കേരള സർക്കാരിൽനിന്നു ഞങ്ങൾ വളരെയധികം പ്രതീക്ഷിച്ചിരുന്നു. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം അച്യുതാനന്ദനുമായി ഞങ്ങൾക്കു സംഭാഷണം നടത്താൻ കഴിയുമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായി ആത്മാർഥവും സമാധാനപരവുമായ സംഭാഷണം സാധ്യമാകുന്നില്ല എന്നതാണു ഖേദകരമായ കാര്യം.
മേധാ പട്കർ
- Also Read ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റു; 28വർഷക്കാലം വീൽചെയറിൽ, വനിതാ എസ്ഐ ബാനു മരിച്ചു
പാട്ടിനായി സമീപിച്ച അറിയപ്പെടുന്നൊരു സംവിധായകൻ പറഞ്ഞത് അയാളുടെ സിനിമയിലെ പാട്ടിനു സംഗീതവും വലിയ ഭാവങ്ങളുമൊന്നും വേണ്ടെന്നായിരുന്നു. റിങ്ടോൺ ആക്കാൻ പാകത്തിലുള്ള ശബ്ദങ്ങളുടെ മിശ്രിതമാണ് പുതിയ കാലത്തിന് ആവശ്യം. ജോലിയുടെ ഭാഗമായി ഇത്തരം പാട്ടുകൾ ഉണ്ടാക്കേണ്ടി വരുമ്പോഴും അവയോടു മനസ്സുകൊണ്ട് ചേർന്നു നിൽക്കാനാകുന്നില്ല.
ഔസേപ്പച്ചൻ
പൊതുവേ ഇന്നത്തെ കവികൾ ‘ബകധ്യാന ന്യായം’ എന്നു പറയുന്ന പോലെയാണ്. കൊറ്റി കണ്ണടച്ചിരിക്കുന്നത് ധ്യാനമാണ് എന്നു വിചാരിക്കുന്ന പോലെയാണത്. സമൂഹത്തിൽ നിലവിലുള്ള പ്രശ്നങ്ങളൊന്നും കണ്ടതായി ഭാവിക്കാത്ത തരത്തിൽ വേറെ എന്തൊക്കെയോ നമുക്കു മനസ്സിലാകാത്ത വിധത്തിലുള്ള കാര്യങ്ങളെപ്പറ്റി പറയുന്നു. അതു ഗദ്യത്തിലായാലും പദ്യത്തിലായാലും.
എം.ലീലാവതി
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സ്വാതന്ത്ര്യദിനത്തിൽ രാജ്യസ്നേഹം തുളുമ്പുന്ന വാക്കുകളും പ്രവൃത്തികളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആരും അവരവരുടെ വീട്ടിൽനിന്നു പുറത്തിറങ്ങി രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ തയാറാകുന്നില്ല. ആരും ഒരു മിനിറ്റുപോലും രാജ്യത്തിനു വേണ്ടി നീക്കിവച്ച് സേവനം ചെയ്യാനുള്ള ത്യാഗം പോലും കാണിക്കുന്നില്ല.
തുഷാർ ഗാന്ധി
പാൻ ഇന്ത്യൻ എന്നതിനപ്പുറം ലോകം മുഴുവൻ കാണുന്ന സിനിമയായി മലയാള സിനിമ മാറിക്കഴിഞ്ഞു. ‘ഹൃദയപൂർവം’ സിനിമ ഞങ്ങൾ ഹിന്ദിയിൽ കണ്ടോളാമെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ഇന്ന് മലയാള സിനിമ ഹിന്ദിയിലും മറാഠിയിലുമെല്ലാം ഡബ് ചെയ്ത് എത്തുന്നു. വിവിധ ഭാഷകളിൽ ലോകമെമ്പാടും മലയാളസിനിമ എത്തുന്നുവെന്നത് വലിയ നേട്ടംതന്നെയാണ്.
