Forgot password?
 Register now
deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പ്രവാസിക്കും പെൻഷൻ, കുറഞ്ഞ പലിശയ്ക്ക് വായ്പ, ഇൻഷുറൻസ് പരിരക്ഷ; അറിയാം വിശദമായി

LHC0088 2025-10-12 23:20:57 views 442

  



കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണു പ്രവാസികളെന്നാണു വിശേഷണം. വിദേശങ്ങളിൽ വിയർപ്പൊഴുക്കി പ്രവാസികൾ സ്വരുക്കൂട്ടുന്ന പണമാണ് നാട്ടിലെ ധനസ്ഥിതിയെ മെച്ചപ്പെടുത്തുന്നത്. 25 ലക്ഷത്തോളം കേരളീയരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത് എന്നാണ് കണക്ക്. നമ്മുടെ സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായ സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ അടുത്ത മാസത്തോടെ യാഥാർഥ്യമാകാൻ പോവുകയാണ്. ഇന്ത്യയിലെ 14,000 ആശുപത്രികളിൽ പണരഹിത ചികിത്സ ഉറപ്പാക്കുന്നതാണ് ഇൻഷുറൻസ് പദ്ധതി. എന്നാൽ, ഇതുമാത്രമല്ല, പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക വഴിയും പ്രവാസി ക്ഷേമ ബോർഡ് വഴിയും നിരവധി പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.  

  • Also Read പ്രവാസി മിഷൻ യാഥാർഥ്യത്തിലേക്ക്: മുഖ്യമന്ത്രി അധ്യക്ഷനായി സമിതി; ഘടന സർക്കാർ അംഗീകരിച്ചു   


കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികളെന്നാണ് വിശേഷണം. വിദേശങ്ങളിൽ വിയർപ്പൊഴുക്കി പ്രവാസികൾ സ്വരുക്കൂട്ടുന്ന പണമാണ് നാട്ടിലെ ധനസ്ഥിതിയെ മെച്ചപ്പെടുത്തുന്നത്. 25 ലക്ഷത്തോളം കേരളീയരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത് എന്നാണ് കണക്ക്. നമ്മുടെ സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായ സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ അടുത്ത മാസത്തോടെ യാഥാർഥ്യമാകാൻ പോവുകയാണ്. ഇന്ത്യയിലെ 14,000 ആശുപത്രികളിൽ പണരഹിത ചികിത്സ ഉറപ്പാക്കുന്നതാണ് ഇൻഷുറൻസ് പദ്ധതി. എന്നാൽ, ഇതുമാത്രമല്ല, പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക വഴിയും പ്രവാസി ക്ഷേമ ബോർഡ് വഴിയും നിരവധി പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.  

  • Also Read ഓഹരിയിൽ പണമിറക്കാൻ പ്രവാസികൾ ഇന്ത്യയിലേക്ക് പറക്കേണ്ട; വമ്പൻ മാറ്റവുമായി സെബി, ‘പമ്പ് ആൻ‍ഡ് ഡമ്പ്’ പേടിയും ഇനി വേണ്ട   


∙ പ്രവാസിക്ക് 3500 രൂപ പ്രതിമാസ പെന്‍ഷൻ
അറുപത് വയസ്സ് പൂര്‍ത്തിയായ, അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കേരള പ്രവാസി ക്ഷേമ ബോർഡിൽ തുടര്‍ച്ചയായി അംശദായം അടച്ച ഓരോ പ്രവാസി കേരളീയനും 3500 രൂപ പെന്‍ഷന്‍ അനുവദിക്കുന്നുണ്ട്. മുന്‍ പ്രവാസിക്ക് ഇത് 3000 രൂപയാണ്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങള്‍ക്ക്, അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും മിനിമം പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നൽകും.  

പെന്‍ഷനു പുറമേ കുടുംബപെൻഷൻ പദ്ധതിയുമുണ്ട്. അംഗം മരിക്കുകയാണെങ്കിൽ നോമിനിക്കാണ് ഇത് ലഭിക്കുക. പെൻഷൻ തുകയുടെ 50 ശതമാനമാണ് കുടുംബപെൻഷൻ. അവശതാ പെൻഷനും പ്രവാസിക്ക് അർഹതയുണ്ട്. സ്ഥിരമായ ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്ന പ്രവാസിക്കാണ് ഇതിന് യോഗ്യത. ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ തുടര്‍ച്ചയായി അംശദായമടച്ചിട്ടുള്ള അംഗത്തിന് പെന്‍ഷന്‍ തുകയുടെ 40 ശതമാനമാണ് പ്രതിമാസ അവശതാ പെന്‍ഷന്‍ ലഭിക്കുക.

  • Also Read ഉറക്കം കളഞ്ഞ് സീരീസ് കാണൽ, ടെൻഷൻ വന്നാൽ ഭക്ഷണം, മതിയാകാത്ത ഷോപ്പിങ്, വർക്ക്ഹോളിക്? അപകടമാണ്, ഇങ്ങനെ ചെയ്താൽ രക്ഷപ്പെടാം!   


