സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരൻ റിച്ചഡ് സ്റ്റാൾമാന്റെ ആരാധകനായിരുന്നു ബെർണേഴ്സ്–ലീ. വെബ്സൈറ്റ് ടെക്നോളജിക്ക് പേറ്റന്റ് എടുക്കാമെന്ന് നിർദേശിച്ച സേണിനെക്കൊണ്ട് അത് സൗജന്യമായി പൊതുജനത്തിന് ലഭ്യമാക്കാനുള്ള കരാറുകളിൽ ബെർണേഴ്സ്–ലീ ഒപ്പുവെപ്പിച്ചു. അതായത് നിലവിൽ വെബ്ബിലൂടെ ലഭിക്കുന്ന ആയിരക്കണക്കിന് സേവനങ്ങൾക്കും വെബ്സൈറ്റുകൾക്കും ലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.  |