deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സമൂഹമാധ്യമ വിലക്ക്: നേപ്പാൾ സർക്കാരിനെ പ്രേരിപ്പിച്ചതെന്ത്? ‘ജെൻ സി’യെ പ്രകോപിപ്പിച്ചതെന്ത്?

cy520520 7 day(s) ago views 819

  

  

  

  



ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഇതുവരെ 19 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഫെയ്സ്ബുക്കും യൂട്യൂബും എക്സും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കാണ് കെ.പി.ശർമ ഒലി സർക്കാർ വിലക്കേർപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ തലസ്ഥാന നഗരമായ കഠ്മണ്ഡുവിനു പുറമെ ബനേശ്വർസ സിംഘദർബാർ, നാരായൺഹിതി തുടങ്ങിയ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. എന്താണ് പ്രക്ഷോഭത്തിനു കാരണം ? എന്തിനാണ് നേപ്പാൾ സർക്കാർ സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്?   സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് (Photo by Prabin RANABHAT / AFP)

∙ നിരോധനം ഇതിന്

വ്യാഴാഴ്ച മുതലാണ് നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നേപ്പാൾ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പാലിക്കാത്തതിനെ തുടർ‌ന്നായിരുന്നു നിരോധനം. ഓഗസ്റ്റ് 28 മുതൽ ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്ന് സമൂഹമാധ്യമ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നതായി സർക്കാർ പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു.

  • Also Read നേപ്പാളിൽ ‘ജെൻ സി’ പ്രതിഷേധം കനക്കുന്നു: ആഭ്യന്തരമന്ത്രി രാജിവച്ചു, വെടിവയ്പിൽ 19 മരണം, നാനൂറിലേറെപ്പേർക്ക് പരുക്ക്   


എന്നാൽ മെറ്റ (ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ ആരും റജിസ്ട്രേഷനുള്ള അപേക്ഷ സമയപരിധിക്കുള്ളിൽ നൽകിയിരുന്നില്ല. കഴിഞ്ഞവർഷം നേപ്പാൾ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. നേപ്പാളിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ തങ്ങളുടെ വക്താവിനെയും പരാതികൾ പരിഹരിക്കാനുള്ള ഗ്രിവെൻസ് ഹാൻഡ്‌ലിങ് ഓഫിസറായി സ്വദേശിയെയും നിയമിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതും മുൻനിര സമൂഹമാധ്യമ കമ്പനികൾ പാലിച്ചില്ല.Police misconduct, Human rights violations, Complaint against police, Legal remedies police abuse, Kerala police complaints authority, State human rights commission Kerala, Child rights commission Kerala, Women\“s commission Kerala, Malayala Manorama Online News, File a complaint against police, Kerala police act, Search warrant, manorama explainer, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

  • Also Read ബോംബുകളിട്ട് ട്രംപിന്റെ ആവശ്യം: ‘എനിക്ക് സമാധാന നൊബേൽ തരൂ’; സഹായത്തിന് ആ 2 രാജ്യങ്ങൾ; കടയ്ക്കല്‍ കത്തിവയ്ക്കാന്‍ റഷ്യ?   


അതേസമയം, ടിക്ടോക്, വൈബർ, നിംബൂസ്, പോപോ ലൈവ് തുടങ്ങിയവർ സർക്കാറിൽ റജിസ്റ്റർ ചെയ്യുകയും രാജ്യത്ത് പ്രവർത്തനം തുടരുകയും ചെയ്യുന്നുണ്ട്. ടെലഗ്രാം, ഗ്ലോബൽ ഡയറി എന്നിവയുടെ അപേക്ഷകൾ പരിശോധിച്ചു വരുകയാണെന്നാണ് വിവരം.    സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് (Photo by Prabin RANABHAT / AFP)

∙ സർക്കാർ പറയുന്നത്

അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നാണ് നേപ്പാൾ സർക്കാർ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. നേരത്തെ ടെലഗ്രാമിനും നേപ്പാൾ നിരോധനമേർപ്പെടുത്തിയിരുന്നു. ഓൺ‍ലൈൻ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ടെലഗ്രാം ഉപയോഗപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കഴിഞ്ഞ വർഷം ടിക്ടോക്കും അവർ നിരോധിച്ചിരുന്നു. നേപ്പാൾ സർക്കാരിന്റെ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്ന് സമ്മതിച്ചതോടെയാണ് ഓഗസ്റ്റിൽ നിരോധനം നീക്കിയത്.    സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് (Photo by Prabin RANABHAT / AFP)

∙ പ്രതിഷേധക്കാർ പറയുന്നത്

നേപ്പാളിൽ െഫയ്സ്ബുക്കിന് 1.35 കോടിയും ഇൻസ്റ്റഗ്രാമിന് 36 ലക്ഷവും ഉപയോക്താക്കളാണുള്ളത്. ഇതിൽ പലരും തങ്ങളുടെ ബിസിനസുകൾക്കായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നവരാണ്. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഇവരുടെ വരുമാനം നിലച്ചു. പ്രധാനമായും ഇക്കാരണത്താലാണ് പലരും തെരുവിലിറങ്ങിയത്. സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ പേരിൽ ആരംഭിച്ച പ്രക്ഷോഭം പതിയെ സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള സമരമായി മാറുകയായിരുന്നു. English Summary:
Explainer about Protests Erupt After Social Media Ban in Nepal: Nepal social media ban is the reason for mass protests. The Nepal government\“s ban on social media platforms has sparked widespread protests, leading to casualties and increased restrictions in major cities. The protests are evolving into broader demonstrations against government corruption.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66500