deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ജംഗിൾ റോഡ്; മലപ്പുറം ആർടിഒ ഷഫീഖ് ബഷീർ അഹമ്മദ് കാടു കയറുന്നത് എന്തിന്

cy520520 7 day(s) ago views 440

  

  



നിങ്ങൾ ചീറ്റപ്പുലിയെപ്പോലെ വാഹനത്തിൽ കുതിക്കുകയാണെങ്കിൽ മലപ്പുറം ആർടിഒ ഷഫീഖ് ബഷീർ അഹമ്മദ് എഐ ക്യാമറയുമായി വരും. പായുന്നത് യഥാർഥ ചീറ്റപ്പുലി തന്നെയാണെങ്കിൽ ഷഫീഖ് വരുന്നത് ടെലിലെൻസുള്ള ഡിഎസ്എൽആർ ക്യാമറയുമായി ആയിരിക്കും. രണ്ടായാലും പെർഫെക്ട് ക്ലിക്ക് ഉറപ്പാണ്. ഒന്നു പിഴയടപ്പിക്കാനുള്ള ക്ലിക്കും മറ്റൊന്നു വന്യജീവി ഫൊട്ടോഗ്രഫി അവാർഡുകൾക്ക് അയയ്ക്കാനുള്ളതും. മികച്ച വന്യജീവി ഫൊട്ടോഗ്രഫർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 5 തവണ ഷഫീഖ് ക്ലിക്കാക്കിക്കഴിഞ്ഞു. ഒപ്പം ഒട്ടേറെ രാജ്യാന്തരപുരസ്കാരങ്ങളും.

  • Also Read കാത്തുവച്ച പ്രതികാരം; മൃഗങ്ങൾക്കെന്ന പോലെ കെണിയൊരുക്കി മനുഷ്യരെ വകവരുത്തിയിരുന്ന വീരപ്പന്റെ ക്രൂരത   
  പറമ്പിക്കുളം റിസർവിലെ കസേരക്കൊമ്പനും മറ്റൊരു കൊമ്പനുമായി ഏറ്റുമുട്ടുന്ന ചിത്രം. പകർത്തിയത് ഷഫീഖ് ബഷീർ അഹമ്മദ്

അധികാരപരിധി നോക്കിയാൽ ജില്ലാ പെർമിറ്റ് മാത്രമുള്ള പദവിയാണ് ആർടിഒയുടേത്. പക്ഷേ, ഷഫീഖ് എന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുടെ പാസ്പോർട്ടിനുള്ളത് ഇന്റർനാഷനൽ പെർമിറ്റാണ്. 22 രാജ്യങ്ങളുടെ എമിഗ്രേഷൻ സ്റ്റാംപുകൾ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ വാഹനനിര പോലെ പാസ്പോർട്ടിൽ ക്യൂ പാലിച്ചു കിടക്കുന്നു. നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ കവർചിത്രമായിപ്പോലും ഷഫീഖിന്റെ ചിത്രങ്ങൾ വന്നുകഴിഞ്ഞു.  shefiq photography എന്ന ഫെയ്സ്ബുക് പേജിലും shefiqbasheer എന്ന ഇൻസ്റ്റഗ്രാം പേജിലും ഈ ചിത്രങ്ങളും വിഡിയോകളും കാണാം.

പ്രവാസിയായിരുന്ന പിതാവ് ബഷീർ അഹമ്മദ് സമ്മാനിച്ച പെന്റാക്സ് ക്യാമറയിൽ പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അഭിനിവേശം അൻപത്തിനാലാം വയസ്സിലും ഷഫീഖിനെ കാടുകയറ്റുന്നു.

