പാങ്ങോട് (തിരുവനന്തപുരം) ∙ 10 പവൻ മോഷണം പോയ സംഭവത്തിൽ അടുത്ത ബന്ധുവായ യുവതി 2 മാസത്തിനു ശേഷം അറസ്റ്റിൽ. ഭരതന്നൂർ നിഖിൽ ഭവനിൽ നീതു (33) ആണ് അറസ്റ്റിലായത്. ഭരതന്നൂർ കാവുവിള വീട്ടിൽ നിന്നു ജൂണിലാണ് സ്വർണാഭരണങ്ങൾ മോഷണം പോകുന്നത്. ഇവിടെ വിവാഹം കഴിച്ചെത്തിയ യുവതിയുടെ നെക്‌ലസ് അടക്കമുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ജൂണിൽ ഏകദേശം 25 ദിവസത്തോളം ഇവർ നഗരൂർ ഉള്ള വീട്ടിൽ പോയിരുന്നു. ഈ സമയം വീട്ടിൽ മുത്തശ്ശി അടക്കം ഉള്ളവർ ഉണ്ടായിരുന്നു. യുവതി മടങ്ങി എത്തുമ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് ഓഗസ്റ്റ് 8ന് പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകി. മുൻപും ഈ വീട്ടിൽ നിന്നു വീട്ടമ്മയുടെ വളയും മോതിരവും മോഷണം പോയിരുന്നു. മറ്റെവിടെയോ നഷ്ടപ്പെട്ടുവെന്നു കരുതി അന്നു പരാതി നൽകിയിരുന്നില്ലെന്നു പൊലീസ് പറയുന്നു.Child murder case, Balaramapuram murder, Mother arrested, Kinattil erinju kolapathi, Sister brother murder, DNA test result, Malayala Manorama Online News, Kerala crime news, Thiruvananthapuram news, കൊലപാതകം, ബാലരാമപുരം കൊലപാതകം, Crime news kerala, arrest news kerala, child murder case kerala, Sreethu arrested, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
ഇതിനിടയിൽ നീതുവിന്റെ ആർഭാട ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഇതു സംബന്ധിച്ചു വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് 3 തവണ സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും കുറ്റം സമ്മതിച്ചില്ല. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് പ്രതി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചു. പിന്നീട് ഇവിടെ എത്തി പണയത്തിലുള്ള ആഭരണങ്ങൾ വിറ്റു. ഈ സമയം പണയ സ്ഥാപനത്തിലെ ജീവനക്കാർ ആഭരണങ്ങളുടെ ചിത്രം എടുക്കുകയും യുവതിയുടെ ഇടപെടലിൽ സംശയം തോന്നിയതിനാൽ ചിത്രം പൊലീസിനു കൈമാറുകയും ചെയ്തു. ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്നു തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.
തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം കഴിഞ്ഞ ദിവസം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പരിഹാരത്തിനായി ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. തുടർന്ന് പൊലീസ് തെളിവുകൾ നിരത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
Woman Arrested in Pangode Gold Theft Case: The accused, a relative, was apprehended after a thorough investigation into a gold theft reported two months prior.  |