ഗുജറാത്തുകാരനായ ജസ്റ്റിസ് വിപുൽ എം. പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ മിന്നൽവേഗത്തിലാണു പച്ചക്കൊടി കാട്ടിയതും രാഷ്ട്രപതി വിജ്ഞാപനമിറക്കിയതും. ഈ സ്ഥാനക്കയറ്റത്തിന്റെ ‘ഇംപാക്ട്’ സാധാരണക്കാരെ മാത്രമല്ല, കൊളീജിയം അംഗത്തിൽ തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നതാണ് സുപ്രീം കോടതിയിൽ നിന്നുള്ള പുതിയ വാർത്ത. സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ബി. വി. നാഗരത്നയുടെ വിയോജനക്കുറിപ്പോടെയാണു സുപ്രീം കോടതി കൊളീജിയം, ജസ്റ്റിസ് പഞ്ചോളിയുടെ പേര് കേന്ദ്ര സർക്കാരിനു നൽകിയത്. പിന്നാലെ നിയമന നടപടി പൂർത്തിയായെന്ന പ്രഖ്യാപനം കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ നടത്തി. ഇതോടെ, സീനിയോറിറ്റി പ്രകാരം, ജസ്റ്റിസ് പഞ്ചോളി ഒന്നരവർഷത്തിലേറെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും. ഇപ്പോഴുയർന്ന വിവാദത്തിനു കാരണം രണ്ടു പേരാണ്.     English Summary:  
Supreme Court Appointments: Why Justice Vipul M. Pancholi Elevation Sparks Concern  |