deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇനി പോരാട്ടത്തിന്റെ ദിനങ്ങൾ: ഒ.ജെ.ജനീഷ്; യൂത്ത് കോൺഗ്രസ് നിയുക്ത സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നു

cy520520 7 day(s) ago views 607

  



തൃശൂർ ∙ കേരളത്തിലെ തെരുവുകളിൽ സമാനതകളില്ലാത്ത പോരാട്ടത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന് സംഘടനയുടെ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്. പുതിയ ചുമതലയിലേക്കു പ്രവേശിക്കുന്ന ജനീഷ് പ്രതികരിക്കുന്നു.

  • Also Read വൈക്കം ക്ഷേത്രത്തിൽനിന്ന് 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്; റജിസ്റ്ററിലും പൊതിഞ്ഞുവച്ചിരിക്കുന്നതിലും ഉള്ള കണക്കുകളിൽ പൊരുത്തക്കേട്   


Q  പുതിയ നേതൃനിരയുടെ ആദ്യപരിഗണന എന്തായിരിക്കും?

A മുഴുവൻ നേതൃനിരയെയും ചേർത്തുനിർത്തി സമാനതകളില്ലാത്ത സമര പോരാട്ടങ്ങളിലൂടെ സംസ്ഥാനത്തെ സംഘടനാ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകും.  സർക്കാരിനെതിരെ ജനം ഞങ്ങളെ ഏൽപിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്തം ഭരണമാറ്റമാണ്. ഈ സർക്കാരിന് ഇനിയൊരു തുടർച്ചയുണ്ടാകാതെ ഇരിക്കുകയെന്നത് ഈ നാട്ടിലെ ജനങ്ങളുടെ ആവശ്യമാണ്. ആ ജനങ്ങളായിരിക്കും ഞങ്ങളെ നയിക്കുന്നത്.

Q  മുൻഗാമിയായ രാഹുൽ മാങ്കൂട്ടത്തിലിന് നേരേയുള്ള പ്രതിഷേധങ്ങളെ എങ്ങനെ കാണുന്നു?


A സിലക്ടീവായ സമരങ്ങളും സിലക്ടീവായ പ്രതിഷേധങ്ങളും മാത്രമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് അദ്ദേഹത്തിന് മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുക്കാനും ജനങ്ങളുടെ ആവശ്യങ്ങളിൽ ഇടപെടാനും ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റാൻ അനുവദിക്കാതിരിക്കുന്നത് ശരിയല്ലെന്നാണ് അഭിപ്രായം.

Q  പാർട്ടിക്കു പുറത്താണെങ്കിലും രാഹുൽ മണ്ഡലത്തിൽ സജീവമാകണമെന്നാണോ അഭിപ്രായം?

A പാർട്ടി ആ വിഷയത്തിൽ നടപടിയെടുത്തത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എടുക്കാൻ കഴിയുന്ന നടപടി എന്ന നിലയിലാണ്. അത് അവിടെ കഴിഞ്ഞു. എംഎൽഎ എന്ന നിലയിൽ സജീവമാകുകയെന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്.

Q  സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ വെല്ലുവിളിയുണ്ടോ?

A പല പേരുകൾ ചർച്ച ചെയ്തെങ്കിലും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃനിരയിൽ നിൽക്കുന്നവരെത്തന്നെ പരിഗണിച്ചാണ് പുതിയൊരു ടീമിനെ കൊണ്ടുവന്നിട്ടുള്ളത്. ഒറ്റക്കെട്ടായി പോകാൻ സാധിക്കുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. ഞങ്ങളിൽ ആർക്കും തന്നെ ഒറ്റക്കെട്ടല്ലാത്ത പ്രവണതയില്ല.  

ഞങ്ങൾ എല്ലാവരും കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ജനിച്ചുവളർന്നവരും പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നും പ്രതിസന്ധികളെ അതിജീവിച്ചും വന്നവരുമാണ്. ഞങ്ങളെ ഒന്നിച്ചു നിർത്തുന്ന ഘടകമെന്നത് പാർട്ടിയുടെ ഈ ത്രിവർണ പതാകയാണ്. ഒരു ടീമായി മുന്നോട്ടു നയിക്കും. English Summary:
O.J. Janeesh: Youth Congress to Lead Unparalleled Struggles for Regime Change in Kerala
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66740