കോടതി മുൻപാകെ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പ്രതിജ്‌ഞയെടുപ്പിച്ച് ഒരുവിധത്തിലും സത്യം പറയാൻ നിവൃത്തിയില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതാണ് കോടതിയിലെ വിനോദം. ഇത്തവണ പെട്ടുപോയത് സംസ്‌ഥാന സർക്കാരാണ് എന്നേയുള്ളൂ.
- Also Read വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവരെ ഇന്ത്യയിലെത്തിക്കും?; തിഹാർ ജയിലിലേക്ക് എന്ന് സൂചന
പമ്പയിൽ 20നു തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ചേർന്നുനടത്തുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്തെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ‘പണ്ട് ആചാരം ലംഘിച്ച് ശബരിമലയിൽ യുവതികളെ കയറ്റിയതിൽ വിശ്വാസികൾക്കുള്ള കോപം ശമിപ്പിക്കുകയും അവരുടെ വോട്ടുചോരാതെ നോക്കുകയും’ എന്നതാണ് സത്യസന്ധമായ ഉത്തരം. പക്ഷേ, അങ്ങനെ പച്ചയ്ക്കു പറയാൻ പറ്റുമോ? അതുകൊണ്ടാണ് കല്ലുവച്ച സത്യങ്ങൾ പറയാൻ അവധി ചോദിച്ചത് എന്നു കരുതണം. പക്ഷേ, കോടതിയുണ്ടോ നിർത്തുന്നു?. ‘അയ്യപ്പനെ ഷോ കേസ് ചെയ്യേണ്ട ആവശ്യമെന്താണ്, നാളെ ഗുരുവായൂരപ്പനും ഇതു വേണ്ടിവരുമോ, ആരാണ് പണം ചെലവാക്കുന്നത്, സ്പോൺസർഷിപ് കൊണ്ട് എന്താണുദ്ദേശിക്കുന്നത്’ തുടങ്ങി കഠിനമായ ചോദ്യങ്ങൾ വേറെയുമുണ്ട്. ‘കരിമല കയറ്റം കഠിനമെന്റയ്യപ്പാ’ എന്നാണ് വിശ്വാസികൾ ശരണം വിളിക്കാറ്. ‘പമ്പാസംഗമം കഠിനമെന്റയ്യപ്പാ’ എന്നു സർക്കാരിനെക്കൊണ്ടു വിളിപ്പിക്കുകയാണ് കോടതി.
കലത്തിനുള്ളിൽ തലയിട്ടു കുടുങ്ങിപ്പോകുന്ന കുഞ്ഞുങ്ങളുണ്ട്. ഉള്ളിലോട്ടു പോയപോലെ തല തിരികെ വരാതാവുന്നതോടെ പരവേശവും നിലവിളിയുമാവും. എല്ലാവരും ചേർന്ന് പാടുപെട്ട് ഊരിയെടുക്കും. പാഠം പഠിച്ചു എന്നു മറ്റുള്ള മണ്ടൻമാർ കരുതും. വെറുതേയാണ്. വീണ്ടും കലം കാണുമ്പോൾ കുസൃതിക്കുട്ടൻമാരുടെ കയ്യും തലയും തരിക്കും. വീണ്ടും പഴയതുതന്നെ ആവർത്തിക്കും.
ഒന്നോർത്താൽ അയ്യപ്പസംഗമത്തിൽ തലയിട്ട സർക്കാരിന്റെയും രീതി ഇതു തന്നെയാണ്. ശബരിമലയിൽ പണ്ടു കൈ പൊള്ളിയതാണ്. നവോത്ഥാനം വേണ്ടെന്നുവച്ചും ‘വനിതാ മതിൽ’ പൊളിച്ചുകളഞ്ഞും വീടുവീടാന്തരം കയറി സമസ്‌താപരാധം പറഞ്ഞു ക്ഷമ ചോദിച്ചുമാണ് കുറെയൊക്കെ അതിന്റെ ക്ഷീണം തീർത്തത്. വീണ്ടും അതേ കാര്യത്തിൽ മറ്റൊരു ഏടാകൂടം സ്വയമുണ്ടാക്കി തലയിട്ടിരിക്കുകയാണ്. രണ്ടു സീറ്റിനോ നാലു വോട്ടിനോവേണ്ടി യുവതീപ്രവേശത്തിലെ നിലപാട് മാറ്റാനില്ല എന്നു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മത്സരിച്ചു പറഞ്ഞുനടന്ന ചരിത്രമൊക്കെയുണ്ട്. അതെല്ലാമിപ്പോൾ നാട്ടുകാരെ വീണ്ടും ഓർമിക്കുകയാണ്.
