ഇടമറുക് ∙ മേലുകാവ് പഞ്ചായത്ത് ഇടമറുക് പനച്ചിയിൽ ചന്ദ്രൻ ഏതു രോഗത്തിന് ചികിത്സ തേടണം എന്ന ആശങ്കയിലാണ്. കുടലിലെ കാൻസറും സ്ട്രോക്കും ഇദ്ദേഹത്തെയും കുടുംബത്തെയും വലക്കുകയാണ്. പണം ചികിത്സയ്ക്കുള്ള തടസവുമാണ്. കുടലിലെ ക്യാൻസർ ആണ് ചന്ദ്രനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. രക്തസ്രാവം ഉണ്ടായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതിനകം ഏകദേശം 4 ലക്ഷം രൂപ ചിലവായി. നേരത്തെ സ്ട്രോക് ബാധിച്ചിരുന്ന ചന്ദ്രൻ  കിഡ്‌നി ഹൃദയം സംബന്ധമായ അസുഖങ്ങളും അനുഭവിക്കുകയാണ് ഇപ്പോൾ.  
 
പ്രതിമാസം 7000 രൂപ വരെ മരുന്നിനു ആവശ്യമാണ്.വളരെ പിന്നോക്കാവസ്ഥയിലാണ് കുടുംബം കഴിയുന്നത്. ഭാര്യ, അമ്മ, രണ്ട് മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയവും വരുമാനവും കൂലിപ്പണിക്കാരനായ മകനാണ്. അമ്മക്കും അസുഖമാണ്. ഇവർ താമസിക്കുന്ന വീടിന്റെ മേൽക്കൂര മുഴുവൻ ചോർന്നിരിക്കുകയാണ്. ടാർപോളിൻ വിരിച്ച് കഴിയേണ്ട സാഹചര്യമാണിപ്പോൾ.Medical Assistance, Spinal Cord Injury, Paraplegia Support, Neurogenic Bladder, Kottayam News, Charity Appeal, Disability Assistance, Ramesh Medical Fund, Malayala Manorama Online News, Financial Help Needed, ചികിത്സാ സഹായം, കോട്ടയം വാർത്ത, ട്രോമാറ്റിക് പാരാപ്ലേഗിയ, ന്യൂറോജനിക് ബ്ലാഡർ, വൈദ്യ സഹായം  
 
അച്ഛന്റെയും അമ്മയുടെയും ചികിത്സയും കുടുംബത്തിന്റെ നിത്യജീവിതച്ചെലവുകളും എല്ലാം മകന്റെ ചെറിയ വരുമാനത്തിൽ ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴത്തെ വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനും തുടർ ചികിത്സയ്ക്കായി മുന്നോട്ട് പോകാനും സുമനസ്സുകളുടെ സഹായം അത്യാവശ്യമാണ്. ഫോൺ: 9495538757 (അരുൺ).  
 
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ   
 ∙ P. S.Chandran  
 ∙ SBI Melukavumattam    
 ∙ A/C 67227801531 
 ∙ IFSC. SBIN0070138 English Summary:  
Medical help is urgently needed for Chandran, who is battling colon cancer and the aftermath of a stroke. The family is facing severe financial difficulties covering his medical expenses and needs assistance to continue his treatment. He requires ongoing support for both his cancer and stroke recovery, and the family is appealing for donations to alleviate their financial burden. |