ഗാസയെ ഓർത്ത് കരയുന്ന ലോകം

cy520520 2025-10-28 08:40:43 views 1084
  



ഗാസയിലെ ജനതയ്ക്കു പിന്തുണ പ്രഖ്യാപിക്കാനും സഹായധനം ശേഖരിക്കാനുമായി ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ബുധനാഴ്ച വിപുലമായ സംഗീതപരിപാടി നടന്നു. അതു സംഘടിപ്പിച്ചതിനെക്കുറിച്ച് ഇംഗ്ലിഷ് സംഗീതജ്ഞൻ ബ്രയൻ പീറ്റർ ജോർജ് എനോ തലേന്ന് ഗാർഡിയൻ പത്രത്തിൽ എഴുതി: ‘ഈ പരിപാടിക്കു വേദിതേടി ഒരു കൊല്ലമായി ഞങ്ങൾ അലയുകയായിരുന്നു. പലസ്തീൻ എന്ന വാക്കു കേൾക്കുമ്പോഴേ അവർ ഞങ്ങൾക്കു വേദി നിഷേധിക്കും... പക്ഷേ, കഴിഞ്ഞ ചില മാസങ്ങളായി വലിയമാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. വെംബ്ലി സ്റ്റേഡിയം അധികൃതർ ഞങ്ങളെ വിളിച്ച് വേദി അനുവദിച്ചു. പരിപാടി സംപ്രേഷണം ചെയ്യാമെന്നു യുട്യൂബ് സമ്മതിച്ചു. എല്ലാറ്റിനുമുപരി, ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള സംഗീതജ്ഞർ പരിപാടിയിൽ പങ്കെടുക്കാൻ പേടികൂടാതെ തയാറായി’. ബ്രയൻ പീറ്റർ പറഞ്ഞ ആ മാറ്റം ലോകമെങ്ങും കാണുന്നുണ്ട്.   

  • Also Read മിസൈലുകളെ ലേസറുകൾ തകർക്കും; ഇസ്രയേലിന്റെ ആയുധപ്പുരയിലെ അയേൺ ബീം, പരീക്ഷണം വിജയം   


കഴിഞ്ഞ 23 മാസത്തിനിടെ മാത്രം 21,000 കുഞ്ഞുങ്ങളടക്കം 65,000 പേർ മരിച്ചുവീണ മണ്ണാണ് ഗാസ. 90 ശതമാനം വീടുകളും 94 ശതമാനം ആശുപത്രികളും 97 ശതമാനം സ്‌കൂളുകളും തകർക്കപ്പെട്ട ആ നാട്ടിൽ ഓരോ മണിക്കൂറിലും ഓരോ കുട്ടിവീതം ഇസ്രയേലിന്റെ ആക്രമണത്തിൽ മരിക്കുന്നു. ഗാസയിൽ ഇസ്രയേൽ വംശഹത്യയാണു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യുഎൻ അന്വേഷണ കമ്മിഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ഇസ്രയേൽ- പലസ്തീൻ പ്രശ്‌നത്തിനു ദ്വിരാഷ്ട്ര പരിഹാരം ഉടൻ ഉണ്ടാകണമെന്നും യുഎൻ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം പത്തിനെതിരെ 142 വോട്ടുകൾക്കാണു പാസായത്.   

ഗാസയും വെസ്റ്റ് ബാങ്കും അടങ്ങുന്ന പലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ ബഹുഭൂരിപക്ഷം ലോകരാജ്യങ്ങളും അംഗീകരിച്ചിരിക്കെയാണ്, ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസാ മുനമ്പിൽനിന്നു പലസ്തീനികളെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേൽ മൂന്നു ദിവസം മുൻപു കരയാക്രമണം ആരംഭിച്ചത്. 23 മാസമായി ഗാസയിൽ നടത്തുന്ന അധിനിവേശം ശാശ്വതമായി അവസാനിപ്പിക്കാൻ യുഎൻ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയായിരുന്നു. ജീവിച്ചിരിക്കുന്നവരെ ഇല്ലാതാക്കുക മാത്രമല്ല, പുതിയൊരു തലമുറയുടെ പിറവി ഇനിയുണ്ടാവില്ലെന്ന് ഉറപ്പുവരുത്തുകകൂടി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഗാസയിൽ ഇസ്രയേൽ നടത്തുന്നതെന്നാണ് യുഎൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്.Editorial, Malayalam News, Voters List, Rahul Gandhi, Election Commission Of India, voter list irregularities, Election Commission allegations, vote rigging, Rahul Gandhi, electoral integrity, Indian democracy, voter list removal, fake voters, EC credibility, Aam Aadmi Party, Bihar voter list, Supreme Court, Indian elections, election fairness, Aland constituency, New Delhi voters, Election Commission responsibility, vote fraud, വോട്ടർ പട്ടിക ക്രമക്കേട്, തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾ, വോട്ട് അട്ടിമറി, രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് സത്യസന്ധത, ഇന്ത്യൻ ജനാധിപത്യം, വോട്ടർ പട്ടികയിൽ നിന്ന് നീക്കം, കള്ളവോട്ട്, ഇസി വിശ്വാസ്യത, ആം ആദ്മി പാർട്ടി, ബിഹാർ വോട്ടർ പട്ടിക, സുപ്രീം കോടതി, ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ, തിരഞ്ഞെടുപ്പ് നിഷ്പക്ഷത, ആലന്ദ് മണ്ഡലം, ന്യൂഡൽഹി വോട്ടർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തം, വോട്ട് തട്ടിപ്പ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Voter List Under Scrutiny: Rahul Gandhi Challenges Election Commission on Vote Rigging

