ആഴമുള്ളെ‍ാരു അമ്മക്കരച്ചിൽ

deltin33 2025-10-28 08:39:43 views 1240
  



മകനെ കൊന്നവർക്കു ശിക്ഷ കിട്ടിയിട്ടേ അമ്പലത്തിൽ പോകുകയുള്ളൂവെന്നു പോലും ശപഥം ചെയ്തിരുന്ന ഒരമ്മ, ആകാശത്തേക്കുനോക്കി ദൈവത്തോടു നന്ദി പറയുന്ന ദൃശ്യം ഏഴു വർഷംമുൻപു കേരളം കണ്ടതാണ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ ആദ്യ രണ്ടുപ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കു വധശിക്ഷയടക്കമുള്ള സിബിഐ പ്രത്യേക കോടതിയുടെ വിധി കേട്ടപ്പോഴായിരുന്നു ആ നന്ദിപറച്ചിൽ. പഴയ വെള്ളസാരിയുമുടുത്ത്, കയ്യിലൊരു കുടയുമായി പതിവായി കോടതിയിലെത്തിയിരുന്ന പ്രഭാവതിയമ്മ ആ നിയമയുദ്ധം ജയിച്ചത് എത്രയോ അമ്മമാർക്കു വേണ്ടിക്കൂടിയാണെന്നും അന്നു വിശേഷിപ്പിക്കപ്പെട്ടു.  

  • Also Read ‘ഇന്നും ഉറങ്ങാൻ കഴിയുന്നില്ല; കണ്ണടച്ചാൽ അവന്റെ മുഖം’; കണ്ണീരുണങ്ങാതെ ഉദയകുമാറിന്റെ മാതാവ് പ്രഭാവതി അമ്മ   


എന്നാൽ, കേസിൽ അന്നു ശിക്ഷിച്ച 4 പൊലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി കഴിഞ്ഞദിവസം വിട്ടയച്ചപ്പോൾ ഹൃദയമുരുകി അതേ അമ്മ ചോദിച്ചു: ‘എന്റെ മോനെ പിന്നെ ആരാണ് കൊന്നുകളഞ്ഞത് ?’   

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ 2018 ജൂലൈ 25ലെ ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലും സർക്കാരിന്റെ വധശിക്ഷാ റഫറൻസും പരിഗണിച്ചാണു ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി. അന്വേഷണത്തിലും വിചാരണയിലും സിബിഐക്കു വീഴ്ച പറ്റിയെന്നു വിലയിരുത്തി ബുധനാഴ്ച ശിക്ഷ റദ്ദാക്കിയപ്പോൾ, അന്വേഷണം കളങ്കിതവും അപാകത നിറഞ്ഞതുമാണെന്നു വിലയിരുത്തുകയും ചെയ്തു. പ്രതികളുടെ കുറ്റം തെളിയിക്കാൻ വേണ്ടത്ര തെളിവുകളില്ലെന്നും സാധ്യതകളും സംശയങ്ങളും അടിസ്ഥാനമാക്കി ശിക്ഷിക്കാനാകില്ലെന്നും തീർച്ചയുള്ള നിഗമനങ്ങൾതന്നെ വേണമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒന്നാം പ്രതി മുൻ എഎസ്ഐയും വിട്ടയയ്ക്കപ്പെട്ടവരിലുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടാം പ്രതി സീനിയർ സിപിഒ ഇതിനിടെ മരിച്ചു.  Editorial, Malayalam News, Thamarassery Churam, Wayanad, Road, Wayanad traffic, Thamarassery Pass, Wayanad isolation, Thamarassery Pass solution, Wayanad road issues, Wayanad connectivity, landslide Wayanad, NH 766, Meppadi Anakkampoyil tunnel, alternative routes Wayanad, Wayanad tourism impact, Chippilithode bypass, Kerala road safety, traffic jams Wayanad, വയനാട് ഗതാഗതം, താമരശ്ശേരി ചുരം, വയനാട് ഒറ്റപ്പെടൽ, താമരശ്ശേരി ചുരം പരിഹാരം, വയനാട് റോഡ് പ്രശ്നങ്ങൾ, വയനാട് ബന്ധിപ്പിക്കൽ, ചുരം മണ്ണിടിച്ചിൽ, എൻഎച്ച് 766, മേപ്പാടി ആനക്കാംപൊയിൽ തുരങ്കം, ബദൽ റോഡുകൾ വയനാട്, വയനാട് ടൂറിസം പ്രതിസന്ധി, ചിപ്പിലിത്തോട് ബൈപ്പാസ്, കേരള റോഡ് സുരക്ഷ, വയനാട് ഗതാഗതക്കുരുക്ക്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Wayanad\“s Lifeline in Crisis: Urgent Solutions Needed for Thamarassery Pass

