ചേർപ്പ് ∙ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂരിൽ കൊണ്ടു വരാമെന്ന് അമിത് ഷാ വാക്കു പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അവിണിശേരി പാലിശേരി ശെരിശേരിക്കാവ് ക്ഷേത്ര മൈതാനിയിൽ നടന്ന കല്ലുങ്ക് സൗഹൃദ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പക്ഷേ ചീഫ് സെക്രട്ടറി ഈ പദ്ധതിക്കായി തൃശൂരിൽ സ്ഥലമില്ലെന്നും, വേണമെങ്കിൽ തിരുവനന്തപുരത്ത് ഇതിനായി 7ഏക്കർ സ്ഥലം അനുവദിക്കാമെന്നും പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. Infant Deaths Indore, Rat Bite Deaths India, Madhya Pradesh Hospital Negligence, Indore Hospital Incident, Newborn Deaths ICU, Hospital Superintendent Leaves, Government Hospital Investigation, Malayala Manorama Online News, ആശുപത്രി അനാസ്ഥ, ശിശു മരണം, Indore Hospital Rat Bite, Medical Negligence India, തീവ്രപരിചരണ വിഭാഗം, Newborn Rat Bite Incident, Malayalam News, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
  
 -  Also Read  മമ്മായി സെന്ററിലും ഗുരുവായൂരിലും കലുങ്ക് സംവാദം; ‘ഗുരുവായൂർ– തൃശൂർ പാസഞ്ചർ പുനരാരംഭിക്കണം’   
 
    
 
‘‘തൃശൂരിൽ ഇതിന് സ്ഥലം അനുവദിച്ച് പദ്ധതി യാഥാർഥ്യമായാൽ തനിക്ക് പെരുമയാകും എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇതിനു പ്രതിവിധിയായി ഒരു വലിയ സംഘടനയുമായി സഹകരിച്ച് സ്ഥലം ലഭിക്കാനുള്ള ഏർപ്പാട് താൻ ചെയ്തിട്ടുണ്ട്. എന്നാൽ അമിത് ഷാ പറയുന്നു അത് തൽക്കാലം അവിടെ നിൽക്കട്ടെ, സംസ്ഥാന സർക്കാരിനെ കൊണ്ട് തന്നെ സ്ഥലം അനുവദിപ്പിക്കണം, അതാണ് വിജയം എന്ന്’’ – സുരേഷ് ഗോപി പറഞ്ഞു.  
  
 -  Also Read  ‘എയിംസ് ആലപ്പുഴയിൽ വേണം; ചെയ്യില്ലെങ്കിൽ ഞാനെന്റെ പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കാണും’   
 
    
 
രാജ്യസഭാ എംപി ആയിരുന്നപ്പോൾ മുതൽ എയിംസിനായി ശ്രമം തുടങ്ങിയിരുന്നുവെന്നും ആലപ്പുഴയിൽ എയിംസ് വരുവാനാണ് താൻ ശ്രമിച്ചിരുന്നതെന്നും സുരേഷ് ഗോപി ഇതേ പരിപാടിയിലാണ് പറഞ്ഞത്. കേരളത്തിലെ ജില്ലകളിൽ വികസന കാര്യത്തിൽ ഈ ജില്ലയാണ് പിന്നിൽ നിൽക്കുന്നത് എന്നതിനാലാണ് ആലപ്പുഴയ്ക്ക് വേണ്ടി വാദിച്ചത്. ആലപ്പുഴയിലെ ജനങ്ങളും നമ്മുടെ സഹജീവികളാണ്. ആ ജില്ലയെയും വികസനപാതയിൽ എത്തിക്കേണ്ടതുണ്ട്. ആലപ്പുഴയിൽ സാധ്യമായില്ലെങ്കിൽ എയിംസ് നിർബന്ധമായും തൃശൂരിൽ തന്നെ വരണം. ഇടുക്കിയിൽ ഭാരതത്തിന് തന്നെ അഭിമാനിക്കാവുന്ന ഒരു പദ്ധതി വരുവാനുള്ള സാധ്യതയുണ്ട്. അതിനുള്ള സ്ഥലം വിട്ടുകിട്ടുകയാണെങ്കിൽ പദ്ധതി യാഥാർഥ്യമാകും. എന്താണ് പദ്ധതി എന്നത് സ്ഥലം ലഭിക്കുകയാണെങ്കിൽ വ്യക്തമാക്കാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.  
  
 -  Also Read   ഇറാനെ ഒരു പോയിന്‍റിനു കീഴടക്കിയ ഇന്ത്യ; കേരളത്തിന്റെ അഭിമാനമുയർത്തി അഥീന; ബാസ്കറ്റ്ബോളിലെ നെടുംകുന്നം പെരുമ!   
 
   English Summary:  
Suresh Gopi\“s Efforts to Bring Forensic Lab to Thrissur: He is working to secure land in Thrissur for the project, despite challenges from the state government, and also advocated for AIIMS in Thrissur after initial efforts in Alappuzha. |