deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇന്ത്യൻ ക്രിക്കറ്റിന് ഏഷ്യൻ കിരീടം_deltin51

cy520520 7 day(s) ago views 345

  



ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച അർധരാത്രിയിൽ ഉയർന്ന ആരവത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അവസാന ഓവർ വരെ ആവേശം നിറച്ച ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി രാജ്യത്തിന്റെ യശസ്സുയർത്തിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനപ്രവാഹം തുടരുകയാണ്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി വിജയങ്ങൾക്കൊപ്പം 15 മാസത്തിനിടെ ഇന്ത്യ നേടുന്ന മൂന്നാമത്തെ രാജ്യാന്തര ട്രോഫിയാണ് ഇത്. സമകാലിക ക്രിക്കറ്റിൽ ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ഇന്ത്യയുടെ മേധാവിത്വം കൂടി ഏഷ്യാ കപ്പ് വിജയം അടയാളപ്പെടുത്തുന്നു.

  • Also Read ഏഷ്യകപ്പിലെ ഗംഭീര പ്രകടനം, അഭിഷേകിന് സമ്മാനമായി ലഭിച്ചത് ഈ എസ്‌യുവി   


രാജ്യാന്തര ക്രിക്കറ്റിൽ എക്കാലത്തെയും വലിയ എതിരാളിയായ പാക്കിസ്ഥാനെ ഈ ടൂർണമെന്റിൽ ഇന്ത്യ തുടരെ മൂന്നു മത്സരങ്ങളിൽ അടിയറവു പറയിച്ചുവെന്നതു ശ്രദ്ധേയമായി. മികച്ച തുടക്കം നേടിയ പാക്കിസ്ഥാൻ 200 റൺസോളം നേടുമെന്ന ഘട്ടത്തിൽ ഉജ്വലമായി തിരിച്ചുവന്ന ഇന്ത്യൻ ബോളിങ് നിര, നാലു വിക്കറ്റ് വീഴ്ത്തിയ ഇടംകൈ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിന്റെ നേതൃത്വത്തിൽ എതിരാളികളുടെ സ്കോർ 146 റൺസിൽ പരിമിതപ്പെടുത്തി.

താരതമ്യേന അനായാസമെന്നു തോന്നിച്ച വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ സമ്മർദത്തിലായി. എന്നാൽ, പ്ലെയർ ഓഫ് ദ് മാച്ച് തിലക് വർമയുടെയും (69 നോട്ടൗട്ട്) മലയാളി താരം സഞ്ജു സാംസണിന്റെയും (24) ഓൾറൗണ്ടർ ശിവം ദുബെയുടെയും (33) മികച്ച ഇന്നിങ്സുകളുടെ ക‌രുത്തിൽ 5 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു.

  • Also Read ‘പ്ലാൻ ബി’യുമായി ഇന്ത്യ, ഒടുവിൽ ‘കപ്പില്ലാ കപ്പ്’ ഉയർത്തി: ഒരു ഏഷ്യാകപ്പ്‌ അപാരത; രണ്ടാം ഭാഗം ഉണ്ടാകുമോ?   


ടൂർണമെന്റിലുടനീളം വെടിക്കെട്ട് ബാറ്റിങ് നടത്തിയ ഓപ്പണർ അഭിഷേക് ശർമയും ലെഗ്സ്പിന്നുകളും ഗൂഗ്ലികളുംകൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ കുൽദീപ് യാദവും ആയിരുന്നു ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പതാകവാഹകർ. തിലക് വർമയും മധ്യനിരയിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ സഞ്ജു സാംസണും ഓപ്പണർ ശുഭ്മൻ ഗില്ലും അഭിനന്ദനാർഹമായ പ്രകടനമാണു കാഴ്ചവച്ചത്.