അയ്യപ്പസംഗമം ദേവസ്വം ബോർഡിന്റെ ഐഡിയ ആണെന്നാണ് പറഞ്ഞുകേട്ടത്. സഖാക്കൾ പണ്ടു ചെയ്‌ത പാപങ്ങൾക്ക് അവരെക്കൊണ്ടു തന്നെ പരിഹാരം ചെയ്യിക്കുമെന്നു മുൻ കോൺഗ്രസുകാരനും സർവോപരി കടുത്ത ഭക്തനുമായ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനു നേർച്ചയുണ്ടായിരുന്നോ എന്നാണു സംശയം. ഇതൊന്നും തിരിച്ചറിയാതെയാവാം വി.ഡി.സതീശൻ കണ്ണുരുട്ടുന്നതും പഴയ സഹപ്രവർത്തകൻ കാണാൻ വീട്ടിലെത്തുമ്പോൾ ദർശനം കൊടുക്കാതെ മാറിനിൽക്കുന്നതും.
പ്രായവ്യത്യാസമില്ലാതെ ശബരിമലയിൽ സ്ത്രീപ്രവേശം ആവാമെന്ന സുപ്രീം കോടതിയിലെ നിലപാട് സർക്കാരും ദേവസ്വം ബോർഡും ഇതുവരെ തിരുത്തിയിട്ടൊന്നുമില്ല. അയ്യപ്പസംഗമത്തിനു മുൻപ് അതു തിരുത്തി ആചാരസംരക്ഷണത്തിലെ ആത്മാർഥത തെളിയിക്കണമെന്ന കടുംപിടിത്തമാണ് യുഡിഎഫിനും എൻഡിഎക്കും. ചെയ്യുമെന്ന് ഉറപ്പിച്ചുപറയാൻ ആഗ്രഹമുണ്ടെങ്കിലും പ്രശാന്തിനു ധൈര്യം പോരാ താനും.
തിരുത്തലിനെപ്പറ്റി സർക്കാരിന് ആലോചിക്കാനാവില്ല എന്ന് പഴയ നവോത്ഥാനമൂല്യ സംരക്ഷണസമിതി നായകൻ പുന്നല ശ്രീകുമാറിന്റെ മുന്നറിയിപ്പുമുണ്ട്. കോടതി പരിഗണിക്കുമ്പോഴേ അക്കാര്യം പറയേണ്ടതുള്ളൂ എന്ന മന്ത്രി വി.എൻ.വാസവന്റെ അയഞ്ഞ നിലപാട് തൽക്കാലം കാര്യം കാണാനുള്ള സൂത്രമല്ലേ എന്നാണ് പലർക്കും സംശയം. യുവതീപ്രവേശം കഴിഞ്ഞ അധ്യായമാണെങ്കിലും അടഞ്ഞ അധ്യായമല്ല എന്ന വിശദീകരണവുമായി എം.വി.ഗോവിന്ദൻ വന്നിരുന്നു. പറഞ്ഞതിന്റെ അർഥം കക്ഷിക്കുപോലും മനസ്സിലായിക്കാണില്ല എന്ന ഉറപ്പുകൊണ്ടാവണം മറ്റാരും ഒരു സംശയവും ചോദിച്ചതുമില്ല.Editorial, Malayalam News, Kerala Police, Arrest, Youth Congress, Kerala Police brutality, police excesses Kerala, human rights Kerala Police, police morale vs human dignity, Pinarayi Vijayan police policy, Kerala CM police, police accountability Kerala, civil rights police, law enforcement Kerala, police reforms Kerala, custodial violence Kerala, police misconduct Kerala, brute force police, police atrocities Kerala, Thrissur police assault, Choovannur incident, Pechi station incident, kerala-police-reform, പോലീസ് അതിക്രമം, കേരള പോലീസ്, മനുഷ്യാവകാശം, പോലീസ് മനോവീര്യം, പിണറായി വിജയൻ, കസ്റ്റഡി മർദ്ദനം, പോലീസ് നയം, പൗരാവകാശം, നിയമവാഴ്ച, പോലീസ് പരിഷ്കരണം, തൃശ്ശൂർ പോലീസ്, ചൂവന്നൂർ പോലീസ്, പൊതുജന സൗഹൃദ പോലീസ്, പോലീസ് വിശ്വാസ്യത, പോലീസ് നടപടി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Policy of Brute Force: Human Dignity vs. Police Morale in Kerala
