deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഒരുപാട് ഉപദ്രവങ്ങളുണ്ടായി, ഭാരം ഇറക്കി വയ്ക്കണം, എല്ലാം തുറന്നുപറയും, ബിനോയ് വിശ്വം നിസഹായൻ’

LHC0088 2025-11-5 12:21:23 views 565

  

  കാനം രാജേന്ദ്രനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ. (Photo: SreenaDevi / Facebook)   കാനം രാജേന്ദ്രനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ. (Photo: SreenaDevi / Facebook)



കോട്ടയം ∙ സിപിഐയിൽ നിന്ന് നേരിട്ട ബുദ്ധിമുട്ടുകൾ പലപ്പോഴും വ്യക്തിപരമായിരുന്നു എന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ച ശ്രീനാദേവി കുഞ്ഞമ്മ. സത്യവിരുദ്ധമായ കാര്യങ്ങൾ തനിക്കെതിരെ പ്രചരിച്ചു. തന്നെ സ്വഭാവഹത്യ ചെയ്യുക എന്നതായിരുന്നു മുൻ ജില്ലാ സെക്രട്ടറി എ.പി.ജയന്റെ ശൈലി. അവിവാഹിതയാണ്, കല്യാണ ആലോചനയുണ്ട്. അതിനെ വരെ മോശമായി ബാധിക്കുന്ന തരത്തിൽ തനിക്കെതിരെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് എ.പി. ജയൻ പ്രചാരണം നടത്തി. ഞാൻ‌ അത്തരക്കാരിയല്ല. അതിനെ തുടർന്നാണ് ജയന് എതിരെ പരാതിയുമായി നീങ്ങിയത്. പലതും വെളിപ്പെടുത്താനുണ്ട്. വാർത്താസമ്മേളനം വിളിച്ച് എല്ലാം തുറന്നുപറയും. കുടുംബത്തെ വരെ അനാവശ്യമായി പലതിലോട്ടും വലിച്ചിഴച്ചു. ബിനോയ് വിശ്വം പലപ്പോഴും നിസഹായനായിരുന്നു. ഒരു പ്ലാറ്റ്ഫോം വേണം. പക്ഷേ എങ്ങോട്ടേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ല.  രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പെടെ തനിക്ക് വ്യക്തമായ നിലപാടുണ്ട്. ആ വ്യക്തമായ നിലപാടുകൾ നാല് ദിവസത്തിനകം വിശദമായി പറയുമെന്നും ശ്രീനാദേവി മനോരമ ഓൺലൈനോട് പറഞ്ഞു.

  • Also Read ‘ശബരിയെ മുന്നിൽ നിർത്താൻ പറഞ്ഞത് ഹൈക്കമാൻഡ്, പാർട്ടി പറഞ്ഞാൽ ഞാനായാലും കേൾക്കണം, ലക്ഷ്യം ഭരണം’   


∙ ശ്രീനാദേവി സിപിഐ വിടാൻ കാരണമെന്താണ്, ആ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് എങ്ങനെ ?

