തേഞ്ഞിപ്പലം ∙ ചെനയ്ക്കലങ്ങാടിക്ക് സമീപം മുല്ലശേരി മങ്ങാട്ടയിൽ പറമ്പിൽ വീട്ടിൽ കളത്തുംകണ്ടി നാരായണന്റെയും സരോജിനിയുടെയും മകൻ രജീഷ് (ചെറുട്ടി– 48) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 2 സുഹൃത്തുക്കളെയും പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കീക്കുത്ത് വീട്ടിൽ അബൂബക്കർ (78), കടക്കാട്ടുപാറ പള്ളിയാളി രാമകൃഷ്ണൻ (53) എന്നിവരാണ് തിരൂർ സബ് ജയിലിൽ റിമാൻഡിലുള്ളത്. 29ന് രാത്രി 10ന് ശേഷം തേഞ്ഞിപ്പലം അരീപ്പാറക്കു സമീപം കടലുണ്ടിപ്പുഴയോരത്തെ തട്ടാൻചുറ്റി തുരുത്തിനടുത്തുള്ള കീക്കുത്ത് കടവിനരികെയുള്ള അബുവിന്റെ വീട്ടിലാണ് രജീഷ് കൊല്ലപ്പെട്ടത്. അബുവിനെയും രാമകൃഷ്ണനെയും അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. English Summary:  
Kerala crime news focuses on the arrest of two individuals in connection with the murder of Rajeesh in Thenhipalam, Malappuram. The accused have been remanded in custody pending further investigation into the incident that occurred near Kadalundipuzha. |   
                
                                                    
                                                                
        
 
    
                                     
 
 
 |