ന്യൂയോർക്ക്∙ യുഎസിലെ അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധവിമാനങ്ങളെത്തി. റഷ്യയുടെ ടിയു 95, എസ്‌യു 35 യുദ്ധവിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങളെ തടയാൻ യുദ്ധ വിമാനങ്ങളെ അയച്ചതായി നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. യുഎസിന്റെയും കാനഡയുടെയും സംയുക്ത സുരക്ഷാ കമാൻഡ് ആണിത്.Kerala Governor Speech, Rajendra Arlekar, Bharatamatha Criticism, Sabarimala devotees, Navratri Sargolsavam, Atmanirbharta, Vikasit Bharat 2047, Malayala Manorama Online News, Swadeshi Products, Ayyappa Bhakthanmar, ഭാരതാംബ, ശബരിമല, ഗവർണർ പ്രസംഗം, കേരള രാഷ്ട്രീയം, സ്വദേശി ഉൽപ്പന്നങ്ങൾ  
  
 -  Also Read  ‘നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രം; എന്തിന് ഹനുമാൻ പ്രതിമ’: വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ നേതാവ്   
 
    
 
നാല് റഷ്യൻ വിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളെ പ്രതിരോധത്തിന് ഉപയോഗിച്ചതായി കമാൻഡ് അറിയിച്ചു. റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമ മേഖലയിൽ ആയിരുന്നെന്നും അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ കടന്നിട്ടില്ലെന്നും കമാൻഡ് വ്യക്തമാക്കി. യുഎസിന്റെ വ്യോമാതിർത്തി അവസാനിക്കുന്ന, അലാസ്കൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലാണ് റഷ്യൻ വിമാനങ്ങളെത്തിയത്. ഇത് രാജ്യാന്തര വ്യോമ മേഖലയാണ്. ഇവിടെ വരുന്ന വിമാനങ്ങൾ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം. റഷ്യൻ വിമാനങ്ങൾ അങ്ങനെ ചെയ്യാത്തതിനാലാണ് യുഎസ് വിമാനങ്ങൾ പ്രതിരോധം തീര്‍ത്തത്. മുൻപും റഷ്യൻ വിമാനങ്ങൾ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യ–യുഎസ് നേതാക്കളുടെ വാക്കുതർക്കം തുടരുന്നതിനിടെയാണ് വിമാനങ്ങൾ അലാസ്കയ്ക്ക് അടുത്തെത്തിയത്.   
  
 -  Also Read   കുപ്പിയിലായെന്നു കരുതിയ ട്രംപ് ചതിച്ചു, ഖത്തർ ഞെട്ടി; സൗദി കരാറിൽ കോളടിച്ച് പാക്കിസ്ഥാൻ; ഇന്ത്യയോട് കൂടുതൽ അടുക്കാൻ ഇസ്രയേൽ?   
 
    
 
യുക്രെയ്ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കിൽ യുദ്ധം ആരംഭിച്ചപ്പോൾ അതിർത്തികൾ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്ന് തിരികെ വരാനാകും. റഷ്യ വെറും ‘കടലാസു പുലി’യാണെന്നും ട്രംപ് പറഞ്ഞിരുന്നു. English Summary:  
NORAD Intercepts Russian Aircraft Near Alaska: Russian warplanes approached Alaska, prompting a response from US fighter jets. The incident occurred in international airspace, raising concerns due to the ongoing tensions related to the Ukraine war. The US remains vigilant in monitoring Russian activity near its airspace. |