കോഴഞ്ചേരി∙ ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്നെയ്ൽ) ആക്രമണം രൂക്ഷം, ജനം വലയുന്നു. ആറന്മുള പഞ്ചായത്തിലെ ആറാട്ടുപുഴ ഭാഗത്താണ് ഇതിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. പകൽ പുല്ലിനടിയിലും മറ്റും പതുങ്ങിയിരിക്കുന്ന ഇവ രാത്രിയാകുന്നതോടെ പുറത്തിറങ്ങി വീടിന്റെ ഉള്ളിലും ഭിത്തിയിലും എല്ലാം കയറിപ്പറ്റുന്നു. കിണറിനുള്ളിലേക്ക് ഇവ ഇഴഞ്ഞിറങ്ങുന്നതിനാൽ കുടിവെള്ളവും മലിനമാകുന്ന അവസ്ഥയാണ്. വീട്ടുപരിസരങ്ങളിലെ സസ്യങ്ങളുടെ ഇലകളും കായകളുമാണ് ഇവ ഭക്ഷണമാക്കുന്നത്. അതിനാൽ പന്നിക്കൂട്ടങ്ങൾക്കു പുറമെ ഇതും കർഷകർക്കു ദുരിതമാണ് സമ്മാനിക്കുന്നത്.Dulquer Salmaan, Customs seized vehicle, Operation Numkhore, Kerala High Court, Malayala Manorama Online News, Vehicle release petition, Legal vehicle purchase, Actor Dulquer Salmaan, Customs investigation, High Court petition, ദുൽഖർ സൽമാൻ, കസ്റ്റംസ്, വാഹനം, ഓപ്പറേഷൻ നുമ്ഖോർ, ഹൈക്കോടതി, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ, ഭൂട്ടാൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്
റബർ, വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നിടങ്ങളിൽ ഇവയുടെ ശല്യം വളരെ രൂക്ഷമാണ്. പച്ചക്കറികൾ, വാഴ, ചേന, പപ്പായ, ഇഞ്ചി, ചേമ്പ് തുടങ്ങിയവയുടെ ഇലകളും കായകളുമാണ് ഒച്ച് ഭക്ഷണമാക്കുന്നത്. ഇവയുടെ ആക്രമണത്തിനിരയാകുന്ന സസ്യങ്ങൾ പൂർണമായും നശിക്കുന്നു. മണ്ണിനടിയിൽ ഒരു മീറ്ററോളം ആഴത്തിൽ മൂന്നു വർഷത്തോളം പുറത്തുവരാതെ കഴിയാൻ ഇവയ്ക്കു സാധിക്കുമെന്നു കർഷകർ പറയുന്നു. പ്രളയത്തിനു ശേഷമാണ് ഇവയുടെ ശല്യം ഈ മേഖലയിൽ കണ്ടു തുടങ്ങിയത്. English Summary:
Giant African Snail infestations are causing significant agricultural damage in Kerala, particularly affecting crops like rubber, banana, and vegetables. These snails contaminate water sources and destroy plant life, posing a considerable challenge to farmers. Effective control measures are urgently needed to mitigate the impact of this invasive species.  |