deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ, ഭൂട്ടാൻ വാഹനക്കടത്തിൽ കളത്തിലിറങ്ങി ഇ.ഡി: വായിച്ചിരുന്നോ ഇവ?

cy520520 2025-10-13 04:21:09 views 1041

  



സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. റവന്യൂ ചെലവ് കുത്തനെ കൂടിയതും കിഫ്ബി അടക്കം ബജറ്റിനു പുറത്തുള്ള കടമെടുപ്പുമാണ് പ്രധാന വെല്ലുവിളികളായി സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതിനെപ്പറ്റിയും കഴിഞ്ഞ ആഴ്ചയിലെ മറ്റു പ്രധാന സംഭവങ്ങളിൽ ചിലതിനെപ്പറ്റിയുമുള്ള ലേഖനങ്ങൾ വായിക്കാം.  

  • Also Read തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ മോഷണം; സ്ത്രീ കവർന്നത് 10,000 രൂപയുടെ സാധനങ്ങൾ   


ചെലവ് കൂടിയതും കടമെടുപ്പും വെല്ലുവിളി; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2019 മുതല്‍ 2024 വരെ അഞ്ചു വര്‍ഷത്തില്‍ റവന്യൂ ചെലവ് കുത്തനെ കൂടിയതും കിഫ്ബി അടക്കം ബജറ്റിനു പുറത്തുള്ള കടമെടുപ്പുമാണ് പ്രധാന വെല്ലുവിളികളായി സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ കടം കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമാകുന്നതോടെ ജിഎസ്ഡിപിയുടെ 37.84 ശതമാനം ആകുമെന്നും ഇതു കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധി കടുത്തതാണെന്നും സിഎജി വിലയിരുത്തുന്നു.
വിശദമായി വായിക്കാം
  

കസ്റ്റംസിന്റെ നീക്കങ്ങൾ ഗാലറിയിൽ ഇരുന്ന് നിരീക്ഷിച്ചു, പിന്നാലെ കളത്തിലിറങ്ങി ഇ.ഡ‍ി; ‘കടത്തിൽ’ ഭൂട്ടാൻ മാത്രമല്ല നേപ്പാളും

കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘം ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങള്‍ വഴി ലാൻഡ് ക്രൂസർ, ഡിഫൻഡർ, മസരാറ്റി തുടങ്ങിയ വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്ത് വ്യാജരേഖകൾ ചമച്ച് ചലച്ചിത്ര താരങ്ങൾ അടക്കമുള്ള പ്രമുഖർക്ക് വിൽക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നും ഇ.ഡി പറയുന്നു.
വിശദമായി വായിക്കാം

  • Also Read ഇരുന്നൂറിലധികം താലിബാൻ സൈനികരെ വധിച്ചു, 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തു; അവകാശവാദവുമായി പാക്കിസ്ഥാൻ   


ആഗ്നേയന്റെ ഐശ്വര്യം, വീട് നിർമിച്ചതിന്റെ ബാധ്യത ഉൾപ്പെടെ തീർക്കണം; ആ രഹസ്യം സൂക്ഷിച്ചത് 4 പേർ

ലോട്ടറി അടിച്ച ശരത്തിനും വീട്ടുകാർക്കും അമിതാവേശമില്ല. ആറുമാസം പ്രായമുള്ള ആഗ്നേയ് കൃഷ്ണനെ ക്യാമറക്കണ്ണുകൾ പൊതിയുന്നു. അച്ഛൻ കോടിപതിയായത് അവൻ അറിഞ്ഞിട്ടില്ല. എന്നാൽ ആ കുടുംബം പറയുന്നുണ്ട് ആഗ്നേയന്റെ ഐശ്വര്യമാണെന്ന്.
വിശദമായി വായിക്കാം

  • Also Read എവിടെ മലയിറങ്ങിയ സ്വിസ് ഗോൾഡ്? വയലിലെ പൂക്കൾക്ക് മൂല്യം 5 കോടി; വിജയ്‌യുടെ സ്വന്തം ബുസി ആനന്ദ്- ടോപ് 5 പ്രീമിയം   


കെപിസിസി വാർ റൂം ഒരുങ്ങുന്നു; ‘താക്കോൽ’ മുൻ സ്പീക്കറുടെ മകന്, ശിവകുമാറിന്റെ വിശ്വസ്തൻ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസ്, കെപിസിസിയുടെ ഇലക്‌ഷൻ വാർറൂം ചെയർമാന്റെ പേരു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും പോലും അമ്പരപ്പിലായി. ഹർഷ കനാദം എന്ന പേര് അവരിൽ മിക്കവർക്കും അപരിചിതമായിരുന്നു. അതാരാണെന്ന ചോദ്യത്തിന്, സുനിൽ കനഗോലുവിന്റെ ആളായിരിക്കുമെന്നാണ് ചില മുൻനിര നേതാക്കൾ പോലും പറഞ്ഞത്.
വിശദമായി വായിക്കാം

‘അന്ന് മല്യ നേരിട്ടെത്തി; ശബരിമലയിൽ സ്വർണം പൂശിയതല്ല, പൊതിഞ്ഞത്; രാസപ്രക്രിയയിലൂടെ വേർതിരിക്കാം’

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങൾ ഉൾപ്പെടെയുള്ള നിർമിതികൾ ഉന്നത നിലവാരത്തിൽ സ്വർണം പൊതിഞ്ഞാണു യുബി ഗ്രൂപ്പ് ഉടമ വിജയ് മല്യ സമർപ്പിച്ചതെന്ന് പരിശോധിച്ചു ബോധ്യപ്പെട്ടിരുന്നതായി സ്വർണം പൊതിയുന്നതിൽ വിദഗ്ധനായ എറണാകുളം ചിറ്റൂർ സ്വദേശി സെന്തിൽനാഥൻ. ശിൽപങ്ങളിൽ പൊതിഞ്ഞ സ്വർണപ്പാളികൾ കാലപ്പഴക്കം കൊണ്ടോ തുടർച്ചയായ സ്പർശനം കൊണ്ടോ പൂർണമായും നഷ്ടമാകാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശദമായി വായിക്കാം English Summary:
Kerala financial crisis has been confirmed by the CAG report, citing increased revenue expenditure and off-budget borrowings like KIIFB as major challenges. This week\“s news also features an ED luxury car scam bust, a lottery winner\“s good fortune, KPCC War Room preparations, and new details on the Sabarimala gold covering.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66740