കണ്ണൂർ ∙ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിന് പിന്തുണയുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴയുടെ എംപി എന്ന നിലയിൽ തനിക്ക് സുരേഷ് ഗോപിയുടെ ആവശ്യം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലോ തൃശൂരോ എയിംസ് സ്ഥാപിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തെ കേരളത്തിലെ ബിജെപി നേതൃത്വം പിന്തുണച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ.സി.വേണുഗോപാൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ആലപ്പുഴയിൽ എയിംസ് എന്നത് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനമായിട്ടാണ് കാണുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. എയിംസിന് വേണ്ടി ഏറെക്കാലമായി കരഞ്ഞു കാത്തിരിക്കുകയാണ്. ഇതുപോലൊരു വിവേചനം മറ്റൊരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. ആലപ്പുഴയിൽ എയിംസ് എന്ന ആവശ്യവുമായി സുരേഷ് ഗോപി മുന്നോട്ട് വന്നാൽ എല്ലാ പിന്തുണയും നൽകും. ആലപ്പുഴയിൽ സ്വകാര്യമേഖലയിൽ പോലും പ്രധാന ആശുപത്രികളില്ല. സർക്കാർ വിചാരിച്ചാൽ സ്ഥലം നൽകാനും സാധിക്കും. Ladakh, Arrest, Sonam Wangchuck, India News, Latest News, Sonam wangchuk Arrested over Ladakh statehood Protest, Ladakh protest, Sonam Wangchuk arrest, Climate change Ladakh, Sixth Schedule Ladakh, Ladakh demands, Malayalam news, ലഡാക്ക് പ്രതിഷേധം, Malayala Manorama Online News, Save Ladakh, Ladakh unrest, Article 370 Ladakh, Environmental concerns Ladakh, Constitutional protection Ladakh, Ladakh agitation, Leh protest, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപേ ധൃതി പിടിച്ച് എസ്ഐആർ നടപ്പാക്കുന്നതിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികളെല്ലാം എതിർത്തു. എസ്ഐആറിനെതിരെ പ്രതികരിക്കാത്ത ഏക മുഖ്യമന്ത്രി കേരളത്തിലെ മുഖ്യമന്ത്രിയാണ്. ഇന്ത്യാ മുന്നണിയിലെ ബാക്കി എല്ലാ മുഖ്യമന്ത്രിമാരും ഇതിനെതിരെ പ്രതികരിച്ചു. കേരളത്തിലെ എസ്ഐആറിന്റെ കാര്യത്തിൽ മാത്രം അഭിപ്രായം പറഞ്ഞതിലെ വൈരുദ്ധ്യമാണ് മനസ്സിലാകാത്തത്. അത് വ്യക്തമായ ഇരട്ടത്താപ്പാണ്.
ഞങ്ങളാരും സമുദായ സംഘടനകളെ വെല്ലുവിളിക്കാറില്ല. ആരെയും അപകീർത്തിപ്പെടുത്താറില്ല. ഇതെല്ലാം ചെയ്യുന്നത് സിപിഎം ആണ്. അവർ ചെയ്ത കാര്യങ്ങളെല്ലാം പൊതുമണ്ഡലത്തിലുണ്ട്. ജനങ്ങൾ വിഡ്ഢികളല്ലെന്നും വേണുഗോപാൽ പറഞ്ഞു. English Summary:
AIIMS in Alappuzha: AIIMS Alappuzha is gaining support from KC Venugopal, who welcomes Suresh Gopi\“s proposal to establish an AIIMS in Alappuzha. He emphasizes the long-awaited need for AIIMS in the region, highlighting the discrimination faced by the state in healthcare development.  |