മോഹൻലാൽDigital arrest scam, Cyber fraud, Online scam, Financial fraud awareness, , Malayala Manorama Online News, Cybercrime prevention, Online safety tips, Fraudulent calls, Scam awareness, Online banking safety, Aadhar card fraud, Digital financial security, Kerala cyber cell, vireal, fake news, opinion, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
43 വർഷം വലിയ കോട്ടങ്ങൾ ഒന്നുമില്ലാതെ ഇൻഡസ്ട്രിയിൽ നിലനിൽക്കാനായത് പ്രേക്ഷകർക്കു നമ്മളെ ഇഷ്ടമായതു കൊണ്ടാണ്. ഒരു 100 വയസ്സുള്ള കഥാപാത്രത്തെ എന്നെക്കൊണ്ടു ചെയ്യിപ്പിക്കാം എന്ന തോന്നലാണ് എനിക്കുള്ള അവാർഡ്. ഇന്ന് അവാർഡ് കിട്ടിയതുകൊണ്ട് ഒരു മഹാനടനാണെന്നോ ഇന്നലെ വരെ കിട്ടാതിരുന്നതുകൊണ്ട് ഒരു മോശം നടനാണെന്നോ ഞാൻ കരുതുന്നില്ല.
വിജയരാഘവൻ
ഓരോ മലയാളിയുടെയും ഉള്ളിലൊരു യേശുദാസുണ്ട്. മൂളിപ്പാട്ടിലൂടെയെങ്കിലും മലയാളി അദ്ദേഹത്തിന്റെ ശീലുകളെ അനുകരിച്ചു കൊണ്ടേയിരിക്കുന്നു.
അബ്ദുസ്സമദ് സമദാനി
എത്ര നല്ല കുട്ടികളാണ് നമ്മുടേത്. അവർ മന്ത്രിയോടു നേരിട്ട് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പിന്നെന്ത് പൊതുവിദ്യാഭ്യാസ മന്ത്രി? അവർ അപ്പൂപ്പൻ എന്നു പറയുന്നത് മനസ്സുകൊണ്ടാണ്. അവരുടെ മനസ്സറിയുന്ന കുട്ടിത്തം ഈ മന്ത്രി അപ്പൂപ്പനുണ്ട്.
മന്ത്രി വി.ശിവൻകുട്ടി
വിദേശ സിനിമകൾ കണ്ടിട്ട്, എനിക്കറിയാത്ത സങ്കൽപലോകത്തിലെ കഥകൾ അധികം ചെയ്യാറില്ല. നമ്മൾ ചെയ്യുന്നത് എപ്പോഴും നാട്ടിൽ നമുക്കു പരിചയമുള്ള ആളുകളുടെ കഥകളും കഥാപാത്രങ്ങളുമാണ്. ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിരുന്നു, ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ മോഷ്ടിച്ചതാണെന്ന്. ആളുകളൊക്കെ അദ്ഭുതപ്പെട്ടുപോയി. പുള്ളി പറഞ്ഞത് അത് നിങ്ങളുടെ ജീവിതത്തിൽനിന്നു ഞാൻ മോഷ്ടിച്ചതാണ് എന്നാണ്. അതുപോലെ നമ്മൾ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിന്നുമാണ് കഥകൾ ഉണ്ടാക്കുന്നത്.
സത്യൻ അന്തിക്കാട്
ജനാധിപത്യത്തിന്റെ ഒന്നാം നമ്പർ ശത്രു പൊലീസാണ്. മമ്മൂട്ടി അഭിനയിച്ച ‘വൺ’ സിനിമയിലെ മുഖ്യമന്ത്രിയെപ്പോലെ ഒരു പൊലീസ് സ്റ്റേഷനിൽ രാത്രി അപ്രതീക്ഷിതമായി കടന്നുചെല്ലാനുള്ള മനസ്സ് മുഖ്യമന്ത്രിക്ക് ഉണ്ടായാൽ ഭീകരമായ ഡ്രാക്കോണിയൻ അന്തരീക്ഷത്തിന് ഗുണപരമായ മാറ്റമുണ്ടാകും.
സെബാസ്റ്റ്യൻ പോൾ English Summary:
Vachakamela: Malayalam cinema is experiencing a golden age, with its stories reaching global audiences. These stories often reflect the lives and experiences of ordinary people, making them relatable and impactful. The Malayalam film industry is gaining international recognition.  |