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയ നാൾ മുതൽ പാർട്ടിയിൽ നിന്ന് ഏറെ ബുദ്ധിമുട്ടുകൾ‌ ഞാൻ നേരിട്ടിരുന്നു. പ്രത്യേകിച്ച് മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനിൽ നിന്നാണ് ബുദ്ധിമുട്ടുകൾ നേരിട്ടത്. ബുദ്ധിമുട്ടുകൾ പിന്നീട് വ്യക്തിപരമായി ബുദ്ധിമുട്ടുകളായി. അങ്ങനെ വ്യക്തിപരമായി ഒരു പരാതി ഞാൻ പാർട്ടിയ്ക്ക് നൽകി. അതിനൊപ്പം അദ്ദേഹത്തിന്റെ ഫാം ഹൗസുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെ കുറിച്ചും പരാതി നൽകി. പാർട്ടി അന്വേഷണ കമ്മിഷൻ വച്ച് അന്വേഷിക്കുകയും പരാതിയിൽ അയാൾ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. അയാൾക്കെതിരെ പാർട്ടി നടപടിയുണ്ടായി. 2023 ഡിസംബറിൽ അവസാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എനിക്ക് തരണമെന്ന് പാർട്ടി തീരുമാനമുണ്ടായിരുന്നു. പരാതിയെ തുടർന്ന് എനിക്ക് ആ പദവി നഷ്ടപ്പെട്ടു. എ.പി. ജയനെതിരെ പരാതി നൽകിയ ശേഷം ഫെയ്സ്ബുക്കിലും യൂട്യൂബിലും എനിക്കെതിരെ പെയ്ഡ് വിഡിയോസ് വരാൻ തുടങ്ങി. തീർത്തും സത്യവിരുദ്ധമായ കാര്യങ്ങളാണ് എനിക്ക് എതിരെ പ്രചരിപ്പിച്ചത്. എന്നെ സ്വഭാവഹത്യ ചെയ്യുക എന്നതായിരുന്നു ജയന്റെ ശൈലി. അവിവാഹിതയാണ്, കല്യാണ ആലോചനയുണ്ട്. അതിനെ വരെ മോശമായി ബാധിക്കുന്ന തരത്തിൽ എനിക്കെതിരെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് എ.പി. ജയൻ പ്രചാരണം നടത്തി. ഞാൻ‌ അത്തരക്കാരിയല്ല. അതിനെ തുടർന്നാണ് ഞാൻ പരാതിയുമായി നീങ്ങിയത്.  
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എഐവൈഎഫിന്റെ തിരഞ്ഞെടുത്ത എല്ലാ ഘടകങ്ങളിൽ നിന്നും എന്നെ പുറത്താക്കിയിരുന്നു. അതുമായി ബന്ധപ്പെട്ട് പലതും വെളിപ്പെടുത്താനുണ്ട്. വാർത്താസമ്മേളനം വിളിച്ച് എല്ലാം തുറന്നുപറയും. എന്റെ ഡിവിഷനിൽ നടക്കുന്ന എന്റെ പരിപാടിയിൽ പോലും പങ്കെടുപ്പിക്കാതിരിക്കാൻ നോക്കി. പരിപാടിയിൽ പങ്കെടുക്കാൻ പോയാൽ പരസ്യമായി എന്തിനു വന്നു എന്ന് ചോദിക്കും. ഒരുപാട് ഉപദ്രവങ്ങളുണ്ടായി. പാർട്ടി മെംബർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ടും എഐവൈഎഫ് നടത്തിയ വയനാട് ചലഞ്ചുമായി ബന്ധപ്പെട്ടും എന്നെ വ്യക്തിപരമായി വേട്ടയാടിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള വിശദാംശങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ ഞാൻ വെളിപ്പെടുത്തും. എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പാർട്ടി പരിപാടി വരെ പൊളിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.  

എ.പി. ജയനെ പ്രീതിപ്പെടുത്താൻ എനിക്കെതിരെ ഒരു നടപടിയെടുക്കാനുള്ള തത്രപാടിലായിരുന്നു നേതാക്കൾ. വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത എനിക്കുണ്ടായി. എഐവൈഎഫിന്റെ ദേശീയ സമ്മേളന പ്രതിനിധിയായ എന്നോട് പരിപാടിയിൽ പങ്കെടുക്കരുതെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു. ഇന്ത്യയിൽ എനിക്ക് വേണ്ടി ഇല്ലാത്ത ഒരു നിയമം അവർ ഉണ്ടാക്കി. മനസ് മടുത്താണ് ഈ സംവിധാനത്തിൽ നിന്നും ഇറങ്ങിപോയത്.    കാനം രാജേന്ദ്രനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ. (Photo: SreenaDevi / Facebook)   കാനം രാജേന്ദ്രനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ. (Photo: SreenaDevi / Facebook)

∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും മുൻപ് ശ്രീന സിപിഐക്കാരി ആയിരുന്നോ ?