കാടിന്റെ വിളി

കോന്നി, കല്ലേലി വനങ്ങളിലെ ചിത്രങ്ങളെടുത്താണ് പത്തനംതിട്ട സ്വദേശിയായ ഷഫീഖിന്റെ ജീവിതം ക്യാമറയ്ക്കുള്ളിലായി തുടങ്ങിയത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ഗുജറാത്തിലെയും ഗൾഫിലെയും ഓയിൽ റിഗ്ഗുകളിൽ ജോലി ചെയ്യുമ്പോഴും അവധി കിട്ടിയാൽ കാട് കയറുമായിരുന്നു. കൂട്ടുകാരനിൽനിന്ന് കടം വാങ്ങിയ ഡിഎസ്എൽആർ ക്യാമറയുമായി കെനിയയിലേക്കു നടത്തിയ അത്തരമൊരു യാത്രയിലാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയാണ് തന്റെ വഴിയെന്ന് തിരിച്ചറിയുന്നത്. മൃഗങ്ങളുടെ ചലിക്കുന്ന ചിത്രങ്ങൾ ക്യാമറയിൽ പതിയുന്നതും തത്സമയം അതു സ്ക്രീനിൽ കാണുകയും ചെയ്യുന്ന അദ്ഭുതം. തിരികെയെത്തി ആദ്യം ചെയ്തതു പുതിയ മോഡലിലുള്ള ക്യാമറകളും ലെൻസുകളും വാങ്ങുകയാണ്.  

1999ൽ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായി ഗതാഗതവകുപ്പിന്റെ വിളിയെത്തി. ജോലിത്തിരക്കിൽനിന്ന് 2008ൽ 5 വർഷത്തേക്ക് അവധിയെടുത്തു. ഗതാഗത നിയമങ്ങളുടെ പുസ്തകമടച്ച് ജംഗിൾബുക്ക് തുറന്ന ആ 5 വർഷം കൊണ്ടാണ് ഷഫീഖ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത്. തിരികെ ജോലിയിൽ മടങ്ങിയെത്തിയെങ്കിലും അവധി ദിവസങ്ങളിലെ കാടുകാണൽ മാറ്റമില്ലാതെ തുടർന്നു.

എടുത്ത എല്ലാ ചിത്രത്തിനു പിന്നിലും ഷഫീഖ് ബഷീർ അഹമ്മദിന് പറയാൻ കഥകളുണ്ട്. 10 ടെറാബൈറ്റിലധികം പടങ്ങളുള്ളപ്പോൾ അത്രയും കഥകൾ പറയാൻ താളുകൾ മതിയാകാതെ വരും. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട ചില ചിത്രങ്ങളും അതിനു പിന്നിലെ കഥയും ഷഫീഖ് തന്നെ പറയുന്നു

കസേരക്കൊമ്പനും ഞാനും

പറമ്പിക്കുളം റിസർവിലെ പെരുവാരിപ്പള്ളം ഡാമിനരികിലൂടെ ട്രെക്ക് ചെയ്യുകയായിരുന്നു ഞങ്ങൾ. മഞ്ഞുള്ള ഒരു പ്രഭാതം. പെട്ടെന്നാണ് ഇല്ലിമുളകൾക്കു പിന്നിൽ നിൽക്കുന്ന കൊമ്പനെ കണ്ടത്. അവൻ ഞങ്ങളെയും കണ്ടു. ചെവി വട്ടംപിടിച്ചു നിൽക്കുകയാണ്. അക്രമിക്കുമെന്നുറപ്പ്. മുന്നിലുണ്ടായിരുന്ന വഴികാട്ടി നിലവിളിച്ചുകൊണ്ട് തിരിഞ്ഞോടി. തൊട്ടുപിന്നിൽ ഞാനാണ്. 50 മീറ്റർ വ്യത്യാസമേയുള്ളൂ ആനയും ഞാനും തമ്മിൽ. അവൻ ചാർജ് ചെയ്തതോടെ നിന്നിരുന്ന തിട്ടയിൽനിന്ന് ഞാൻ താഴെ ചതുപ്പിലേക്കു ചാടി.  