∙ പ്രതിമാസ സുരക്ഷിത വരുമാനം ഡിവിഡന്റ് സ്കീം
നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പുനല്‍കുന്ന പദ്ധതിയാണിത്. മൂന്ന്​ ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്റ് ഉറപ്പായും ലഭിക്കുന്നു. ആദ്യ മൂന്നു വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റി​െൻറ നികുതി കഴിച്ചുള്ള തുക നിക്ഷേപ തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് ലഭിച്ചു തുടങ്ങും. നിക്ഷേപ തുക പിൻവലിക്കാൻ കഴിയില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവിൽ വിദേശത്തു ജോലിചെയ്യുന്നവർക്കും രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തശേഷം മടങ്ങിയെത്തിയവർക്കും ജോലിക്കായി 6 മാസത്തിൽ കൂടുതൽ അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളിക്കും പദ്ധതിയിൽ ചേരാം.

∙ അരലക്ഷം രൂപ ചികിത്സാ സഹായം
ഗുരുതരമായ രോഗം ബാധിച്ച, ക്ഷേമ ബോർഡിൽ അംഗമായ പ്രവാസിയുടെ ചികിത്സക്കായി 50,000 രൂപ ചികിത്സാ സഹായമായി നൽകും. ഇതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഡിസ്ചാർജ് സമ്മറി/ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത്, ഒറിജിനൽ ബില്ലുകളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തണം. എല്ലാ ഒറിജിനൽ ബില്ലുകളിലും ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ബോർഡിന്റെ ഹെഡ് ഓഫിസിലേക്ക്  അയയ്ക്കണം.  

  • Also Read പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യം യാഥാർഥ്യമാകുന്നു; 70 വയസ്സുവരെ പരിരക്ഷ, \“നോർക്ക കെയർ\“ പദ്ധതിക്ക് മികച്ച പ്രതികരണം   


∙ പ്രവാസിക്ക് വീടു വയ്ക്കണോ? സർക്കാർ സഹായിക്കും  
പ്രവാസി ക്ഷേമ നിധിയിലെ അംഗങ്ങള്‍ ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എടുക്കുന്ന 20 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്ക് 5% സര്‍ക്കാർ വായ്പാ സബ്സിഡി നൽകും. ഇതിനായി പ്രത്യേക സമയങ്ങളിൽ അപേക്ഷകൾ ക്ഷണിക്കാറുണ്ട്.  

∙ നാട്ടിൽ സംരംഭം തുടങ്ങാൻ സബ്സിഡി വായ്പ
വിദേശത്തുനിന്നു മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM). ഈ പദ്ധതി പ്രകാരം, രണ്ടു വര്‍ഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാം. സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സ് 15% മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് 3% പലിശ സബ്സിഡിയും നല്‍കും. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റില്‍ NDPREM - ല്‍ രജിസ്റ്റര്‍ ചെയ്യാം.  

∙ മരണമടയുന്ന പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങ്
പ്രവാസി ക്ഷേമനിധിയിൽ അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ, മരണമടയുന്ന പ്രവാസിയുടെ ആശ്രിതര്‍ക്ക് 50,000 രൂപയും വിദേശത്തു നിന്നും നാട്ടിൽ തിരിച്ചുവന്ന് മരണമടഞ്ഞ പ്രവാസിയുടെ ആശ്രിതർക്ക് 30,000 രൂപയും ആനുകൂല്യം നൽകും. പെൻഷനായവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല.  

  • Also Read പ്രവാസികൾക്ക് നോർക്ക കെയർ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം: ഇപ്പോൾ അപേക്ഷിക്കാം   


∙ വിവാഹത്തിനുമുണ്ട് ധനസഹായം
ക്ഷേമനിധിയിലെ വനിതാഅംഗങ്ങളുടെയോ അംഗങ്ങളുടെ പെണ്‍മക്കളുടേയോ വിവാഹച്ചെലവിനായി പതിനായിരം രൂപയാണ് ധനസഹായം ലഭിക്കുക. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചവർക്കാണ് അർഹത. അല്ലെങ്കിൽ, വിവാഹത്തിനു മുൻപ് മൂന്നു വര്‍ഷത്തെ അംശദായം മുന്‍കൂറായി അടച്ചിരിക്കണം. രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല. പെൻഷനായവർക്കും ആനുകൂല്യത്തിന് അർഹതയില്ല.

