‘ഇനി ഇപ്പോ കഥകളിപ്പാട്ടും ഞാൻ കേക്കണോ ഹരീ?’... സുധാവർമ ആന്റിയുടെ മകൻ ഹരിഗോപാലും ഞാനും കൂടി ‘ഉത്സവ്’ എന്ന സിനിമയ്ക്ക് ഉച്ചയ്ക്ക് ഗിരിജാ തിയേറ്ററിൽ ക്യൂ നിൽക്കുമ്പോഴാണ് ഹരിക്ക് ചിന്തിക്കാൻ വേണ്ടി ഒരു ചോദ്യം ചോദിച്ചത്. സിനിമയ്ക്കു പോക്കൊക്കെ വളരെ സ്മൂത്തായി മാറിയ കാലം. അല്ലെങ്കിലും സിനിമയ്ക്കു പോക്ക് ലേശം കൂടുതലായിരുന്നു അന്നു മുതൽക്കേ. അമ്മയും അച്ഛനും തിരുവനന്തപുരത്തേക്കു മാറുകയും കൂടി ആയപ്പോ കാര്യങ്ങൾക്കൊക്കെ സൈക്കിൾ ചെയിനിൽ ഓയിലിട്ട ഒരു പ്രതീതി. അച്ഛനു തിരുവനന്തപുരത്തേക്ക് പ്രമോഷൻ കിട്ടീപ്പോ മുരള്യാമനും ശൈലജ അമ്മായിക്കും കുട്ട്യോൾക്കും ഞങ്ങടെ ഗണപതി അഗ്രഹാരം റോട്ടിലെ ‘ശ്രീവിഹാറി’ലേക്ക് ട്രാൻസ്ഫർ കിട്ടി. ‘ശ്രീവിഹാറി’ന്റെ പിൻവാതിൽ എന്റെ മുറിയിലേക്കാണ് തുറക്കണത്. അപ്പ പോക്കുവരവ് പ്രത്യേകിച്ച് രാത്രികളിൽ വളരെ എളുപ്പമായി. മധുമാമന്റെ സ്കൂട്ടറും കയ്യിൽ ഉള്ളതുകൊണ്ട് ‘പരമസുഖരസാസ്വാദ രോമാഞ്ചിതാങ്കൈയിഹി’ ആയിരുന്നു.     English Summary:  
Musician Sreevalsan J Menon\“s nostalgic memoir recounting his immersive journey through the vibrant musical landscape of Thiruvananthapuram. Surrounded by legendary Carnatic maestros and Discover how his childhood steeped in music. |   
                
                                                    
                                                                
        
 
    
                                     
 
 
 |