taxi driver misconduct leads to license cancellations: The Kerala Transport Minister confirms the continued operation of online taxi services in Munnar and vows to crack down on illegal activities by local taxi drivers to ensure tourist safety and fair competition.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68758
Random