∙ തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചെത്തിയവർക്ക്  പ്രവാസി ഭദ്രത വായ്പ
പ്രവാസികൾക്ക് നാട്ടിൽ സംരംഭം തുടങ്ങാൻ കുടുംബശ്രീ നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പാക്കുന്നതാണ് പ്രവാസി ഭദ്രത വായ്പാ പദ്ധതി. കോവിഡ് കാലത്താണ് ഇത് ആരംഭിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇതുവഴി അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസമെങ്കിലും അയല്‍ക്കൂട്ട അംഗത്വം നേടിയ കുടുംബശ്രീ അംഗത്തിനോ കുടുംബാംഗത്തിനോ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടന അംഗത്തിനോ അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പ്രവാസജീവിതം നയിച്ച വ്യക്തി ആയിരിക്കണം. പ്രവാസി ഭദ്രത പേൾ, മൈക്രോ, മെഗാ എന്നിങ്ങനെ മൂന്നു തരം വായ്പാ പദ്ധതികളാണുള്ളത്. വായ്പക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ പരിശീലനം എന്നിവയും നല്‍കും.

∙ മക്കൾക്ക് പഠിക്കാൻ വിദ്യാഭ്യാസ ആനുകൂല്യം
രണ്ടുവര്‍ഷമെങ്കിലും നിധിയില്‍ തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍റിന് അര്‍ഹതയുണ്ട്. ബോര്‍ഡ് നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഗ്രാന്‍റിന് അപേക്ഷിക്കുന്നവര്‍ക്ക് കോഴ്സിനെ അടിസ്ഥാനപ്പെടുത്തി പരമാവധി നാലായിരം രൂപവരെ ഗ്രാന്‍റ് അനുവദിക്കും.

∙ വനിതാ അംഗത്തിന് പ്രസവാനുകൂല്യം
വനിതാ അംഗത്തിന് പ്രസവത്തിന് 3000 രൂപയാണ് ധനസഹായം ലഭിക്കുക. ഒരംഗത്തിന് രണ്ടു തവണ ഈ ആനുകൂല്യം ലഭിക്കും. തുടര്‍ച്ചയായി ഒരുവര്‍ഷം അംശദായം അടച്ചവർക്കാണ് അർഹത. ഗര്‍ഭം അലസല്‍ സംഭവിച്ചാൽ രണ്ടായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.  

  • Also Read   


∙ തിരിച്ചെത്തിയ പ്രവാസികൾക്ക് സാന്ത്വന പദ്ധതി
തിരിച്ചെത്തിയ പ്രവാസികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് സാന്ത്വന. പ്രവാസികളുടെയോ ആശ്രിത കുടുംബാംഗങ്ങളുടെയോ ചികിത്സാ ചെലവുകൾക്കായി പരമാവധി 50,000 രൂപ വരെ നൽകും.
തിരിച്ചെത്തിയ പ്രവാസികളുടെ മരണാനന്തര ചെലവുകൾക്കായി പരമാവധി 1,00,000 രൂപവരെ നൽകും. തിരിച്ചെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹചെലവുകൾക്കായി പരമാവധി 15,000 രൂപവരെ നൽകുന്നു. പ്രവാസികളായ കേരളീയർക്കും അവരുടെ ആശ്രിതർക്കും അംഗവൈകല്യപരിഹാരത്തിന് കൃത്രിമ കാലുകൾ, ഊന്നുവടി, വീൽചെയർ, മുതലായവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ വരെ നൽകും. അപേക്ഷകന്റെ വാർഷിക കുടുംബവരുമാനം 1,00,000 രൂപയിലധികമാവാൻ പാടില്ല. അപേക്ഷകർ ഇന്ത്യയ്ക്ക് പുറത്തോ അന്യസംസ്ഥാനത്തോ രണ്ടു വർഷമെങ്കിലും താമസിച്ചിട്ടുള്ളവരായിരിക്കണം. അപേക്ഷിക്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും മറ്റു ജോലിയുണ്ടായിരിക്കാൻ പാടില്ല.  

പ്രവാസികൾക്കായുള്ള പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾക്കും അന്വേഷണങ്ങൾക്കും നോർക്ക റൂട്ട്സിന്റെ +91 8802 012345,  1800 425 3939 എന്നീ നമ്പറുകളിലും  mail.norka@kerala.gov.in എന്ന ഇ–മെയിലിലും ബന്ധപ്പെടാം. കേരള പ്രവാസി ക്ഷേമ ബോർഡിന്റെ 0471-2465500 എന്നീ നമ്പറിലും ബന്ധപ്പെടാം. വിദേശത്തുള്ളവർക്ക് –0484-3539120. വെബ്സൈറ്റ്– കേരള പ്രവാസി ക്ഷേമ ബോർഡ് (https://pravasikerala.org/), നോർക്ക റൂട്ട്സ് (https://norkaroots.kerala.gov.in/) English Summary:
Schemes for Pravasi Keralites: Kerala NRI Schemes are essential for the state\“s economy, focusing on providing welfare and financial support to non-resident Keralites. These schemes include pension plans, investment opportunities, and insurance options to support the well-being and financial security of the Pravasi community and their families.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Related threads

LHC0088

He hasn't introduced himself yet.

8369

Threads

0

Posts

210K

Credits

Forum Veteran

Credits
25361
Random