മുട്ടോളം ചെളിയാണ്. ക്യാമറ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. തുമ്പിക്കൈനീട്ടി എന്നെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ് ആന. ഭാരം കാരണം തിട്ടയിടിയുമ്പോൾ പിന്നോട്ടു പോകും. പിന്നീടു വീണ്ടും മുന്നോട്ടെത്തി എത്തിപ്പിടിക്കാൻ നോക്കും. ഒരു വിധം നീങ്ങി ചതുപ്പിന്റെ മറുകരയിലെത്തി. ആനയ്ക്കു വിടാൻ ഉദ്ദേശ്യമില്ല. ചതുപ്പ് ചുറ്റിവളഞ്ഞ് എന്നെ പിടിക്കാൻ തന്നെയാണ് വരവ്. ഞാൻ വീണ്ടുമോടി. മറ്റൊരു ഇല്ലിക്കൂട്ടം മറികടന്നതോടെ മുന്നിൽ കസേരക്കൊമ്പൻ നിൽക്കുന്നു. ഫൊട്ടോഗ്രഫർമാർക്കും നാട്ടുകാർക്കുമെല്ലാം പരിചയമുള്ള ആനയാണ് കസേരക്കൊമ്പൻ. ചാരുകസേര പോലെ വളഞ്ഞ കൊമ്പുകളുള്ളതിനാലാണ് ആ പേരുവന്നത്. ഞാൻ കസേരക്കൊമ്പനെയും മറികടന്നോടി. അപ്പോഴാണ് കൊമ്പുകൾ കൂട്ടിമുട്ടുന്ന വലിയ ശബ്ദം കേട്ടത്.

തിരിഞ്ഞു നോക്കിയപ്പോൾ എന്നെ ആക്രമിക്കാനെത്തിയ കൊമ്പനോട് ഏറ്റുമുട്ടുകയാണ് കസേരക്കൊമ്പൻ. ഞാൻ പേടി മറന്നു ഫോട്ടോയെടുത്തു. എന്നെ ആക്രമിക്കാനെത്തിയ കൊമ്പനെ കസേരക്കൊമ്പൻ കുത്തിക്കൊന്ന വിവരം പിറ്റേന്നു വനപാലകർ പറഞ്ഞാണ് അറിയുന്നത്. രണ്ടു ആളുകളെ കൊന്ന ഈ കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടി അവിടെ വിട്ടതായിരുന്നു.

കുരുവിയോളം ക്ഷമ

മലക്കപ്പാറ പ്രദേശത്തെ യാത്രയിലാണ് മനോഹരമായ ആ പൂവ് കണ്ടത്. കോടമഞ്ഞിന്റെ പുതപ്പിനടിയിൽ പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് തെളിഞ്ഞു നിൽക്കുന്ന പൂവ്. അപ്പോഴൊരു തോന്നൽ, ഈ പൂവിനടുത്ത് ഒരു പക്ഷി വന്നിരിക്കാൻ സാധ്യതയുണ്ടെന്ന്. പിന്നീടു ക്യാമറയും ഫോക്കസ് ചെയ്ത് ഒറ്റയിരുപ്പാണ്.

പ്രഭാതസൂര്യൻ പോയി, ഉച്ചവെയിലായി, പിന്നീടു സായാഹ്നത്തിലേക്കു നീങ്ങിത്തുടങ്ങി. വിശപ്പും ദാഹവുമൊന്നും കാര്യമാക്കുന്നില്ല. ഒടുവിൽ അസ്തമയ സൂര്യന്റെ പ്രഭയിൽ ആ പൂവിനടുത്തേക്ക് ഒരു കുരുവി പറന്നെത്തി. അതാണ് ഈ ചിത്രം. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർക്ക് ക്ഷമ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്കു മനസ്സിലാക്കിത്തന്ന ചിത്രം.