  • Also Read ‘എന്നെയും കൊല്ലാമായിരുന്നില്ലേ, അത്ര വേദനയുണ്ട്’; പ്രഭാവതിയമ്മയുടെ 20 വർഷത്തെ പോരാട്ടം, തീരാതെ മാതൃദുഃഖം   


‘എന്റെ മോനെ പച്ചയ്ക്കു തിന്നിട്ട്, എന്നെ ഒറ്റയ്ക്കാക്കിയിട്ട്... ആരെ കൊല്ലാൻ വേണ്ടിയാണ് അവരെ വെറുതേ വിട്ടത്’ എന്ന് ആ അമ്മ കഴിഞ്ഞ ദിവസം ചോദിച്ചതുകൂടി സിബിഐയിൽനിന്നുണ്ടായ വീഴ്ചകൾക്കെ‍ാപ്പം ചേർത്തുവയ്ക്കണം. കരമന നെടുങ്കാട് പള്ളിത്താനം ശിവശൈലത്തിൽ ജെ. പ്രഭാവതിഅമ്മ എന്ന എഴുപത്തിനാലുകാരിയുടെ കണ്ണീർ രണ്ടു പതിറ്റാണ്ട‌ിനു ശേഷവും തോരാത്തതിനു നമ്മുടെ കേസന്വേഷണ വ്യവസ്ഥതന്നെയല്ലേ കാരണം?

തിരുവനന്തപുരം നഗരത്തിലെ പാർക്കിൽനിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത ഉദയകുമാർ എന്ന യുവാവ്, തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെയാണു മരിച്ചത്. ഉദയകുമാറിന്റെ ശരീരത്തിൽ 22 ഗുരുതര പരുക്കുകൾ ഉണ്ടായിരുന്നുവെന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ സംസ്ഥാന ചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരമായ കസ്റ്റഡി കൊലപാതകങ്ങളിലൊന്നായി ആ കേസ് മാറി. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.   

  • Also Read ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടു; അന്വേഷണത്തിൽ വീഴ്ചയെന്ന് കോടതി   


സിബിഐയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞ്, നടപടിക്രമങ്ങളുടെ പാളിച്ച ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ശിക്ഷ റദ്ദാക്കിയത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. തുടരന്വേഷണത്തിനു നിർദേശിച്ച കേസ് പുനരന്വേഷണം എന്ന മട്ടിൽ കൈകാര്യം ചെയ്തതും 6 പേരെ മാപ്പുസാക്ഷികളാക്കിയതിന്റെ നടപടിക്രമത്തിൽ വീഴ്ച വന്നതുമാണ് കേസിൽ സിബിഐക്കു വലിയ തിരിച്ചടിയായത്. ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ കേസ് വിചാരണയ്ക്കു സെഷൻസ് കോടതിയിലേക്കു വിട്ട ശേഷമാണു സിബിഐയുടെ കൈകളിലെത്തിയത്. എന്നാൽ, സിബിഐ അന്തിമറിപ്പോർട്ട് സെഷൻസ് കോടതിയിൽ നൽകുന്നതിനു പകരം പുനരന്വേഷണത്തിൽ എന്നപോലെ മജിസ്ട്രേട്ട് കോടതിയിലാണു നൽകിയത്. നടപടിക്രമത്തിലെ പാളിച്ച മൂലം സിബിഐ ഹാജരാക്കിയ 6 മാപ്പുസാക്ഷികളുടെ തെളിവുകൾ സ്വീകാര്യമല്ലെന്നു പറഞ്ഞ് കോടതി തള്ളുകയും ചെയ്തു.

തെളിവുകളുടെ നിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും സാധിക്കില്ലെന്നും അങ്ങേയറ്റം ക്രൂരമായ കുറ്റകൃത്യങ്ങളിൽ സംശയത്തിനു തെല്ലും ഇടയില്ലാത്തവിധം അതിശക്തമായ തെളിവുകൾ നൽകാൻ പ്രോസിക്യൂഷനു ബാധ്യതയുണ്ടെന്നുമുള്ള ഓർമപ്പെടുത്തലും ഈ വിധിയിലുണ്ട്. ‘ഇനിയൊരമ്മയ്ക്കും എന്റെ ഗതിയുണ്ടാകരുത്’ എന്നു കരഞ്ഞ് ഒരിക്കൽ നിയമയുദ്ധത്തിനിറങ്ങിയ ആ അമ്മ മകനു നീതികിട്ടാൻ അവസാന ശ്വാസംവരെ താൻ പോരാടുമെന്നുതന്നെയാണു ബുധനാഴ്ചയും പറഞ്ഞത്. ഇനിയും തോരാത്ത ആ അമ്മക്കരച്ചിലിന്റെ ആഴം മനസ്സിലായിരുന്നുവെങ്കിൽ ഇത്രയേറെ വീഴ്ചകൾ സിബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല. English Summary:
Udayakumar Murder: High Court points out CBI\“s failure
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
373081

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.