ഫൈനലിനു ശേഷം അതിലുമേറെ നാടകീയ രംഗങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യ വിജയറൺ നേടി ഒന്നരമണിക്കൂറോളം കഴിഞ്ഞാണ് സമ്മാനദാനം പൂർത്തിയാക്കാൻ കഴിഞ്ഞത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) അധ്യക്ഷൻ കൂടിയായ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെത്തുടർന്നായിരുന്നു നാടകീയ സംഭവങ്ങൾ. Respect, Malayalam Language, Bahumanam, Etiquette, Language Usage, Artificial Intelligence in Writing, Malayala Manorama Online News, Kerala Culture, Social Customs, Proper Address Forms, writing etiquette tips, etiquette for professionals, social etiquette guidelines, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ   

  • Also Read ‘വാട്ട് ഹാപ്പനിങ്?’: പാക്കിസ്ഥാന് ട്രോൾമഴ, ചിരിപടർത്തി അർഷ്‌ദീപ്; സഞ്ജുവിനെയും വെറുതെവിട്ടില്ല– വിഡിയോ   


പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രി കൂടിയായ നഖ്‌വി ടൂർണമെന്റിനിടെ പ്രകോപനപരമായ സമൂഹമാധ്യമ പ്രതികരണങ്ങൾ നടത്തിയതു വിവാദമായിരുന്നു. ഒടുവിൽ, ഇന്ത്യൻ ടീമംഗങ്ങൾ ട്രോഫി ഇല്ലാതെ പ്രതീകാത്മക വിജയാഘോഷം നടത്തിയതും ചർച്ചയായി.

ടൂർണമെന്റിൽനിന്നു തനിക്കു ലഭിച്ച മാച്ച് ഫീ മുഴുവനും ഇന്ത്യൻ സേനയ്ക്കു സമ്മാനിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മത്സരശേഷം പ്രഖ്യാപിച്ചതു കയ്യടി നേടുകയുണ്ടായി. ഇതിനിടെ, ജേതാക്കൾക്കുള്ള ട്രോഫിയും മെഡലുമായി മുഹ്സിൻ നഖ്‌വി സ്ഥലം വിട്ടെന്ന ഗൗരവമേറിയ ആരോപണവുമായി ബിസിസിഐ രംഗത്തുവരികയും ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തിനുശേഷം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നയതന്ത്രബന്ധം കൂടുതൽ വഷളായതിനു പിന്നാലെ നടന്ന ടൂർണമെന്റിലെ ഇത്തരം രംഗങ്ങൾ ക്രിക്കറ്റ് കളിയുടെ യശസ്സിനും സ്പിരിറ്റിനും ചേരുന്നതാണോ എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. ടൂർണമെന്റിലെ ആദ്യ ഇന്ത്യ– പാക്ക് മത്സരത്തിൽ എതിരാളികൾക്കു ഹസ്തദാനം നടത്താൻ ഇന്ത്യ വിസമ്മതിച്ചതു വലിയ വിവാദമായി.

  • Also Read ‘നിങ്ങൾക്കു ദേഷ്യം വരുന്നുണ്ടല്ലോ...’: പ്രകോപിപ്പിച്ച് പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം, ചിരിച്ചുകൊണ്ട് വായടപ്പിച്ച് സൂര്യ– വിഡിയോ   


മത്സരത്തിനിടെ ഇന്ത്യയെ അപമാനിക്കുന്ന ആംഗ്യങ്ങൾ കാട്ടിയതിന് പാക്ക് ഫാസ്റ്റ് ബോളർ ഹാരിസ് റൗഫിനും മത്സരശേഷം രാഷ്ട്രീയച്ചുവയുള്ള പരാമർശം നടത്തിയെന്ന് ആരോപിച്ച് സൂര്യകുമാർ യാദവിനും മാച്ച് റഫറി പിഴ ചുമത്തി. അർധ സെഞ്ചറി നേടിയ സാഹിബ്സാദാ ഫർഹാൻ ബാറ്റുയർത്തി വെടിവയ്പ് ആംഗ്യം കാണിച്ചതും അപലപനീയമായി.

അതിർത്തികളില്ലാത്ത രാജ്യമാണ് ക്രിക്കറ്റ് ഉൾപ്പെടെ ഏതു കളിയും. കളികൾക്കപ്പുറത്തെ കാരണങ്ങളാൽ ഭിന്നിച്ചുനിൽക്കുന്ന ലോകത്തിൽ ഒരുമയുടെ സന്ദേശം പരത്തുന്ന കായികമത്സരങ്ങളിൽ താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും മാത്രമേ സ്ഥാനമുള്ളൂ. അതിനപ്പുറമുള്ളതെല്ലാം കൈവിട്ട കളികളാണ്. English Summary:
Asia Cup Triumph: India Lifts Asia Cup 2023 Trophy, Controversies Overshadow Victory
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66665