പാഠപുസ്തകത്തിലെ മഞ്ഞുപൂച്ച

പഠിക്കുന്ന കാലത്തും പാഠപുസ്തകങ്ങളെക്കാൾ നാടുചുറ്റലും കാടുചുറ്റലുമായിരുന്നു എനിക്കിഷ്ടം. പക്ഷേ, എന്റെയൊരു ചിത്രവും അതിനെക്കുറിച്ചുള്ള വിവരണവും സിബിഎസ്ഇ ഏഴാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്. മംഗോളിയ യാത്രയ്ക്കിടെ പകർത്തിയ മഞ്ഞുപൂച്ചയുടെ (Pallas\“s cat) ചിത്രവും കുറിപ്പുമാണ് അത്.  

യഥാർഥത്തിൽ ഈ പൂച്ചയെ തിരഞ്ഞല്ല, ഞങ്ങൾ മംഗോളിയയിലെത്തിയത്. വംശനാശം സംഭവിച്ചശേഷം പിന്നീടു ശാസ്ത്രജ്ഞന്മാർ പുനഃസൃഷ്ടിച്ച ഷെവാൽസ്കി (Przewalski\“s horse) കുതിരകളെയും ബാക്ട്രിയൻ ഒട്ടകങ്ങളെയും കാണുകയായിരുന്നു ലക്ഷ്യം. മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്ന പ്രദേശത്ത് ക്യാംപ് ചെയ്യുന്നതിനിടയിൽ ഈ കുഞ്ഞൻ പൂച്ച അപ്രതീക്ഷിതമായി മുന്നിലെത്തുകയായിരുന്നു. അതിശൈത്യ മേഖലകളിൽ ജീവിക്കുന്ന, രാത്രി ഇരതേടുന്ന ഇവയെ കണ്ടുകിട്ടുക പ്രയാസമാണ്.

ഹിസ് ഹൈനസ് കരിമ്പുലി

പല കാടുകളിൽ, പല തവണയലഞ്ഞിട്ടും ഒരു കരിമ്പുലിയെപ്പോലും കാണാൻ എനിക്കു കഴിഞ്ഞിട്ടില്ലായിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായി കരിമ്പുലി എന്റെ ക്യാമറയിലേക്കു വന്നു കയറി. മസിനഗുഡിയിൽ 7 ദിവസത്തെ ക്യാംപിന്റെ അവസാനദിനം. പുലർച്ചെ തുടങ്ങിയ സഫാരി ഏതാണ്ട് അവസാനിക്കാറായി. ഉള്ളിലൊരു തോന്നൽ. ഒന്നു തിരിച്ചുപോയാൽ എന്തോ ഒന്ന് എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന്.സുൽത്താൻ വീട്, പി.എ. മുഹമ്മദ് കോയ, കോഴിക്കോടൻ മുസ്‌ലിം ജീവിതം, മലയാളം നോവൽ, Abdulrazak Gurnah, Sultan Veedu, P.A. Muhammed Koya, Kozhikodan Muslim life, Malayalam novel, Malayalam literature, classical novel, book review, ഇഷ്ടപുസ്തകങ്ങൾ, ആവർത്തിച്ചുള്ള വായന, Malayala Sahithyam, Novel Review, Ishtapusthakangal, Aavarthichulla Vayana, Kozhikode, Kerala, Indian Literature

ഡ്രൈവറോട് വണ്ടി വന്നവഴിയേ തന്നെ തിരിച്ചുവിടാൻ പറഞ്ഞു. കുറച്ചുനേരം യാത്ര ചെയ്ത് വണ്ടി ഒന്നു നിർത്തിയിട്ടു. അപ്പോഴതാ, നിറഞ്ഞ പച്ചപ്പിനിടയിൽ ഒരു കറുത്ത പുള്ളി. ചെവിയുടെയോ മറ്റോ തുമ്പാണ്. പൊതുവേ, സാധാരണക്കാരുടെ ശ്രദ്ധയിൽ ഇതുപെടാൻ സാധ്യതയില്ല. വർഷങ്ങൾ കാട്ടിൽ അലഞ്ഞതിന്റെ ഫലമായി വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർക്കു ലഭിക്കുന്ന ഗുണമാണ് കാഴ്ചയിലെ ഈ സൂക്ഷ്മത. അതിലും വലിയ കാര്യം മറ്റൊന്നാണ്. നമ്മൾ വന്യജീവിയെ കാണും മുൻപുതന്നെ അത് നമ്മെ കണ്ടിരിക്കും എന്നത്.

