പണത്തിന്റെയും പ്രശസ്തിയുടെയും മോഹവലയത്തിൽപെട്ട് സമ്പത്ത് വാരിക്കൂട്ടുന്നവർ പാർട്ടിയിലുണ്ടെന്ന് സിപിഐ സംഘടനാ റിപ്പോർട്ടിൽ വിമർശനം. സീറ്റ് നിഷേധിക്കപ്പെട്ടാൽ പാർട്ടി വിടുമെന്നു ഭീഷണിപ്പെടുത്തുന്ന പ്രവണത ചില നേതാക്കൾക്കുണ്ടെന്നും വിഭാഗീയത വ്യാപകമായെന്നും റിപ്പോർട്ടിൽ പറയുന്നു.Palestine recognition, UK Palestine, Australia Palestine, Canada Palestine, Two-state solution, Middle East peace process, Malayala Manorama Online News, International diplomacy, G7 Palestine, Hamas hostage release, പലസ്തീൻ, ഇസ്രായേൽ പലസ്തീൻ, പലസ്തീൻ രാഷ്ട്രം, ഇസ്രായേൽ, ദ്വിരാഷ്ട്ര പരിഹാരം, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
  
 -  Also Read  ഇനിയുണ്ടാകില്ല അങ്ങനെയൊരു എംപി; എംഎൽഎമാർ തിരഞ്ഞെടുത്ത ഏക ലോക്‌സഭാംഗം   
 
    
 
വ്യക്തികളാണ് പ്രധാനമെന്ന തോന്നൽ എല്ലാത്തട്ടിലുമുണ്ട്. പാർട്ടി ഭരണഘടനപ്രകാരം അർഹതയുള്ളവർക്കു മാത്രമേ അംഗത്വം നൽകാവൂ എന്നും മുന്നറിയിപ്പുണ്ട്. റിപ്പോർട്ടിന്മേൽ ഇന്നു വിശദമായ ചർച്ച നടക്കും.  
 
ചർച്ചകളിൽ അർഥവത്തായ സംഭാവന നൽകാതെ വാചകക്കസർത്തു നടത്തുന്ന നേതാക്കളുണ്ട്. സ്വയംവിമർശനത്തിലൂടെ മാത്രമേ കമ്യൂണിസ്റ്റ് സ്വഭാവം നിലനിർത്താൻ കഴിയൂ. പുരുഷന്മാർക്കു മാത്രമേ വിപ്ലവകാരികളാകാൻ കഴിയൂ എന്ന മനോഭാവത്തോടെ സ്ത്രീകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിലുണ്ട്. ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയണമെന്നും റിപ്പോർട്ടിൽ പറയുന്നു. English Summary:  
 Internal Strife: CPI Organizational Report Slams Members\“ Greed and Threats |