ഞാൻ സിപിഐയുടെ മെംബർഷിപ്പ് എടുത്തത് 2010ൽ കോളജിൽ പ്രവേശനം നേടിയ സമയത്താണ്. 2016ലെ എഐവൈഎഫ് സമ്മേളനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ചിറ്റയം ഗോപകുമാർ മത്സരിച്ചപ്പോൾ സ്വന്തമായി ഞാൻ എഴുതിയ കവിത റെക്കോർഡ് ചെയ്ത് പ്രചാരണത്തിനായി കൊടുത്തിട്ടുണ്ട്. എഐഎസ്എഫിന്റെയോ എഐവൈഎഫിന്റെയോ ഘടകങ്ങളിൽ ഞാൻ‌ മനഃപൂർവം കയറാത്തതാണ്. സിവിൽ സർവീസ് താൽപര്യമുണ്ടായിരുന്നതിനാൽ തിരുവനന്തപുരത്ത് നിന്നാണ് പഠിച്ചത്. എന്നെ സംബന്ധിച്ച് ആ സമയത്ത് രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സമയം കുറവായിരുന്നു. പേരിനു വേണ്ടി കമ്മിറ്റിയിൽ കയറി ഇരിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അമ്മ പാർട്ടിയുടെ അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് ചെയർപേഴ്സണും പത്തനംതിട്ടയിലെ ഭാരവാഹിയുമായിരുന്നു. കുഞ്ഞുനാൾ മുതലേ സിപിഐയുടെ വഴിയേ ആണ് വന്നത്.  

  • Also Read ഇളമുറക്കാരിയായി ടെക്കി വൈഷ്ണ; മത്സരിക്കാൻ കൗൺസിലറുടെ ഭാര്യയും മുൻ എംപിയുടെ മരുമകളും   


∙ വ്യക്തിപരമായി അനുഭവിച്ച ബുദ്ധിമുട്ടുകൾ സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നില്ലേ ?

ഇതിനോടകം കുറഞ്ഞത് ഏഴെട്ട് പരാതികൾ കൊടുത്തിട്ടുണ്ട്. ബിനോയ് വിശ്വം സഖാവിനെ രണ്ട് വട്ടത്തിനിടയ്ക്ക് 20 തവണയെങ്കിലും കണ്ടിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുമ്പോൾ താൻ നിസഹായനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരുപാട് കെൽപുള്ള സംസ്ഥാന സെക്രട്ടറിമാർ ഇരുന്ന കസേരയാണത്. അദ്ദേഹം ആയി പോയി അവിടെ. എനിക്ക് അത്രയേ പറയാനുള്ളൂ.

∙ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിൽ തന്നെ സിപിഐ സംഘടനാപരമായി വലിയ വീഴ്ചയിലാണെന്ന അഭിപ്രായമുണ്ടോ?

സംസ്ഥാന സെക്രട്ടറിയുടെ ഒരു ഫോൺ കോൾ മതി ഇത്തരമുള്ള എല്ലാ പൊറാട്ടു നാടകങ്ങളും അവസാനിപ്പിക്കാൻ. പക്ഷേ അത് ചെയ്യണമെന്നുണ്ടെങ്കിൽ അവനവൻ ഇരിക്കുന്ന കസേരയപ്പറ്റി നല്ല ബോധം വേണം. ഞാൻ ആരാണ് എന്ന ബോധ്യം വരുമ്പോഴേ അദ്ദേഹത്തിന് അത് ചെയ്യാൻ സാധിക്കൂ. താൻ അവിടെ ചെല്ലുമ്പോൾ പത്ത് പേർ തന്റെ പരിപാടി ബഹിഷ്കരിച്ചാലോ എന്ന ചിന്ത കൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ അദ്ദേഹം എടുക്കുന്നത്. എന്നെ പോലെ സമാനമായ പരാതികളുമായി സഖാക്കൾ വരുമ്പോൾ നിസഹായനായി നിന്നാൽ അവർക്ക് ഹൃദയവേദന ഉണ്ടാകില്ലേ.

  • Also Read കോവിഡിൽ നടന്നുവന്ന തൊഴിലാളികൾ മനസ്സുമാറ്റി; ‘പികെ’യെ തുണയ്ക്കുമോ ബിഹാറിലെ 58% ജെൻ സി; രണ്ടുവർഷം നീണ്ട പദയാത്ര ‘ബി ടീം’ പദ്ധതിയോ?   


∙ കോൺഗ്രസിലേക്ക് ആണെന്ന പ്രചാരണമുണ്ടല്ലോ ?