ആ പച്ചപ്പിലേക്കു ക്യാമറ ഫോക്കസ് ചെയ്തു മറഞ്ഞിരുന്നു. അൽപനേരം കഴിഞ്ഞ് അതാ വരുന്നു പച്ചപ്പിനിടയിൽനിന്ന് കറുകറുത്തൊരു രൂപം. ഞങ്ങളവിടെയുണ്ടെന്നു മനസ്സിലാക്കിത്തന്നെയാണ് വരവ്. പക്ഷേ, മറഞ്ഞിരിക്കുന്ന ഞങ്ങളെ വ്യക്തമായി കാണാൻ കഴിയുന്നില്ല. ഇതോടെ സമീപത്തെ ഉണങ്ങിയ ഒരു മരക്കുറ്റിയിലേക്കു ചാടിക്കയറി. അവിടെയിരുന്ന് ഞങ്ങളെ നല്ല വിശദമായിത്തന്നെ നോക്കി. കാട്ടിലെത്തിയ നാട്ടുവാസികളെ സിംഹാസനത്തിലിരുന്നു നോക്കുന്ന രാജാവിനെപ്പോലെയായിരുന്നു ആ നോട്ടം.

ഒറ്റക്കുഴൽ തോക്കുകാരനൊപ്പം

പതിറ്റാണ്ടുകൾക്കു മുൻപു നടന്നതാണ്. സർക്കാർ സർവീസിലൊക്കെ കയറുന്നതിന് എത്രയോ മുൻപ്. തമിഴ്നാട് പരിധിയിലുള്ള മുക്കുറുത്തി വനമേഖല. പുൽമേട്ടിലൂടെ ഒരാന മേഞ്ഞുനടക്കുന്നു. പിന്നാലെ ശബ്ദമുണ്ടാക്കാതെ ഫോട്ടോയെടുത്ത് ഞാനും. പെട്ടെന്നു കരുത്തുറ്റ ഒരു കൈ വന്ന് എന്റെ തോളിൽ പിടിച്ചു. തിരിഞ്ഞു നോക്കി. തമിഴനാണ്. കയ്യിൽ ഒറ്റക്കുഴൽ തോക്കുമുണ്ട്. പൊലീസാണോ, പത്രക്കാരനാണോ എന്നൊക്കെയായി ചോദ്യം.

ഫൊട്ടോഗ്രഫറാണ് എന്നു ഞാൻ മറുപടി പറഞ്ഞു. വിശ്വാസം വരുന്നില്ല. എടുത്ത ഫോട്ടോകൾ കാണിക്കാൻ പറഞ്ഞു. അതു കാണിച്ചപ്പോൾ ആ മുഖത്തു ചിരി വിടർന്നു. ഇതിനെക്കാൾ മൃഗങ്ങളെ കാണാൻ പറ്റിയ സ്പോട്ടുണ്ടെന്നായി തോക്കുകാരൻ. എന്നാൽ പോയാലോ എന്നു ഞാനും. അയാൾ എന്നെ വനാന്തർഭാഗത്തെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. നല്ല ചിത്രങ്ങളും കിട്ടി. അപ്പോഴേക്കും നേരമിരുട്ടി. ഞാൻ താമസിക്കുന്ന സ്ഥലത്തേക്കു തിരികെ ഒത്തിരി നടക്കണം. രാത്രി പോകുന്നത് അപകടമാണെന്നും ഇന്നു അവിടെ കഴിയാമെന്നും അയാൾ പറഞ്ഞു.  