സർക്കാരും ബോർഡും ചേർന്ന് മൂവായിരത്തോളം ഭക്തരെയാണ് ലോകമെമ്പാടും നിന്നായി ആഗോള സംഗമത്തിന് 20നു പമ്പയിലെത്തിക്കുന്നതെന്നാണ് കേൾവി. ഇതിനു ബദലായി രണ്ടുനാൾ കഴിഞ്ഞ് 22ന് ആണ് ഹിന്ദു ഐക്യവേദിയുടെ ‘ശബരിമല സംരക്ഷണ സംഗമം’ പന്തളത്തു പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്ര ദൂരെനിന്നു വന്ന തങ്ങൾ രണ്ടാമത്തെ സംഗമത്തിലുംകൂടി പങ്കെടുക്കാതെ മടങ്ങിയാൽ അയ്യപ്പന് അനിഷ്ടം തോന്നുമോ എന്ന് ആദ്യത്തേതിന് എത്തിയവർക്കു ശങ്ക തോന്നിപ്പോയാൽ സർക്കാർ എന്തുചെയ്യുമെന്ന് എത്തുംപിടിയും കിട്ടുന്നില്ല.
‘താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ
താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്നാണ് പണ്ട് എഡിഎം നവീൻ ബാബുവിനോടു പി.പി. ദിവ്യ ചെയ്ത ക്രൂരതയെപ്പറ്റി കണ്ണൂരിൽ പിണറായി വിജയൻ പറഞ്ഞത്. ശബരിമലക്കാര്യത്തിൽ പിണറായിയും സിപിഎമ്മും ദേവസ്വം ബോർഡും ഇതുവരെ ചെയ്‌ത പാപങ്ങളുടെ ഫലം പക്ഷേ മുന്നണിയിലെ കൂട്ടുകാർക്കും കൂടി വീതിച്ചുകിട്ടിയതാണ് ചരിത്രം.
‘ഒരുത്തൻ പാപകർമം ചെയ്‌തീടിലതിൻ ഫലം
പരക്കെയുള്ള മഹാജനങ്ങൾക്കൊക്കെക്കിട്ടും’
എന്നുമുണ്ടല്ലോ ശാസ്ത്രം.
ബി ഫോർ ബ്ലണ്ടർ
കാര്യം ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ചെറിയ സംസ്‌ഥാനത്താണ് പ്രവർത്തനമെങ്കിലും 14 ലോക്സഭാ എംപിമാരുമായി ദേശീയ കോൺഗ്രസിന്റെ നട്ടെല്ലാണ് കെപിസിസി. അതുകൊണ്ട് എന്തും ദേശീയതലത്തിലേ ചിന്തിക്കാൻ കഴിയൂ എന്നൊരു തകരാറുണ്ട്. ‘ബീഡിയും ബിഹാറും ബി എന്ന അക്ഷരത്തിൽ തുടങ്ങുന്നു. അതുകൊണ്ട് ഇനി അതു പാപമായി കണക്കാക്കാനില്ല’ എന്നു കളിയാക്കിയ സമൂഹമാധ്യമ പോസ്‌റ്റോടെ തങ്ങളുടെ ദേശീയ പ്രസക്‌തി ഒന്നുകൂടി കെപിസിസി തെളിയിച്ചത് അതുകൊണ്ടാണ്. ബീഡിക്കു കേന്ദ്രം നികുതി കുറച്ചത് ബിഹാറുകാരെ സ്വാധീനിക്കാനാണ് എന്നോ മറ്റോ ആയിരിക്കാം ഉദ്ദേശിച്ചത്. അത് അധികം പേർക്കും മനസ്സിലായില്ലെങ്കിലും ബിഹാറികളെ അപമാനിക്കാനുള്ള എന്തോ ഇടപാടാണെന്ന് അങ്ങകലെ തേജസ്വി യാദവ് വരെ തിരിച്ചറിഞ്ഞിടത്താണ് കെപിസിസിയുടെ പ്രാധാന്യം. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനു പകരക്കാരനെ കണ്ടുപിടിക്കാൻ രണ്ടാഴ്‌ച കഴിഞ്ഞിട്ടും കഴിയാത്തവരാണ് ബിഹാറിൽ തൊട്ട് ‘കൈ’ പൊള്ളിക്കുന്നത് എന്നൊക്കെ വിമർശിക്കുന്നവരുണ്ട്. കഴിയാഞ്ഞിട്ടൊന്നുമല്ല. ആദ്യം ദേശീയം, അതുകഴിഞ്ഞേയുള്ളൂ സംസ്‌ഥാനം എന്ന കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യം വിട്ടൊരു കളിയില്ല.
