ന്യൂയോർക്ക്∙ സിന്ധൂനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ വിമർശിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കരാറിലെ വ്യവസ്ഥകൾ ഇന്ത്യ ലംഘിച്ചതായി ഷഹബാസ് ആരോപിച്ചു.
സിന്ധു നദീജല കരാർ ഏകപക്ഷീയമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമം കരാറിലെ വ്യവസ്ഥകളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണെന്നു ഷഹബാസ് പറഞ്ഞു. പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ജലത്തിലുള്ള അവകാശം സംരക്ഷിക്കും. കരാറിന്റെ ഏതൊരു ലംഘനവും യുദ്ധത്തിന്റെ നടപടിയായി കണക്കാക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിയത്. Kottayam news, Kuwait bank fraud, Malayali loan defaulters, Loan default Kottayam, NRI loan fraud, Al Ahli Bank Kuwait, Financial fraud Kerala, Kottayam police investigation, Malayala Manorama Online News, Crime Branch investigation Kerala, കോട്ടയം വാർത്ത, കുവൈത്ത് ബാങ്ക് തട്ടിപ്പ്, വായ്പ തട്ടിപ്പ്, പ്രവാസി തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യം, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ 6 നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഇതനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‍ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതുപോലെ പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാക്കിസ്ഥാനും ഉപയോഗിക്കാം. പടിഞ്ഞാറുഭാഗത്തെ 3 നദികളിൽ ഇന്ത്യയ്ക്ക് അണക്കെട്ടുകൾ നിർമിക്കാൻ അവകാശമില്ല. 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കരാർ പാക്കിസ്ഥാന് അനുകൂലമായതിനാൽ അവർ ഇതിനു തയാറായില്ല.
യുഎൻ സമ്മേളനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്ന ‘സമാധാനത്തിന്റെ വക്താവാണ്’ ട്രംപ് എന്നു വിശേഷിപ്പിച്ച പാക്ക് പ്രധാനമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷവും അദ്ദേഹം പരിഹരിച്ചുവെന്ന് പുകഴ്ത്തി. English Summary:
Indus Water Treaty: The Prime Minister accuses India of violating the treaty and threatens that any violation will be considered an act of war.  |