എകെജി സെന്ററിന്റെ ഭൂമി നിയമപരമായി വാങ്ങിയത്; 30 കോടി ചെലവായി: ഹർജി തള്ളണമെന്ന് സിപിഎം

LHC0088 2025-10-15 19:21:28 views 1249
  



തിരുവനന്തപുരം∙ പുതിയ എകെജി സെന്റര്‍ നിര്‍മിച്ചിരിക്കുന്ന ഭൂമി വാങ്ങിയത് നിയമപരമായാണെന്നും 2021ല്‍ ഭൂമി വാങ്ങുമ്പോള്‍ ഒരു കേസ് പോലും നിലവില്‍ ഉണ്ടായിരുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 32 സെന്റ് ഭൂമി വാങ്ങി 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതതെന്നും എം.വി.ഗോവിന്ദന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.  

  • Also Read ‘കോട്ടയം സമ്മേളനത്തിൽനിന്ന് ഒഴിവാക്കി; സുധാകരൻ ഇപ്പോഴും പഴയ ആൾ തന്നെ, മാറ്റമില്ല, കാലം എന്നെ മാറ്റി’   


പുതിയ എകെജി സെന്റര്‍ നിര്‍മിച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് വിഎസ്എസ്സിയില്‍ ശാസ്ത്രജ്ഞയായ ഇന്ദു ഗോപന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി സിപിഎമ്മിനു നോട്ടിസ് നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും ഹര്‍ജി തള്ളണമെന്നുമാണ് എം.വി.ഗോവിന്ദന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 25നാണ് പഴയ എകെജി സെന്ററില്‍ വച്ചു ഭൂമിയുടെ റജിസ്‌ട്രേഷന്‍ നടത്തിയത്. സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ 32 സെന്റ് സ്ഥലം 6.4 കോടി രൂപയ്ക്കു വാങ്ങുന്നുവെന്നാണു പ്രമാണത്തിലുള്ളത്. എകെജി സെന്റര്‍ ജംക്‌ഷനില്‍നിന്ന് എംജി റോഡിലെ സ്‌പെന്‍സര്‍ ജംക്‌ഷനിലേക്കുള്ള ഡോ. എന്‍.എസ്.വാരിയര്‍ റോഡിന്റെ വശത്താണു ഭൂമി.  

  • Also Read ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി   


1998 ഏപ്രില്‍ 6ന് ഇന്ദു ഗോപന്‍ 16 സെന്റും 2000 സെപ്റ്റംബര്‍ 3ന് ഇന്ദുവിന്റെ മുത്തച്ഛന്‍ പി.ജനാര്‍ദനന്‍ പിള്ള 16 സെന്റും വാങ്ങിയെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ബാധ്യതയില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഇടപാടുകളെന്നും ചിലര്‍ പിന്നീട് ഈ ഭൂമി ലേലനടപടിയിലൂടെ കൈവശപ്പെടുത്തിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ കേസ് നടക്കുമ്പോള്‍ ലേലത്തില്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍നിന്ന് അതു വാങ്ങാന്‍ സിപിഎം നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു. അതറിഞ്ഞപ്പോള്‍ ഇന്ദു അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനു കത്തു നല്‍കുകയും ചെയ്തിരുന്നു. പഴയ എകെജി സെന്റര്‍ നിര്‍മിക്കാന്‍ കേരള സര്‍വകലാശാലയുടെ ഭൂമി കയ്യേറിയെന്ന ആരോപണവും നടപടികളും തുടരുന്നുണ്ട്. അതിനിടെയാണ് പുതിയ കെട്ടിടത്തെക്കുറിച്ചുള്ള കേസ്. English Summary:
MV Govindan Responds to AKG Centre Land Dispute: AKG Centre land dispute takes center stage as CPM\“s MV Govindan files an affidavit in the Supreme Court. The affidavit addresses concerns regarding the legality of the land purchase for the new AKG Centre in Thiruvananthapuram.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com