deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘തേജസ്വിയാണ് ഞങ്ങളുടെ മുഖം, ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥി’; ബിഹാറിൽ കച്ചമുറുക്കി ഇന്ത്യാ സഖ്യം

Chikheang 6 day(s) ago views 1237

  



പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യാ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനത്തിൽ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

  • Also Read ഡൽഹിയിൽ പൊലീസ് എൻകൗണ്ടർ; നാലു ഗുണ്ടകളെ വധിച്ചു; പൂട്ടിയത് കുപ്രസിദ്ധ ‘സിഗ്മാ ഗാങി’നെ   


‘‘തേജസ്വി യാദവ് പ്രതിബദ്ധതയുള്ള ചെറുപ്പക്കാരനാണ്. അതിനാലാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എനിക്ക് അമിത് ഷായോട് ഇത്രയേ ചോദിക്കാനുള്ളൂ. ഞങ്ങളുടെ മുഖം തേജസ്വി യാദവാണ്. ഇനി എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് സ്ഥിരീകരിക്കേണ്ടത് നിങ്ങളാണ്’’ – അശോക് ഗെലോട്ട് പറഞ്ഞു. വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ തലവൻ മുകേഷ് സാഹ്നിയാണ് സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും കൂടുതൽ ഉപമുഖ്യമന്ത്രിമാരെ പിന്നീട് പ്രഖ്യാപിക്കാമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.

  • Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം   


‘‘നിതീഷ് കുമാറിനോട് എൻഡിഎ അനീതിയാണ് കാണിക്കുന്നത്. നിതീഷ് കുമാർ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ഞങ്ങൾ അമിത് ഷായോട് ചോദിക്കാൻ ആഗ്രഹിക്കുന്നു, എല്ലാ തിരഞ്ഞെടുപ്പുകൾക്കും മുമ്പ് നിങ്ങൾ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ട് ഇത്തവണ അങ്ങനെ സംഭവിച്ചില്ല. ഇത് നിതീഷ് കുമാറിന്റെ അവസാന തിരഞ്ഞെടുപ്പാണ്. അമിത് ഷാ അത് വ്യക്തമാക്കിയിട്ടുണ്ട്’’ – തേജസ്വി പറഞ്ഞു.
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആകെയുള്ള 243 സീറ്റുകളിൽ ആർജെഡി 143 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ് 59 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി 15 സീറ്റുകളിലും ഇടതുകക്ഷികളായ സിപിഐഎംഎൽ, സിപിഎം, സിപിഐ എന്നിവർ 30 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്. പലയിടത്തും ഇന്ത്യാ സഖ്യ സ്ഥാനാർഥികൾ തമ്മിൽ മത്സരം നടക്കുന്നുണ്ട്. English Summary:
Bihar Election: Tejashwi Yadav has been officially declared the Chief Ministerial candidate for the INDIA alliance in the upcoming Bihar Assembly elections. RJD leader Tejashwi Yadav\“s nomination comes after prolonged seat-sharing disputes.
like (0)
ChikheangForum Veteran

Post a reply

loginto write comments
No more No more

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68457