‘ജനമൈത്രി’: മാരകവേർഷൻ
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ തൃശൂർ കുന്നംകുളം സ്‌റ്റേഷനിൽ പൊലീസുകാർ സംഘംചേർന്ന് വട്ടംകൂടിനിന്ന് ഇടിച്ചു ചതച്ചതിന്റെ വിഡിയോ കണ്ട ഞെട്ടലിലാണ് കേരളം. ജനമൈത്രി പൊലീസാണ് എന്ന് ആഭ്യന്തര വകുപ്പിന്റെ സർവാധികാരിയായ പിണറായി വിജയൻ പലവട്ടം ഉറപ്പു നൽകിയപ്പോഴേ ജനം പേടിച്ചെങ്കിലും ഇത്ര മാരകമായ വേർഷൻ ഉണ്ടാവുമെന്ന് അവർ സ്വപ്നേപി കരുതിയില്ല.
രണ്ടരക്കൊല്ലം മുൻപു നടന്ന സംഭവം പുറംലോകം ആദ്യമാണ് കാണുന്നതെങ്കിലും പൊലീസിലെയും ആഭ്യന്തരവകുപ്പിലെയും ഏമാൻമാർ ഇതു പലവട്ടം കണ്ട് ശിഷ്യരുടെ പ്രകടനം വിലയിരുത്തി തൃപ്തിയടഞ്ഞു എന്നിടത്താണ് ജനമൈത്രിയുടെ യഥാർഥ ആത്മാവ് അടയിരിക്കുന്നത്. ഇടിയുടെ വിഡിയോ സുജിത്തിനു കിട്ടാതിരിക്കാൻ ആഭ്യന്തരവകുപ്പും പൊലീസും ഒരേ മനസ്സോടെ പഠിച്ച പണി പതിനെട്ടും നോക്കിയത് അതുകൊണ്ടാണ്. ഇപ്പോൾ വിവരാവകാശംവഴി അതു പുറത്തെത്തുമ്പോൾ ആദ്യം കാണുന്ന മട്ടിൽ ഞെട്ടുന്ന അഭിനയത്തിന് അതേ അധികാരികൾക്കു കൊടുക്കണം മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഇടിച്ചു പിഴിഞ്ഞ പൊലീസുകാർതന്നെ കേസ് ഒതുക്കിത്തീർക്കാൻ 20 ലക്ഷം രൂപ സുജിത്തിനു വാഗ്ദാനം ചെയ്തെന്നും കേട്ടു. സാമാന്യം ഭേദപ്പെട്ട തുകയല്ലെന്നു വിരോധികൾപോലും പറയില്ല. നിസ്സാരതുക പറഞ്ഞു പൊലീസിന്റെ വില കളയരുത് എന്നു തീരുമാനിച്ചത് എന്തുകൊണ്ടും നന്നായി.
സ്‌റ്റോപ് പ്രസ്
വിശ്വാസികളെ ചേർത്തുപിടിച്ചാണ് സിപിഎം വർഗീയതയെ നേരിടുന്നതെന്ന് എം.വി.ഗോവിന്ദൻ.
കടുപ്പപ്പെട്ട ചേർത്തുപിടിക്കലിനെയാണ് ‘ധൃതരാഷ്ട്രാലിംഗനം’ എന്നു വിളിക്കുന്നത് English Summary:
Aazhchakurippukal: Ayyappa Sangamam is facing scrutiny regarding its true purpose, particularly concerning appeasing devotees after previous instances of allowing women into Sabarimala. The High Court questions the event\“s nature, funding, and potential implications for other temples. The government finds itself in a challenging position, trying to navigate religious sentiments while facing legal inquiries. |