ന്യൂഡൽഹി∙ ഉത്തരകാശിയിലെ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഇതുവരെ മരിച്ചത് നാലു പേരാണ്. നിരവധി പേരെ കാണാതായി. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് മേഘവിസ്ഫോടനങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. മണിക്കൂറിൽ പത്തു സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനമെന്നു പറയുന്നത്. ഹരിദ്വാറിൽ ചൊവ്വാഴ്ച രാവിലെ 8.30 വരെ പെയ്തത് 304 മില്ലീമീറ്റർ മഴയാണ്. മഴ മേഘവിസ്ഫോടനം ഉണ്ടാകുന്നത് വളരെ നേരത്തേ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മൂന്നോ നാലോ മണിക്കൂർ മുൻപു മാത്രമേ റഡാർ, സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഇവ അറിയാൻ കഴിയുകയുള്ളൂ.
- കുത്തിയൊലിച്ചെത്തി വെള്ളവും മണ്ണും; നിമിഷങ്ങൾക്കുള്ളിൽ ചെളിമൈതാനമായി മാറിയ ടൂറിസ്റ്റ് സ്‌പോട്ട്–വിഡിയോ Latest News
∙ എന്താണ് മേഘവിസ്ഫോടനം?
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം. മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം. MLK assassination, Martin Luther King Jr death, James Earl Ray, Lorraine Motel, MLK conspiracy theories, Memphis Tennessee 1968, Civil Rights Movement, Funeral of Martin Luther King Jr., COINTELPRO, FBI and MLK, How Martin Luther King Jr Killed, Malayalam Video , Who Killed Martin Luther King, Complete Life Story of Martin Luther King in Malayalam, Famous Crime Stories, Martin Luther King Assassination, FBI Investigation MLK, James Earl Ray, MLK Death Mystery, Conspiracy Theories MLK, J. Edgar Hoover, Civil Rights Leader, Memphis Assassination, Southern Christian Leadership, Heathrow Arrest Ray, False Identity Suspect, Prison Escapee Ray, Raoul Conspiracy, Operation Lantern Spike, FBI Wiretapping King, Vietnam War Criticism, Dexter King Truth, Trump MLK Documents, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, മാർട്ടിൻ ലൂഥർ കിങ് കൊലപാതകം, മാർട്ടിൻ ലൂഥർ കിങ് വധം, ഡോണൾഡ് ട്രംപ്, എഫ്ബിഐ, ജെയിംസ് ഏൾ റേ, എഡ്ഗർ ഹൂവർ, Malayala Manorama Online News, മലയാള മനോരമ, മലയാളം പ്രീമിയം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ.
- Also Read എങ്ങും നിലവിളി, കാര്യമറിയാതെ ജീവനുംകൊണ്ടോടി ജനങ്ങൾ; ഞൊടിയിടയിൽ കെട്ടിടം തകർത്ത് വെള്ളമെത്തി
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്. അത്തരം മേഘങ്ങൾക്കു ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ രൂപപ്പെട്ട് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും കാലാവർഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളുണ്ടാകും. ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്.
- Also Read മേഘവിസ്ഫോടനം: കുളുവിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത് ടൺകണക്കിന് മരക്കഷ്ണങ്ങൾ
ഇത്തരം മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. English Summary:
Cloudburst What We Need to Know: Cloudbursts are localized, intense rainfall events often leading to flash floods and landslides. These events, characterized by over 100mm of rainfall per hour, are difficult to predict and pose significant risks to vulnerable regions. |