ചണ്ഡിഗഡ് ∙ തുരുതുരെയെത്തിയ വെടിയുണ്ടകൾ നശിപ്പിച്ച 5 ജീവനു നടുവിലിരുന്ന് പതിനൊന്നുകാരി നരീന്ദർ സോഹൽ കരഞ്ഞില്ല. 38 വർഷം മുൻപു വെടിയൊച്ചകൾ തോറ്റുപോയ ആ ക്രൂരരാത്രി പിന്നിട്ട് നരീന്ദർ ഇപ്പോൾ സിപിഐ ദേശീയ കൗൺസിൽ അംഗമാണ്. പാർട്ടി കോൺഗ്രസിന്റെ പ്രധാന സംഘാടകരിലൊരാളും.
- Also Read ‘പാർട്ടി ഭൂതകാലക്കുളിരിൽ’: സിപിഐ നേതൃത്വത്തിന് വിമർശനം
പഞ്ചാബിൽ ഖലിസ്ഥാൻ ഭീകരവാദം കത്തിനിന്ന 1987ലായിരുന്നു അത്. സോഹൽ ഗ്രാമത്തിലെ അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബമായിരുന്നു നരീന്ദർ സോഹലിന്റേത്. അച്ഛൻ സ്വരൺ സിങ് കർഷകനേതാവ്. ഹിന്ദു – സിഖ് ഐക്യം തകർക്കാനുള്ള ഖലിസ്ഥാൻ നീക്കത്തെ വെല്ലുവിളിച്ച കമ്യൂണിസ്റ്റുകൾക്ക് എതിരായിരുന്നു ഭീകരർ. സ്വരണിന്റെ കുടുംബത്തെ ലക്ഷ്യമിട്ട ഖലിസ്ഥാൻ ഭീകരസംഘം ജൂലൈ 21നു രാത്രി വീട് വളഞ്ഞു.World News, World, Gaza Strip, Israel, Malayalam News, Gaza violence, Israel Palestine conflict, Gaza attacks, 29 dead Gaza, Israeli military, West Bank raids, UN pro-Palestinian speeches, Trump Muslim leaders, Gaza peacekeeping force, Yemen rocket attack, cargo ship Yemen, ഗാസ സംഘർഷം, ഇസ്രായേൽ ആക്രമണം, പലസ്തീൻ, ഗാസ മരണം, വെസ്റ്റ് ബാങ്ക് റെയ്ഡ്, യുഎൻ ഗാസ, സമാധാന സേന, യെമൻ റോക്കറ്റ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Gaza Violence Claims 29 Lives Amidst Intensifying Conflict
അച്ഛനും അമ്മയും മുത്തശ്ശിയും ഇളയ സഹോദരിയും സഹായിയും അടക്കം 5 പേർ തൽക്ഷണം മരിച്ചു. നരീന്ദറിനും മൂത്തസഹോദരി വീരീന്ദറിനും ആദ്യ വെടിയേറ്റു. രണ്ടാമത്തെ ഉണ്ട ഉന്നംതെറ്റിയതിനാൽ ഇരുവരും രക്ഷപ്പെട്ടു. നാട്ടുകാർ പാഞ്ഞെത്തിയതോടെ അക്രമികൾ സ്ഥലംവിട്ടു.
ആശുപത്രിവാസം കഴിഞ്ഞെത്തിയ ഇരുവരെയും പിന്നീട് പാർട്ടി വളർത്തി. പഞ്ചാബിയിൽ എംഎ നേടിയ നരീന്ദർ പൂർണസമയ പാർട്ടി പ്രവർത്തകയായി. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റും യുവജന, വനിതാ സംഘടനകളിൽ ദേശീയ നിർവാഹകസമിതി അംഗവുമായി. നടക്കുമ്പോൾ ബുദ്ധിമുട്ടുണ്ടെങ്കിലും ചണ്ഡിഗഡ് കോൺഗ്രസിന്റെ സംഘാടനത്തിനായി നരീന്ദർ ഓടുന്നു. English Summary:
Narinder Sohal: From Khalistani Attack Survivor to CPI National Council Member |