എനിക്കറിയില്ല ആ പ്രചാരണത്തെ കുറിച്ച്.  

∙ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി ?

ഭാവി തീരുമാനം എടുത്തിട്ടില്ല. ഉറപ്പായും ഒരു തീരുമാനമുണ്ടാകും. ആ തീരുമാനം എന്താണെന്ന് നിലവിൽ ഒന്നും ആയിട്ടില്ല.

∙ ഒരു പ്ലാറ്റ്ഫോം വേണ്ടേ ?

ഞാൻ ഒറ്റയ്ക്ക് നിന്ന് ഒരു വ്യക്തിത്വം ഉണ്ടായ ശേഷമാണ് പാർട്ടിയിലേക്ക് വന്നത്. വ്യക്തിത്വം ഉണ്ടായതു കൊണ്ടാണ് എന്നെ മത്സരിപ്പിച്ചത്. പ്ലാറ്റ്ഫോം ഇല്ലെങ്കിലും നിൽക്കാൻ എനിക്കറിയാം. രാഷ്ട്രീയമേഖലയിൽ ഉപകാരപ്രദമായി ഇടപെടാൻ ഒരു പ്ലാറ്റ്ഫോം സ്വീകരിക്കും.  

∙ സിവിൽ സർവീസ് താൽപര്യത്തിലേക്ക് മടങ്ങിപോകുമോ ?

32 വയസ്സ് വരെ എഴുതാൻ പറ്റുകയുള്ളൂ. വയസ്സ് ജസ്റ്റ് ഓവറായി. 33 ആയി.

∙ തദ്ദേശ തിര‍ഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമോ ?

താൽപര്യമില്ല. എല്ലാവരും സമീപിക്കുന്നുണ്ട്. സിപിഐയിലെ തന്നെ ചിലർ സംസാരിക്കാൻ താൽപര്യപ്പെടുന്നുണ്ട്. ഞാൻ ആരോടും സംസാരിക്കാൻ താൽപര്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 5 വർഷം ഞാൻ അനുഭവിച്ച ഒരുപാട് ഭാരങ്ങളുണ്ട്. അത് ഇറക്കി വയ്ക്കാനുള്ള സമയം എനിക്ക് വേണം.

  • Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?   


∙ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കുടുംബത്തെ ബാധിച്ചിട്ടുണ്ടോ ?

എന്റെ പേരിലുള്ള കേസുകൾ വരുമ്പോൾ അവിടെ എന്റെ അച്ഛനേയും അമ്മയേയും കൂടിയാണ് പ്രതികളാക്കിയിരുന്നത്. അച്ഛൻ സിആർപിഎഫിൽ നിന്ന് വിരമിച്ചയാളാണ്. അമ്മ വിരമിച്ച അധ്യാപികയാണ്. അവർക്ക് ക്രിമിനൽ പ്രവർത്തനമല്ലായിരുന്നു. എന്റെ ചേട്ടനെ വരെ അവർ പ്രതികളാക്കി. ക്രിമിനൽ ലൈനിൽ ഞങ്ങൾ ജീവിച്ചിട്ടില്ല. പക്ഷേ വലിയ വലിയ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി.

∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നടത്തിയ അഭിപ്രായ പ്രകടനത്തിലൂടെയാണല്ലോ ശ്രീന അടുത്തിടെ മാധ്യമങ്ങളിൽ ഇടംപിടിച്ചത്. അദ്ദേഹത്തിന്റെ വീട് ഇരിക്കുന്ന സ്ഥലത്തെ ജില്ലാ പഞ്ചായത്ത് മെംബറാണല്ലോ?

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പെടെ എനിക്ക് വ്യക്തമായ നിലപാടുണ്ട്. ആ വ്യക്തമായ നിലപാടുകൾ ഞാൻ നാല് ദിവസത്തിനകം പറയും. നാലു ദിവസത്തിനകം വിശദമായ വാർത്താസമ്മേളനം നടത്തും.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Sreen Devi എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Sreenadevi Kunjamma Resign from CPI: Sreenadevi Kunjamma CPI resignation stems from severe personal harassment and character assassination she faced from former CPI District Secretary A.P. Jayan, which she details, including corruption allegations. She plans to hold a press conference to reveal more.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68290