നാഗ്പുര്‍ ∙ ദൈവം തനിക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹം സംവരണം നൽകാത്തത് ആണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ജാതിയില്‍ തനിക്ക് വിശ്വാസമില്ല. ജാതിയോ മതമോ ഭാഷയോ കാരണം മനുഷ്യന്‍ മഹാനാകില്ല. വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠതയുള്ളവരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഹല്‍ബ സമാജ് മഹാസംഘിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കവേ ആയിരുന്നു ഗഡ്കരിയുടെ പരാമര്‍ശം. Narendra Modi, Prime Minister Modi, Modi Press Conference, Indian Politics, BJP News, Latest News India, Political Analysis, Government Policies, Malayala Manorama Online News, India News Today, നരേന്ദ്ര മോദി, പ്രധാനമന്ത്രി മോദി, മോദി വാർത്താ സമ്മേളനം, ഇന്ത്യൻ രാഷ്ട്രീയം, വാർത്താ സമ്മേളനം, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
- Also Read \“ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണം\“; ആശങ്കയിൽ പ്രവാസികൾ, നാട്ടിലേക്കു പുറപ്പെടാൻ വിമാനത്താവളത്തിലെത്തിയവരും യാത്ര റദ്ദാക്കി
‘‘ജാതി, മതം, ഭാഷ എന്നിവ കാരണം ഒരു മനുഷ്യനും വലുതാകുന്നില്ല. മനുഷ്യർ അവരുടെ ഗുണങ്ങൾ കൊണ്ടാണ് വലുതാകുന്നത്. ദൈവം എനിക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹം എനിക്ക് സംവരണം നൽകാത്തതാണെന്ന് ഞാൻ പലപ്പോഴും തമാശ പറയാറുണ്ട്. അല്ലെങ്കിൽ, ഞാൻ ഏതെങ്കിലും ബാങ്കിൽ ക്ലർക്കായി ചേരുകയോ ക്ലാസ് 1 ഓഫിസർ ആവുകയോ ചെയ്യുമായിരുന്നു. ഞാൻ ഒരു ജോലി അന്വേഷിക്കുന്ന ആളല്ലെന്ന് എന്റെ ജീവിതത്തിൽ, വളരെ നേരത്തെ തന്നെ ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. മറിച്ച് ഒരു ജോലി നൽകുന്ന ആളായി മാറുമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. ഒടുവിൽ ഞാൻ വ്യവസായ രംഗത്തേക്ക് പ്രവേശിച്ചു. ഇപ്പോൾ 15,000 പേർക്ക് ജോലി നൽകുന്നു’’ – നിതിൻ ഗഡ്കരി പറഞ്ഞു.
- Also Read നെഹ്‌റു പറഞ്ഞു, ‘മിഗ്’ നിർമിച്ച് ഭാസ്കരൻ; സ്ഥലമറിയാൻ കയ്യിലുള്ളത് ടൂറിസ്റ്റ് ഭൂപടം, ഊഹം വച്ച് ആക്രമണം; അന്ന് കീഴടങ്ങിയത് ഒരുലക്ഷം പാക്ക് സൈനികർ...
വിദ്യാഭ്യാസപരമായും സാമ്പത്തികമായും മെച്ചപ്പെട്ടവരായവരുടെ ഉത്തരവാദിത്തമാണ് മറ്റുള്ളവരെ അവരുടെ സമൂഹ പുരോഗതിക്കായി സഹായിക്കുക എന്നത്. മഹാരാഷ്ട്രയില്‍ ബ്രാഹ്‌മണ സമുദായത്തിന് വലിയ പ്രാധാന്യമോ ആധിപത്യമോ ഇല്ല. എന്നാല്‍, ഉത്തര്‍ പ്രദേശും ബിഹാറും പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രബലമായ സാന്നിധ്യമുണ്ട് എന്നും ഗഡ്കരി പറഞ്ഞു. English Summary:
Gadkari\“s Remark on Reservation: Nitin Gadkari states that the greatest blessing he received from God was not being granted reservation. He believes that a person\“s greatness is determined by their qualities, not their caste, religion, or language. |