ഞാൻ സമ്മതിച്ചു. ചെറിയ ടാർപോളിൻ കുടിലുകളും നാലഞ്ചു പേരുമുള്ള സ്ഥലം. എല്ലാവരുടെയും പക്കൽ തോക്കുണ്ട്. വേട്ടക്കാരോ, വീരപ്പൻ സംഘാംഗങ്ങളോ ആയിരിക്കുമെന്നായിരുന്നു എന്റെ വിചാരം. വളരെ ചെറുപ്പമാണ് ഞാനന്ന്. എന്തിനും ധൈര്യമുള്ള സമയം. കഴിക്കാൻ കഞ്ഞിയും ചുട്ടെടുത്ത മീനും അവർ അത്താഴമായി തന്നു. പിറ്റേന്നു രാവിലെ താമസസ്ഥലത്തിനടുത്തുവരെ എന്നെ കൊണ്ടു ചെന്നാക്കി അവർ മടങ്ങി.

ക്യാംപിങ് ഒക്കെ പൂർത്തിയാക്കി കുറെക്കാലം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. അതു മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയായിരുന്നെന്ന്. അതു വേട്ടക്കാരാണോ, മാവോയിസ്റ്റാണോ അതോ വീരപ്പൻ സംഘത്തിലെ ആരെങ്കിലുമാണോ എന്ന് ഇന്നുമെന്നിക്കറിയില്ല. എന്തായാലും ആ യാത്ര കുറച്ചേറെ നല്ല പടങ്ങൾ നൽകി.  

സാൽമണും ചാരക്കരടിയും

പിറന്ന സ്ഥലത്തു തന്നെ മുട്ടയിട്ടു മരിക്കാനായി ലക്ഷക്കണക്കിനു കിലോമീറ്ററുകൾ നീന്തിയെത്തുന്ന സാൽമൺ മത്സ്യങ്ങൾ. ഇവയുടെ വരവു കൊണ്ടുമാത്രം ജീവൻ നിലനിർത്തുന്ന ചാരക്കരടികൾ (Brown bear). പരസ്പരാശ്രിതത്വത്തിന്റെ പ്രകൃതിയിലെ ഗംഭീര ഉദാഹരണമാണ് ഈ മത്സ്യങ്ങളും കരടികളും. റഷ്യയിലെ കേൾസ് (Kurile lake) തടാകം ഇത്തരത്തിൽ സാൽമണുകൾ മുട്ടയിടാനെത്തുന്ന പ്രദേശമാണ്. അതിനാൽത്തന്നെ ചാരക്കരടികളുടെ പ്രധാന വേട്ട സ്ഥലവും. കൊഴുപ്പ് ധാരാളമുള്ള സാൽമൺ മത്സ്യങ്ങളും അവയുടെ മുട്ടകളും (കാവിയർ) ആണ് ചാരക്കരടികളുടെ പ്രധാനഭക്ഷണം.

കേൾസ് തടാകത്തിൽ തിരിച്ചെത്തി മുട്ടയിട്ട ശേഷം സാൽമൺ മത്സ്യങ്ങൾ ശ്വാസമെടുക്കാനാകാതെ പിടഞ്ഞു മരിക്കും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഇതേ നദിയിലൂടെ സമുദ്രത്തിലേക്കു യാത്ര തുടങ്ങും. വീണ്ടും ഇവിടേക്കു തന്നെ തിരിച്ചുവരാനുള്ള ദീർഘയാത്ര.