  • Also Read ‘ദോഹയിലെ ആക്രമണം വെടിനിർത്തൽ സംബന്ധിച്ച ചർച്ച പുരോഗമിക്കുന്നതിനിടെ; റോക്കറ്റുകളുടെ ശബ്ദം പരിചിതമായതിനാൽ രക്ഷപ്പെട്ടു’   


മതിയായ ആഹാരമോ മരുന്നോ ശുദ്ധജലമോ ശുദ്ധവായുവോപോലും കിട്ടാതെ അഭയാർഥി ക്യാംപുകളിലോ ആശുപത്രികളിലോ വീണടിഞ്ഞു കിടക്കുന്ന നിസ്സഹായരായ ജനങ്ങൾക്കുമേലാണു വീണ്ടും വീണ്ടും ബോംബുകൾ വീണുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പലസ്തീൻ ജനതയെത്തേടി എത്തിക്കൊണ്ടിരിക്കുന്ന സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും അതിർത്തിയിൽ ഇസ്രയേൽ സൈന്യം തടഞ്ഞുവയ്ക്കുകയാണ്. ഗാസയുടെ സുപ്രധാനഭാഗമായ ഗാസ സിറ്റിയിലെ പത്തുലക്ഷത്തോളം ജനങ്ങളിൽ പകുതിയോളം പേർ ഇതിനകം പലായനം ചെയ്തതായാണു റിപ്പോർട്ട്. ബാക്കിയുള്ളവർക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഇന്നുകൂടി സമയം അനുവദിച്ചിരിക്കുകയാണ്. ആക്രമണം ഉടൻ നിർത്തണമെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പരിഗണിക്കാനിരിക്കുമ്പോഴും ഇസ്രയേൽ താൽക്കാലിക വെടിനിർത്തലിനുപോലും തയാറായില്ല. സുരക്ഷാ കൗൺസിലിൽ ഭൂരിപക്ഷ പിന്തുണയുള്ള പ്രമേയത്തെപ്പോലും അസാധുവാക്കാൻ യുഎസിനുള്ള വീറ്റോ അധികാരം ഇസ്രയേലിനു ധൈര്യം പകരുന്നുണ്ട്.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമൊഴികെ അറിയപ്പെടുന്ന ലോകനേതാക്കളാരും ഗാസയിലെ അധിനിവേശത്തെയോ മനുഷ്യാവകാശ ലംഘനങ്ങളെയോ പിന്തുണയ്ക്കുന്നില്ല. യുഎസിനോടും ഇസ്രയേലിനോടും നിലവിൽ നല്ലബന്ധത്തിലുള്ള അറബ്– ഗൾഫ് രാജ്യങ്ങളും ആക്രമണങ്ങളെ ശക്തമായി അപലപിച്ചിട്ടുണ്ട്. സമാധാനശ്രമങ്ങൾക്കു ഖത്തർ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കൾപോലും ഇസ്രയേലിന്റെ ആക്രമണത്തിനിരയാകുന്ന സാഹചര്യത്തിൽ മധ്യസ്ഥശ്രമങ്ങളിൽ ആരും വലിയ പ്രതീക്ഷ പുലർത്തുന്നില്ല. സ്വന്തം നാട്ടിൽ അഴിമതിക്കേസിൽ വിചാരണ നേരിട്ട് വിധി കാത്തിരിക്കുന്ന നെതന്യാഹുവിനു ജനപിന്തുണ തിരിച്ചുപിടിക്കാൻ ഗാസയിൽ വിജയിച്ചേ തീരൂ എന്ന ആക്ഷേപവുമുണ്ട്.  

  • Also Read പോർവിമാനങ്ങൾ പിന്തുണ, സർവതും തകർത്ത് ഇസ്രയേൽ ടാങ്കുകൾ; ഗാസയിൽ കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങൾ   


2023 ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ യുഎൻ പൊതുസഭയും പലസ്തീനെ പിന്തുണയ്ക്കുന്ന ഒട്ടേറെ രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. ഹമാസ് ആയുധം ഉപേക്ഷിച്ച് ഗാസയെ പലസ്തീൻ അതോറിറ്റിക്കു വിട്ടുകൊടുക്കണമെന്നതും ഒത്തുതീർപ്പു വ്യവസ്ഥകളിലൊന്നായി യുഎൻ മുന്നോട്ടുവച്ചിട്ടുമുണ്ട്. ഗാസയിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. ലോകരാജ്യങ്ങൾ അതിനായി കൈകോർക്കാൻ ഇനിയും വൈകിക്കൂടാ. English Summary:
Editorial: Gaza conflict demands immediate international intervention to address the ongoing humanitarian crisis. The world must unite to restore peace and prevent further human rights violations in Gaza. Urgent action is needed to ensure the safety and well-being of the Palestinian people.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137279

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.