കൊച്ചി∙ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഒപി പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സമരത്തിന്റെ പേരില്‍ രോഗികള്‍ക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടരുതെന്നു സർക്കാരിന് കോടതി നിർദേശം നൽകി. അവശ്യ ആരോഗ്യ സേവനം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ചീഫ് ജസ്റ്റിസ് സൗമ്യൻസൺ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.
What you should read next
‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ പിൻവലിക്കണം’; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി Latest News
അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ ഇടപെടൽ തേടിയുള്ള പൊതുതാല്‍പര്യ ഹര്‍ജിയിൽ ആരോഗ്യ വകുപ്പിനോട് കോടതി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണു നിർദേശം. മുതിർന്ന ഡോക്ടർമാർ മാറിനിൽക്കുന്നത് ചികിത്സാ തുടർച്ചയെ ബാധിക്കുന്നുവെന്നും പാവപ്പെട്ട രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
What you should read next
എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചതിന് എൻഐഎ അറസ്റ്റ് ചെയ്ത ശ്രീലങ്കൻ പൗരന് ജാമ്യം Ernakulam
JUST IN
33 SECONDS AGO ‘സമരം ഒപി പ്രവർത്തനത്തെ ബാധിക്കരുത്; രോഗികള്‍ക്ക് സേവനം നിഷേധിക്കപ്പെടരുത്’ Latest News
42 MINUTES AGO മുഖച്ഛായ മാറ്റി കായിക കേരളം; ഒരുങ്ങിയത് ലോക നിലവാരത്തിൽ 200 കോടിയുടെ വൻ പദ്ധതികൾ Business News
44 MINUTES AGO ചാത്തന്നൂരിൽ ശക്തമായ മഴയ്ക്കു ശേഷം ദേശീയപാതയിലെ മേൽപാതയിൽ വിള്ളൽ, പാതയ്ക്ക് ചരിവെന്നും നാട്ടുകാർ Kollam
VIEW MORE
English Summary:
Doctors\“ OP Boycott: Medical college doctors\“ OP boycott will not affect patient services as per the High Court\“s directive to the government. The court stressed that denying healthcare services in the name of a strike is unacceptable and the government is responsible for providing essential medical care.