മാലിയോ പക്ഷിയെത്തേടി

വംശനാശഭീഷണി നേരിടുന്ന പക്ഷിയാണ് മാലിയോ (Maleo). പരിണാമ പ്രക്രിയ അടിസ്ഥാനമാക്കിയാൽ ഏറെ പ്രാധാന്യമുള്ള പക്ഷി കൂടിയാണിത്. കഴിഞ്ഞ 5000 വർഷങ്ങളായി ഇവയ്ക്കു പരിണാമപരമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. അഗ്നിപർവത സ്ഫോടനങ്ങളുടെ ഭാഗമായുണ്ടാകുന്ന മണലിൽ (Thermal sand) കുഴിയുണ്ടാക്കി പെൺപക്ഷി മുട്ടയിടും. ശേഷം ആൺപക്ഷിയും പെൺപക്ഷിയും ചേർന്ന് ഈ കുഴി മൂടിയ ശേഷം പറന്നുപോകും. അടയിരിക്കലില്ല. അഗ്നിപർവത അവശിഷ്ടമായ ഈ മണലിന് എപ്പോഴും ചൂടുണ്ടാകും. പൂർണപക്ഷിയായിത്തന്നെയാണ് മാലിയോ മുട്ടവിരിഞ്ഞിറങ്ങുക. ഉടൻതന്നെ പറന്നു പോവുകയും ചെയ്യും.

വളരെ പ്രത്യേകതകളുള്ള ഈ പക്ഷിയെ തേടി ഞങ്ങളുടെ സംഘം സുമാത്രയിലാണ് എത്തിയത്. ഭൂമികുലുക്കവും മണ്ണിടിച്ചിലുമൊക്കെ സർവസാധാരണമായ ദ്വീപാണ് സുമാത്ര. പര്യവേക്ഷണം കഴിഞ്ഞു ഞങ്ങൾ വിമാനത്താവളത്തിലേക്കു മടങ്ങുകയാണ്. പാതിവഴി കഴിഞ്ഞപ്പോൾ റോഡ് കാണാനില്ല. മലയിടിഞ്ഞു വലിയ ഗർത്തമായി പ്രദേശം മാറിയിരിക്കുന്നു. ഞങ്ങൾ നിന്നിരുന്ന ഭാഗത്തെ മലകയറി ചുറ്റി വേണം മറുഭാഗത്തെത്താൻ. ഞാൻ മല കുറച്ചുദൂരം കയറിയശേഷം പിന്നാലെ വരുന്നവരെ വലിച്ചുകയറ്റുന്നതിനായി തിരിഞ്ഞു നിൽക്കുകയാണ്.

അങ്ങനെ സഹയാത്രികനായ തോമസ് വിജയനെ വലിച്ചു കയറ്റാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് അടി തെറ്റി. താഴെ അറ്റം കാണാത്ത കൊക്കയാണ്. തോമസ് വിജയനാകട്ടെ എന്റെ ഒറ്റക്കയ്യിൽ തൂങ്ങിനിൽക്കുന്നു. സ്വന്തം ഭാരത്തിനു പുറമേ, 30 കിലോയോളമുള്ള ബാക്ക്പാക്കും അദ്ദേഹത്തിന്റെ തോളത്തുണ്ട്.  

ഏറെനേരം അദ്ദേഹത്തെ ഒറ്റക്കയ്യിൽ താങ്ങി നിർത്താനാകില്ല. ഞാനും അദ്ദേഹവും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. ഒടുവിൽ മറ്റുള്ളവർ കൂടി സഹായിച്ച് എങ്ങനെയൊക്കെയോ ഞങ്ങൾക്കു കരകയറാനായി. കരുത്തരായ വന്യജീവികളെ നേർക്കുനേർ കണ്ടപ്പോൾ എനിക്കിതുവരെ ഭയം തോന്നിയിട്ടില്ല. പക്ഷേ, സുമാത്രയിലെ ഈ അനുഭവം ശരിക്കുമെന്നെ ഭയപ്പെടുത്തി. English Summary:
Malappuram RTO Shafeeq Basheer Ahmed: The World-Renowned Wildlife Photographer
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66137